മലപ്പുറത്ത് കൊവിഡ് 600ല്‍ താഴെ; 38 ലക്ഷം ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു
മലപ്പുറം: ജില്ലയ്ക്ക് ഏറെ ആശ്വാസമാകുന്ന കൊവിഡ് കണക്കുകളാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. തിങ്കളാഴ്ച 550 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 8.53 ശതമാനമാണ് ടിപിആര്‍ എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 537 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 926 പേരാണ് തിങ്കളാഴ്ച കോവിഡ് മുക്തരായത്. ഇതോടെ ജില്ലയിലെ രോഗമുക്തരുടെ എണ്ണം 5,47,704 ആയി. 39,778 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 8,747 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്.
അതേസമയം, ജില്ലയില്‍ ഇതുവരെ 38,05,821 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 28,30,942 പേര്‍ക്ക് ഒന്നാം ഡോസും 9,74,879 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനുമാണ് നല്‍കിയത്. ഏതെങ്കിലും വിധത്തിലുള്ള കോവിഡ് രോഗ ലക്ഷണങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കേരളത്തില്‍ ഇന്ന് 6996 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളത്തും തിരുവനന്തപുരത്തും മാത്രമാണ് ആയിരത്തിലധികം രോഗികള്‍. എറണാകുളം 1058, തിരുവനന്തപുരം 1010, കോഴിക്കോട് 749, തൃശൂര്‍ 639, മലപ്പുറം 550, കോട്ടയം 466, കൊല്ലം 433, ഇടുക്കി 430, പാലക്കാട് 426, കണ്ണൂര്‍ 424, ആലപ്പുഴ 336, പത്തനംതിട്ട 179, കാസര്‍ഗോഡ് 166, വയനാട് 130 എന്നിങ്ങനേയാണ് ജില്ലകളില്‍ കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,702 സാമ്പിളുകളാണ് പരിശോധിച്ചത്.
പോക്‌സോ കേസില്‍ യുവതി അറസ്റ്റില്‍
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ച യുവാവിനെ സഹായിച്ച കേസില്‍ യുവതി അറസ്റ്റില്‍. പെണ്‍കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ ചിറമംഗലം സമീറ (30) യെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ ഒന്നാം പ്രതിയായ ഹരിദാസനെ (40) കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഹരിദാസനെ ചോദ്യം ചെയ്തതില്‍ സമീറയുടെ പങ്ക് ബോധ്യപ്പെട്ടു. തുടര്‍ന്നായിരുന്നു അറസ്റ്റ്. ശേഷം പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു. പ്രതിയുടെ ഭര്‍ത്താവ് മുജീബിനെ കഴിഞ്ഞ ദിവസം കഞ്ചാവ് കേസില്‍ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചിറമംഗലം സ്വദേശിയായ ഹരിദാസന്‍ പെണ്‍കുട്ടിയുമായി കഴിഞ്ഞ രണ്ട് വര്‍ഷമായി ഫോണ്‍ വഴി ബന്ധം പുലര്‍ത്തി വരികയായിരുന്നു. പ്രതിയെ പെണ്‍കുട്ടിയുമായി പരിചയപ്പെടാന്‍ കാരണക്കാരിയായത് സമീറയായിരുന്നുവത്രെ.
മഞ്ഞയില്‍ കൂടുതല്‍ സുന്ദരിയായി മീര നന്ദന്‍; ക്യൂട്ട് എന്ന് ആരാധകര്‍, ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications