മലപ്പുറത്ത് ഇന്നും 3000ത്തിലധികം കൊവിഡ് രോഗികള്‍; 20 ലക്ഷം ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു
മലപ്പുറം: കേരളത്തില്‍ ഇന്നും കൂടുതല്‍ കൊവിഡ് രോഗികള്‍ മലപ്പുറം ജില്ലയില്‍. മലപ്പുറത്ത് മാത്രമാണ് 3000ത്തിലധികം രോഗികള്‍. മൂന്ന് ജില്ലകളില്‍ 2000ത്തിലധികമാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. അതേസമയം, മലപ്പുറത്ത് 3000ത്തോളം പേര്‍ക്ക് ഇന്ന് രോഗമുക്തിയുണ്ടായി. സമ്പര്‍ക്കം വഴിയാണ് ജില്ലയില്‍ രോഗം വ്യാപിക്കുന്നത്. ചികില്‍സയില്‍ 31000ത്തിലധികം പേരുണ്ട്. നിരീക്ഷണത്തില്‍ 80000ത്തോളം പേരും. ജില്ലയില്‍ ഇതുവരെ 20 ലക്ഷം കൊവിഡ് വാക്‌സിന്‍ ഡോസ് വിതരണം ചെയ്തു. എന്നാല്‍ ടിപിആര്‍ നിരക്ക് കുത്തനെ ഉയരുകയാണ്. ബുധനാഴ്ച 21.11 ശതമാനമാണ് ടിപിആര്‍.
3,089 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 2,935 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 2,994 പേര്‍ക്കാണ് രോഗബാധയുണ്ടായത്. 37 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 56 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 79,916 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 31,463 പേര്‍ ചികിത്സയിലാണ്. ഇതുവരെ 1,861 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

ജില്ലയില്‍ വിതരണം ചെയ്ത കോവിഡ് പ്രതിരോധ വാക്സിന്‍ ഡോസുകള്‍ 20 ലക്ഷം പിന്നിട്ടു. വാക്സിന്‍ വിതരണം ഊര്‍ജിതമായി പുരോഗമിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 4,45,292 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 99,858 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുകളും നല്‍കി.
കേരളത്തില്‍ ഇന്ന് 21,427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2821, എറണാകുളം 2636, തൃശൂര്‍ 2307, പാലക്കാട് 1924, കണ്ണൂര്‍ 1326, കൊല്ലം 1311, തിരുവനന്തപുരം 1163, കോട്ടയം 1133, ആലപ്പുഴ 1005, ഇടുക്കി 773, പത്തനംതിട്ട 773, കാസര്‍ഗോഡ് 607, വയനാട് 559 എന്നിങ്ങനേയാണ് ജില്ലകളിലെ ഇന്നത്തെ രോഗികളുടെ ണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,225 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5 ആണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,98,630 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.












Click it and Unblock the Notifications