Get Updates
Get notified of breaking news, exclusive insights, and must-see stories!

'മലപ്പുറത്തിന്റെ കരുതലിന് നന്ദി'...50 ലക്ഷം കൈമാറി, കരിപ്പൂരില്‍ ആശുപത്രി കെട്ടിടം ഉടൻ

മലപ്പുറം: ആശുപത്രി കെട്ടിടം നിര്‍മിച്ച് നല്‍കാനായി കരിപ്പൂര്‍ വിമാനാപകടത്തിലെ യാത്രക്കാരും മരിച്ചവരുടെ കുടുംബങ്ങളും സമാഹരിച്ച 50 ലക്ഷം രൂപ കൈമാറി.അപകടസ്ഥലത്തിനടുത്തുള്ള ഏക സർക്കാർ ആരോഗ്യ കേന്ദ്രമായ പബ്ലിക് ഹെൽത്ത് സെന്ററിന് (പിഎച്ച്സി) വേണ്ടിയാണ് കെട്ടിടം നിർമിക്കുന്നത്.കോഴിക്കോട് ഡിഎംഒ ആർ രേണുകയും എംഡിഎഫ് ചെയർമാൻ എടക്കുനിയും ഈ മാസം ഏഴാം തിയതി ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു.

ആരോഗ്യവകുപ്പ് അനുമതി നൽകിയാലുടൻ നിർമാണം തുടങ്ങാനാണ് തീരുമാനം.അപകടസമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ പ്രദേശവാസികള്‍ക്ക് പ്രത്യുപകാരമായി എന്തെങ്കിലും ചെയ്യണമെന്ന ആലോചനയാണ് ഈ തീരുമാനത്തിലെത്തിയതെന്ന് കൂട്ടായ്മയുടെ ലീഗല്‍ കണ്‍വീനറായ സജ്ജാദ് ഹുസൈന്‍ പറഞ്ഞിരുന്നു.എന്തെങ്കിലും ചെയ്യണമെന്ന ആലോചന വന്നതോടെ അംഗണവാടി കെട്ടിടം, ല്രൈബറി തുടങ്ങിയ പല നിര്‍ദേശങ്ങളും വന്നിരുന്നു.

1

ഇതിനിടെയാണ് അപകടസ്ഥലത്തിന് സമീപത്തെ ചിറയില്‍ പ്രാഥമികാരോഗ്യകേന്ദ്രത്തെക്കുറിച്ചും ചര്‍ച്ച വന്നത്. പാവപ്പെട്ടവര്‍ ഏറെ ആശ്രയിക്കുന്ന ആരോഗ്യകേന്ദ്രമാണിത്. ഇതോടെയാണ് ആശുപത്രിക്ക് കൂടുതല്‍ സൗകര്യങ്ങളുള്ള കെട്ടിടം നിര്‍മിച്ചുനല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഒ.പി. കൗണ്ടര്‍, ഫാര്‍മസി, ഒബ്‌സര്‍വേഷന്‍ ഏരിയ, തുടങ്ങിയ ഉള്‍പ്പെടുന്ന ആധുനിക സൗകര്യങ്ങളടങ്ങിയ കെട്ടിടം നിര്‍മിച്ചുനല്‍കാനാണ് പദ്ധതി.

2

2020 ആഗസ്റ്റ് 7 സമയം രാത്രിയാണ് യാത്രക്കാരുമായി ദുബായില്‍നിന്ന് പറന്ന് പൊങ്ങിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് 1344 കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ടത്.കനത്ത മഴയില്‍ ലാൻഡ് ചെയ്യാനുള്ള ആദ്യ ശ്രമം പരാജയപെട്ടതോടെ ടേബിള്‍ ടോപ്പ് റണ്‍വേയില്‍ തെന്നിമാറിയ വിമാനം ബാരിക്കേഡും മറികടന്ന് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ കൊവിഡ് എന്ന മഹാമാരിയെ തള്ളിക്കളഞ്ഞ് ദുരന്ത മുഖത്ത് ഒരു നാട് ഒന്നാകെ കൈകോര്‍ക്കുന്ന കാഴ്ച ഏറെ പ്രശംസ നേടിയിരുന്നു.

3

പോലീസിന്റെയും അഗ്‌നിരക്ഷാസേനയുടെയും ഒപ്പം നാട്ടുകാര്‍ ജീവൻ മറന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ദുരന്തത്തിന്‍റെ വ്യാപ്തതി കുറച്ചത്. സാമൂഹിക അകലമെന്ന കൊവിഡ് നിയന്ത്രണങ്ങളെല്ലാം മറന്ന് എയർപോർട്ട് ജീവനക്കാർക്കൊപ്പം മുമ്പില്‍ നിന്നായിരുന്നു നാട്ടുകാരുടെ രക്ഷാപ്രവർത്തനം. ആംബുലൻസിന് കാത്ത് നില്‍ക്കാതെ നാട്ടുകാരുടെ വാഹനങ്ങളില്‍ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് എത്തിച്ചിരുന്നു. അപകട വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞ് കൂടുതല്‍ പേരും ഒരേ മനസുമായി സ്ഥലത്തേക്ക് എത്തിയിരുന്നു.

