Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് ടിപിആര്‍ വര്‍ധിച്ചു; കൂടുതല്‍ രോഗികള്‍ ജില്ലയില്‍, ചികില്‍സയിലുള്ളവര്‍ കാല്‍ ലക്ഷത്തിലേക്ക്

മലപ്പുറം: സംസ്ഥാനത്ത് ഇന്നും ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ മലപ്പുറത്ത് തന്നെ. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇതുതന്നെയാണ് അവസ്ഥ. അഞ്ച് ജില്ലകളില്‍ ഇന്ന് 2000ത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറത്ത് മാത്രമാണ്് 3000ത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചത്. ജില്ലയില്‍ കൊവിഡ് ടിപിആര്‍ കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് വര്‍ധിച്ചു. 2800ഓളം പേര്‍ക്ക് രോഗമുക്തിയുണ്ടായത് ആശ്വാസമാണ്. നേരിട്ടുള്ള സമ്പര്‍ക്കം വഴിയാണ് ജില്ലയില്‍ രോഗം വ്യാപിക്കുന്നത്. 24000ത്തോളം പേര്‍ ജില്ലയില്‍ രോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുന്നുണ്ട്.

ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

c

കട്ട ചങ്ക്സ്, റംസാനൊപ്പം സൂര്യ.. സോഷ്യൽ ലോകത്തിന്റെ ഹൃദയം കീഴടക്കി ബിഗ് ബോസ് താരങ്ങളുടെ പുതിയ ചിത്രം.. വൈറൽ

വ്യാഴാഴ്ച മലപ്പുറത്ത് 3,679 പേര്‍ കോവിഡ് 19 ബാധിച്ചു. 16.11 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ബുധനാഴ്ച 12.26 ആയിരുന്നു. 2,779 പേര്‍ വൈറസ് വിമുക്തരായി. ജില്ലയില്‍ ഇതുവരെ 1,511 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്. സമ്പര്‍ക്കം വഴി രോഗം ബാധിച്ചത് 3,514 പേര്‍ക്കാണ്. 48 പേര്‍ക്ക് രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.

ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 12 പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 102 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 62,779 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 23,781 പേര്‍ ചികിത്സയിലാണ്.

അതേസമയം, കേരളത്തില്‍ ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം 1222, കോട്ടയം 1000, ആലപ്പുഴ 991, കാസര്‍ഗോഡ് 929, വയനാട് 693, പത്തനംതിട്ട 568, ഇടുക്കി 426 എന്നിങ്ങനേയാണ് ജില്ലകള്‍ തിരിച്ചുള്ള കണക്ക്.

Recommended Video

cmsvideo
    സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    ദുല്‍ഖര്‍ സല്‍മാന് ജന്മദിനാശംസകള്‍; കുഞ്ഞിക്കയുടെ ഏറ്റവും പുതിയ അടിപൊളി ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+