Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് കൊവിഡ് ടിപിആറില്‍ നേരിയ കുറവ്; പ്രതിദിന രോഗികളും കുറഞ്ഞു

മലപ്പുറം: ജില്ലയില്‍ കൊവിഡ് ടിപിആറില്‍ നേരിയ കുറവ്. ചൊവ്വാഴ്ച 22 ശതമാനം രേഖപ്പെടുത്തിയ ടിപിആര്‍ ഇന്ന് 19 ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗികളുടെ എണ്ണത്തിലും നേരിയ കുറവുണ്ട്. 3000ത്തോളം പേര്‍ക്ക് രോഗം ഭേദമായി. എങ്കിലും 30000ത്തിലധികം പേര്‍ ജില്ലയില്‍ ചികില്‍സയിയില്‍ കഴിയുന്നുണ്ട്. അതേസമയം, സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ തൃശൂര്‍ ജില്ലയിലാണ്. സാധരണ മലപ്പുറത്താണ് കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യാറുള്ളത്.

ബുധനാഴ്ച മലപ്പുറം ജില്ലയില്‍ ടിപിആര്‍ 18.67 ശതമാനമാണ്. 3,109 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 2,940 പേര്‍ രോഗവിമുക്തരായി. രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ചൊവ്വാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്. 3600ലധികം പേര്‍ക്ക് ചൊവ്വാഴ്ച രോഗം ബാധിച്ചിരുന്നു. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ എത്തിയ 28 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 70,125 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 30,414 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ 1,713 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

c

അതേസമയം, കേരളത്തില്‍ ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3124, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ 1440, തിരുവനന്തപുരം 1255, കോട്ടയം 1227, കണ്ണൂര്‍ 1194, പത്തനംതിട്ട 696, ഇടുക്കി 637, വയനാട് 564, കാസര്‍ഗോഡ് 562 എന്നിങ്ങനേയാണ് ജില്ലകള്‍ തിരിച്ചുള്ള കണക്ക്. സംസ്ഥാനത്തിന് 8,86,960 ഡോസ് വാക്സിന്‍ കൂടി ലഭിച്ചു. 8 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിനും 86,960 ഡോസ് കോവാക്സിനുമാണ് എത്തിയത്.

കിടുക്കാച്ചി ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് മഞ്ജുവാര്യര്‍; ഇപ്പോള്‍ എത്ര പ്രായം തോന്നും?

സംസ്ഥാനത്ത് വാക്സിന്‍ എത്തിയതോടെ വാക്സിനേഷന്‍ യജ്ഞം ശക്തിപ്പെടുത്തി വരികയാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 60 വയസിന് മുകളില്‍ പ്രായമായ എല്ലാവര്‍ക്കും 18 വയസിന് മുകളില്‍ പ്രായമുള്ള കിടപ്പ് രോഗികള്‍ക്കും ആഗസ്റ്റ് 15ന് മുമ്പ് ആദ്യ ഡോസ് വാക്സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇന്ന് മാത്രം 2,37,528 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്.

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,24,29,007 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. അതില്‍ 1,59,68,802 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 64,60,205 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+