4

മഴയും കനത്ത മൂടൽ മഞ്ഞും ഉള്ള സാഹചര്യത്തിൽ റൺവേയുടെ പകുതി താണ്ടി ലാൻഡ് ചെയ്യാൻ പൈലറ്റ് എടുത്ത തീരുമാനം ആണ് അപകടത്തിന് കാരണമായത് എന്ന് ആയിരുന്നു വ്യോമയാന മന്ത്രാലയത്തിൻ്റെ റിപ്പോർട്ട്വിമാനം റൺവേയിലേക്ക് ഇറങ്ങാൻ ശ്രമിച്ചെങ്കിലും കാലവസ്ഥ പ്രതികൂലമായതിനാൽ പൈലറ്റിന് റൺവേ കൃത്യമായി കാണുവാൻ സാധിക്കാത്തയിരുന്നു അപകടകാരണം. ശക്തമായ മഴ കാരണം റൺവേയിൽ നിന്ന് വിമാനം തെന്നിമാറുകുയായിരുന്നു.

5

വിമാനം പൂർണ വേഗതയിലായിരുന്നതിനാൽ ടേബിൾ ടോപ്പ് റൺവേയുടെ അവസാനം വരെ വിമാനം ഓടുകയും തുടർന്ന് നിയന്ത്രണം വിട്ട് വിമാനം 35 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. മതിലിൽ ഇടിച്ച് മുൻവശം പൂർണമായി തകർന്ന് വിമാനം രണ്ടായി പിളർന്നു.അതേസമയം
പരിക്കേറ്റ 165 പേർക്കും മരിച്ചവരുടെ ബന്ധുക്കൾക്കും നഷ്ടപരിഹാരം കഴിഞ്ഞ ദിവസം തീര്‍പ്പാക്കിയിരുന്നു.

6

ദുരന്തത്തിന്‍റെ രണ്ടാം വാർഷികത്തിന് തൊട്ടുമുൻപാണ് യു.എ.ഇയിലെ 47 കേസുകൾ കോടതിക്ക് പുറത്ത് തീർപ്പാക്കിയത്. ഇന്ത്യയിൽ നടന്ന വിമാനാപകടത്തിന്‍റെ നഷ്ടപരിഹാരം ആദ്യമായാണ് രാജ്യത്തിന് പുറത്ത് തീർപ്പാക്കുന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 1.31 കോടി രൂപ മുതൽ 6.23 കോടി രൂപ വരെയാണ് വിവിധ തട്ടിലായി നഷ്ടപരിഹാരം നൽകിയത്.പരിക്കേറ്റവർക്ക് 12 ലക്ഷം രൂപ മുതൽ നഷ്ടപരിഹാരം ലഭിച്ചു. നാട്ടിലെ നഷ്ടപരിഹാര കേസുകൾ കഴിഞ്ഞ ദിവസം തീർപ്പാക്കിയിരുന്നു.

Recommended Video

cmsvideo
    കൊല്ലത്ത് ഭീമൻ തിരമാല വിഴുങ്ങുന്ന ബോട്ട്,പേടിപ്പിക്കും ദൃശ്യങ്ങൾ
    7

    ഭൂരിപക്ഷം പേർക്കും പണം ലഭിച്ചു. ബാക്കിയുള്ളവർക്ക് ഈ മാസം തന്നെ തുക നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന്‍റെ ജോലികൾ പുരോഗമിക്കുകയാണ്. യാത്രക്കാരിൽ 47 പേർ യു.എ.ഇയിലും 131 പേർ ഇന്ത്യയിലും ആറ് പേർ അമേരിക്കയിലുമായിരുന്നു.വിമാനം പുറപ്പെട്ടത് യു.എ.ഇയിൽ നിന്നായതിനാൽ ദുബൈ കോടതിയെ സമീപിക്കാൻ 47 പേരുടെ കൂട്ടായ്മ തീരുമാനിച്ചിരുന്നു. ഇതോടെയാണ് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ഇൻഷ്വറൻസ് കമ്പനിയായ ന്യൂ ഇന്ത്യ ഇൻഷ്വറൻസിന്‍റെ നിയമകാര്യ പ്രതിനിധിയായ തമീമി ആൻഡ് കമ്പനിയും യാത്രക്കാരുടെ ലീഗൽ ഫേമായ ബെസ്റ്റ് വിൻസുമായി കോടതിക്ക് പുറത്ത് ചർച്ച നടത്തി തീർപ്പാക്കിയത്.

    രണ്ടാളും എന്തൊരു ക്യൂട്ടാണ്; മാളവികയുടെ പുത്തൻ ചിത്രങ്ങള്‍ വൈറല്‍

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+