അര്‍ജന്റീനയുടെ ജയം; മലപ്പുറത്ത് ആഘോഷത്തിനിടെ പടക്കം പൊട്ടി രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്
മലപ്പുറം: അര്‍ജന്റീന കോപ്പ അമേരിക്ക ഫൈനലില്‍ വിജയിച്ചതിന്റെ ആഘോഷം നടത്തവെ പടക്കം പൊട്ടി രണ്ടു യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. താനാളൂര്‍ ചുങ്കത്ത് നടന്ന ആഘോഷത്തിനിടെ കണ്ണറയില്‍ ഇജാസ് (33), സിറാജ് (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുകയായിരുന്നുവത്രെ. കൈയ്യിലുള്ള പടക്കം നേരത്തെ പടക്കങ്ങള്‍ ശേഖരിച്ച പെട്ടിയിലേക്ക് വീണതാണ് സ്‌ഫോടന സമാനമായ പൊട്ടിത്തെറിക്ക് കാരണമായതെന്ന് പറയപ്പെടുന്നു.
കേട്ടറിവിനേക്കാൾ വലുതാണ് മോഹൻലാൽ എന്ന മെഗാസ്റ്റാർ; ലാലേട്ടന്റെ അറിയാക്കഥകൾ

ഇജാസിനും സിറാജിനും പൊള്ളലേറ്റു. ഇവരെ ഉടന്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പൊള്ളലേറ്റതിനാല്‍ ഗുരുതരമാണ് അവസ്ഥ എന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെയാണ് സംഭവം.
ജില്ലയില്‍ പലയിടത്തും ഇന്ന് അര്‍ജന്റീനയുടെ ജയം യുവാക്കള്‍ ആഘോഷിച്ചിരുന്നു. പടക്കം പൊട്ടിച്ചും ബ്രസീലിനെതിരെ മുദ്രാവാക്യം വിളിച്ചുമെല്ലാമായിരുന്നു ആഘോഷം. 28 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അര്‍ജന്റീന കോപ്പ അമേരിക്ക കിരീടം ചൂടുന്നത്. ഇതിന്റെ ആവേശം ഇങ്ങ് കേരളക്കരയിലും അലയടിച്ചിരുന്നു. പ്രത്യേകിച്ച് ഫുട്‌ബോള്‍ പ്രേമികള്‍ കൂടുതലുള്ള മലപ്പുറത്ത്. ഇതിനിടെയാണ് എല്ലാവരെയും ദുഃഖത്തിലാഴ്ത്തി രണ്ടു യുവാക്കള്‍ക്ക് ദേഹമാസകലം പൊള്ളലേറ്റിരിക്കുന്നത്.












Click it and Unblock the Notifications