Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് കൊവിഡ് രോഗികള്‍ വീണ്ടും വര്‍ധിച്ചു; ടിപിആര്‍ ഉയര്‍ന്നു, ചികിത്സയില്‍ 31,309 പേര്‍

മലപ്പുറം: ജില്ലയില്‍ കൊവിഡ് രോഗികള്‍ വീണ്ടും ഉയര്‍ന്നു. 3000ത്തിലധികം പേര്‍ക്കാണ് ഇന്ന് വൈറസ് ബാധ. ടിപിആര്‍ നിരക്കും വര്‍ധിച്ചു. ടിപിആര്‍ 20 ശതമാനത്തിന് അടുത്തെത്തി. സമ്പര്‍ക്കം വഴി രോഗം വ്യാപിക്കുന്നതാണ് ജില്ലയിലെ വലിയ വെല്ലുവിളി. രോഗികളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായ 3000ത്തിലധികം പേര്‍ക്ക് ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്. 31000ത്തിലധികം പേരാണ് ജില്ലയില്‍ ചികില്‍സയില്‍ കഴിയുന്നത്. 78000ത്തിലധികം പേര്‍ നിരീക്ഷണത്തിലുമാണ്.

ചൊവ്വാഴ്ച ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെ 3,193 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 19.28 ശതമാനമാണ് ഈ ദിവസത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 3,105 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 52 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 34 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 1,833 പേരാണ് ഇതുവരെ ജില്ലയില്‍ മരണപ്പെട്ടത്.

x

2,015 പേരാണ് ചൊവ്വാഴ്ച കോവിഡ് മുക്തരായത്. 78,554 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 31,309 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. അതേസമയം, കേരളത്തില്‍ ഇന്ന് 21,613 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2643, തൃശൂര്‍ 2470, കോഴിക്കോട് 2322, പാലക്കാട് 2134, കൊല്ലം 1692, കണ്ണൂര്‍ 1306, ആലപ്പുഴ 1177, കോട്ടയം 1155, തിരുവനന്തപുരം 1155, പത്തനംതിട്ട 824, വയനാട് 619, കാസര്‍ഗോഡ് 509, ഇടുക്കി 414 എന്നിങ്ങനേയാണ് ജില്ലകളിലെ കണക്ക്.

ചിരിയടക്കാനാകാതെ അനശ്വര രാജന്‍; യുവനടിയുടെ പുതിയ ഫോട്ടോ വൈറല്‍, എന്താണ് കാര്യമെന്ന് ആരാധകര്‍

തിങ്കളാഴ്ച 1,693 പേര്‍ക്കാണ് കോവിഡ് ബാധിച്ചിരുന്നത്. 17.67 ശതമാനമായിരുന്നു ടിപിആര്‍. ജില്ലയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. വാക്‌സിനേഷന്‍ കാര്യക്ഷമമാക്കാന്‍ മന്ത്രി വി. അബ്ദുറഹ്മാന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ ഏകോപിപ്പിച്ച് വാക്‌സിനേഷന്‍ സമ്പൂര്‍ണമാക്കാനാണ് തീരുമാനം. കോവിഡ് പ്രതിരോധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ജില്ലയില്‍ ബോധന വാഹനം പര്യടനം നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+