മലപ്പുറത്ത് നിന്ന് ഇതാ ഒരു ലയണല്‍ മെസ്സി, പ്രായം 5 മാസം; ഫുട്ബോളറാക്കാന്‍ പിതാവിനും ആഗ്രഹം
മലപ്പുറം: ഫുട്ബോള്‍ ലോകത്തിന് ലയണല്‍ മെസ്സി എത്രത്തോളം പ്രിയപ്പെട്ടതാണോ അത്രയും പ്രിയപ്പെട്ടതാണ് കേരളത്തിനും. അര്‍ജന്റീനയോടും മെസ്സിയോടുമുള്ള സ്നേഹം ഓരോ മലയാളിയുടെയും നെഞ്ചിലുണ്ടാവും. അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കാനെത്തിയാല്‍ അതില്‍ ലയണല്‍ മെസ്സിയുണ്ടാവുമോ എന്നൊക്കെ നമ്മള് ചിന്തിച്ച് തുടങ്ങിയിരിക്കുന്നു.
എന്നാല്‍ അതൊക്കെ അവിടെ നില്ക്കട്ടെ. മെസ്സിയോടുള്ള മലപ്പുറത്തുകാരുടെ ആരാധന എത്രയുണ്ടെന്നന്ന് കാണിക്കുന്ന ഒരു സംഭവം അവിടെ നടന്നിരിക്കുകയാണ്. മലപ്പുറത്തിന് സ്വന്തമായി ഒരു ലയണല്‍ മെസ്സിയെ കിട്ടിയിരിക്കുകയാണ്. ഐതുന്റെ പുരയ്ക്കല്‍ മന്‍സൂറിന്റെയും സഫീല നസ്റിന്റെയും മകനായിട്ടാണ് ഈ കുഞ്ഞ് മെസ്സി പിറന്നത്.

കാല്‍പ്പന്തുകളിയെ നെഞ്ചോടുചേര്‍ത്ത് സ്നേഹിച്ച മലപ്പുറത്തുകാര്ക്കല്ലാതെ ലയണല്‍ മെസ്സിയെന്ന പേരിടാന്‍ ആര്‍ക്കാണ് തോന്നുക. മന്‍സൂറിന്റെ കാര്യത്തിലും അങ്ങനെ തന്നെയായിരുന്നു. സൂപ്പര്‍ താരം മെസ്സിയുടെ കടുത്ത ആരാധകനാണ് മന്‍സൂര്‍. കുഞ്ഞിന് പേരിടാന്‍ മറ്റൊരു പേരു പോലും അദ്ദേഹത്തിന് തിരയേണ്ടതില്ലായിരുന്നു.
എപി ലയണല്‍ മെസ്സിയെന്ന പേരാണ് ഈ കുഞ്ഞിന് നല്‍കിയത്. വെറും അഞ്ച് മാസമാണ് കുഞ്ഞിന്റെ പ്രായം. ഓഗസ്റ്റ് നാലിനായിരുന്നു കുഞ്ഞ് പിറന്നത്. ഭാര്യ സഫീലയുടെ പിന്തുണ ഒപ്പമുണ്ടായതോടെ മന്‍സൂറിന് കാര്യങ്ങള്‍ എല്ലാം എളുപ്പമായി.
അതേസമയം വിമര്‍ശനങ്ങള്‍ ഈ പേരിട്ടതോടെ ധാരാളമായിരുന്നുവെന്ന് മന്‍സൂര്‍ പറയുന്നു. എന്നാല്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ഒപ്പം നിന്നതോടെ മന്‍സൂറിന് ആശ്വാസമാവുകയും ചെയ്തു.അതേസമയം നീലയും വെള്ളയും കലര്‍ന്ന അര്‍ജന്റീന ജഴ്സിയണിഞ്ഞ കുഞ്ഞുമെസ്സിയുടെ ചിത്രങ്ങളും ജനന സര്‍ട്ടിഫിക്കറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
മകന് വളര്‍ന്ന് വലുതായ ശേഷം വേണമെങ്കില്‍ പേരുമാറ്റിക്കോട്ടെ എന്നാണ് മന്‍സൂര്‍ അഭിപ്രായപ്പെട്ടത്. അത് മാത്രല്ല ഫുട്ബോള്‍ കളിക്കാരനായി മകനെ വളര്‍ത്തിയെടുക്കണമെന്നും പിതാവ് ആഗ്രഹിക്കുന്നു. സൗദിയിലെ ഒരു കമ്പനിയിലെ ജീവനക്കാരനാണ് മന്‍സൂര്‍. കുഞ്ഞു മെസ്സിയാകട്ടെ താനൂരിലെ അമ്മ വീട്ടിലാണ് താമസം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications