മലപ്പുറത്ത് 3000ത്തിലധികം പേര്‍ക്ക് കൊവിഡ്; നാളെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍
മലപ്പുറം: ജില്ലയില്‍ കൊവിഡ് രോഗികള്‍ ഇന്ന് 3000ത്തിലധികം. ടിപിആര്‍ 17 ശതമാനത്തിന് മുകളില്‍. ജില്ലയില്‍ തുടരുന്ന നിയന്ത്രണങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. നേരിട്ടുള്ള സമ്പര്‍ക്കം വഴിയാണ് രോഗം വ്യാപിക്കുന്നത്. വീടുകളില്‍ നിന്ന് തന്നെ രോഗം മറ്റു അംഗങ്ങളിലേക്ക് പടരുന്നു എന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വീടിന് അകത്തും പുറത്തും ജാഗ്രത കൈവെടിയരുത് എന്ന നിര്‍ദേശമാണ് അവര്‍ നല്‍കുന്നത്.
ജില്ലയില്‍ രോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുന്നവര്‍ 33000ത്തിലധികമാണ്. നിരീക്ഷണത്തില്‍ 75000ത്തിലധികം ആളുകളമുണ്ട്. കൊവിഡ് പ്രതിരോധത്തിന് ബി ദ വാരിയര്‍ എന്ന പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. രോഗ വ്യാപനത്തില്‍ കുറവില്ലാത്തതിനാല്‍ നാളെ ലോക്ക്ഡൗണ്‍ ആയിരിക്കും. ഞായറാഴ്ച ലോക്ക്ഡൗണ്‍ തുടരാനും രാത്രി കര്‍ഫ്യൂ പിന്‍വലിക്കേണ്ട എന്നും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വിശദ വിവരങ്ങല്‍ വായിക്കാം...

ജില്ലയില്‍ ശനിയാഴ്ച 3,166 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 17.81 ശതമാനമാണ് ടിപിആര്‍. 2,805 പേര്‍ക്ക് രോഗം ഭേദമായി. നേരിട്ടുള്ള സമ്പര്‍ക്കം വഴി 2,980 പേര്‍ക്കാണ് രോഗബാധയുണ്ടായത്. 42 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആറ് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 137 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 76,581 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 33,644 പേര്‍ ചികിത്സയിലാണ്.
സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പുതുതായി ആരംഭിച്ച 'ബി ദ വാരിയര്‍' ക്യാമ്പയിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ക്യാമ്പയിനിന്റെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യൂവും തുടരുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിവാര കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനിച്ചത്.
കൊവിഡ് പ്രതിരോധത്തിനായി കടുത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കി വാക്‌സീനേഷന്‍ ശക്തിപ്പെടുത്താന്‍ മുന്‍തൂക്കം നല്‍കണമെന്ന് ദേശീയ ആരോഗ്യവിദഗ്ദ്ധരുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ യോഗത്തില്‍ നിര്‍ദേശമുയര്‍ന്നിരുന്നു. സമ്പൂര്‍ണ ലോക്ക് ഡൗണിന് ഇനി സാധ്യതയില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം, കെഎസ്ആര്‍ടിസി മലപ്പുറം ഡിപ്പോയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള എസി ലോഫ്ളോര്‍ ബസ് സര്‍വ്വീസ് ഞായറാഴ്ച മുതല്‍ പുനരാരംഭിക്കും. പ്രവാസികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായാണിത്. വൈകുന്നേരം നാല് മണിക്ക് മലപ്പുറത്ത് നിന്ന് പുറപ്പെടുന്ന ബസ് രാത്രി ഒന്‍പതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. അടുത്ത ദിവസം രാവിലെ അഞ്ച് മണിക്ക് നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെട്ട് 11.10ന് കോഴിക്കോടെത്തി മലപ്പുറത്തേയ്ക്ക് തിരിക്കുന്നവിധത്തിലാണ് പ്രതിദിന സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്.












Click it and Unblock the Notifications