രാഹുൽ ഗാന്ധി വയനാട്ടിലേക്ക് മാറിയത് ഒപ്പം നില്‍ക്കുന്നവര്‍ ബിജെപിയില്‍ ചേര്‍ന്നതോടെ: എ വിജയരാഘവന്‍
മലപ്പുറം: ഒപ്പം നില്‍ക്കുന്നവര്‍ ബിജെപിയില്‍ ചേര്‍ന്നതോടെയാണ് രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയിലേക്ക് മാറിയതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. വൈലത്തൂരില്‍ നടന്ന ഡിവൈഎഫ്‌ഐ യൂത്ത് പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യം നിരോധിച്ച കോണ്‍ഗ്രസ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 2 കോടി രൂപക്ക് മദ്യം നല്‍കിയവര്‍ എന്ത് മൂല്യമാണ് നല്‍കുന്നത്. 5 കോടിയെന്ന് കേട്ടപ്പോള്‍ രഹസ്യങ്ങള്‍ പറയുന്ന എം പിമാരാണ് ലീഗിന് കീഴ്‌പ്പെട്ട കോണ്‍ഗ്രസിലുള്ളതെന്നും, ബിജെപിയുയര്‍ത്തുന്ന വെല്ലുവിളിയില്ലാതാക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും എ വിജയരാഘവന്‍ പറഞ്ഞു.
പൊന്നാനി ലോക്‌സഭാ മണ്ഡലം ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ പ്രചാരണത്തിന്റെ ഭാഗമായായിരുന്നു ഡിവൈഎഫ്‌ഐ താനൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വൈലത്തൂരില്‍ യൂത്ത് പാര്‍ലമെന്റ് സംഘടിപ്പിച്ചത്. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് മനുവിശ്വനാഥ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ഇ ജയന്‍, ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന കമ്മിറ്റിയംഗം കെ വി സിദ്ധീഖ്, മുന്‍ ബ്ലോക്ക് ജോ. സെക്രട്ടറി പി സിറാജ്, പൊന്മുണ്ടം ലോക്കല്‍ സെക്രട്ടറി കെ കെ വേലായുധന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് ശൈഖ് മൊയ്തീന്‍, ജോ. സെക്രട്ടറി പി വിനേശന്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി കെവിഎ കാദര്‍ സ്വാഗതവും മേഖല സെക്രട്ടറി നൗഷാദ് നന്ദിയും പറഞ്ഞു.

രാജ്യത്തെ ജാതിയുടെ പേരില്‍ വെട്ടിമുറിക്കുന്ന വര്‍ഗീയ ഫാസിസ്റ്റുകള്‍ ഈ തിരഞ്ഞെടുപ്പില്‍ നാമവിശേഷമാവുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭാരതീയ സംസ്‌ക്കാരത്തിന്റെ ബാലപാഠം പോലുമറിയാത്തവര്‍ കാലാകാലമായി തുടര്‍ന്ന് പോരുന്ന മതേതരത്വ ജനാധിപത്യ ഇന്ത്യയെ ഉന്‍മൂലനം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും അദേഹം പറഞ്ഞു. രാജ്യം ഓന്നാകെ മതേതര സര്‍ക്കാരിനെ കാത്തിരിക്കുകയാണെന്നും അതില്‍ യുവാക്കളുടെ പങ്ക് നിര്‍ണായകമാണെന്നും അദേഹം പറഞ്ഞു. രാജ്യം നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയില്‍ നിന്നും കരക്കയറാന്‍ തന്നാലാവുന്നത് ചെയുമെന്നും വിദ്യാഭ്യാസ- ആരോഗ്യ- സാമൂഹ്യ- സാംസ്‌കാരിക രംഗത്ത് പുതിയ പദ്ധതികള്‍ നടപ്പിലാകുമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് മണ്ഡലം യുഡിവൈഎഫ് സംഘടിപ്പിച്ച റിക്കവര്‍ ഇന്ത്യ ന്യൂജെന്‍ മീറ്റ് നവ വോട്ടര്‍മാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ചടങ്ങില്‍ മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് കെ.എന്‍ ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ഷാഫി പറമ്പില്‍ എം.എല്‍.എ മുഖ്യ അഥിതിയായിരുന്നു. പി.ഉബൈദുള്ള എം.എല്‍.എ, റിയാസ് മുക്കോളി, കെ.പി നൗഫല്‍ ബാബു, മുജീബ് കാടേരി, നൗഷാദ് മണ്ണിശേരി, വി. മുസ്തഫ, ബാവ വിസപടി, വീക്ഷണം മുഹമ്മദ്, പെരുമ്പള്ളി മജീദ്, സക്കീര്‍ പുല്ലാര, പി.എ സലാം,എ.എം കുഞ്ഞാന്‍,എം.കെ മുഹ്‌സിന്‍, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ അഷ്‌റഫ് പാറച്ചോടന്‍, എന്‍.പി അക്ബര്‍, കെ.പി സവാദ് മാസ്റ്റര്‍, ഹക്കീം കോല്‍മണ്ണ, കെ.പി ബാസിത്ത്, അദ്‌നാന്‍ പുല്‍പ്പറ്റ, ഷരീഫ് എ.പി, സൈഫു വടക്കുമുറി, ഷാഫി കാടേങ്ങല്‍, ഹുസൈന്‍ ഉളളാട്, കെ.വി മനോജ്കുമാര്‍, എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications