Get Updates
Get notified of breaking news, exclusive insights, and must-see stories!

രാത്രി വീട്ടിലേക്ക് ഓട്ടോ വിളിച്ചു, വഴി തിരിച്ച് വിട്ട ഓട്ടോ ഡ്രൈവർ യുവതിയെ പീഡിപ്പിച്ചു, സംഭവം മലപ്പുറത്ത്

മലപ്പുറം: വഴിക്കടവില്‍ യാത്രക്കാരിയെ ഓട്ടോ ഡ്രൈവര്‍ ബലാത്സംഗം ചെയ്തു. ഓട്ടോ വഴിതിരിച്ചുവിട്ട് മാമാങ്കരയിലെ കാട്ടില്‍കൊണ്ടുപോയായിരുന്നു പീഡനം. സംഭവുമായി ബന്ധപ്പെട്ട് മരുത അയപ്പന്‍ പെട്ടിയിലെ ഓട്ടോ ഡ്രൈവര്‍ തോരപ്പ ജലീഷ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം. യുവതി രാത്രി വീട്ടിലേക്ക് പോകാന്‍ ഓട്ടോ വിളിക്കുകയായിരുന്നു. അതിനിടെ ഡ്രൈവര്‍ വഴി മാറ്റി മാമങ്കരയിലെ കാട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതി പറഞ്ഞു. മലപ്പുറം എസ്പിക്ക് സംഭവുമായി ബന്ധപ്പെട്ട് പരാതി നല്‍കുകയും ചെയ്തു.പ്രത്യേക അന്വേഷണം സംഘമാണ് ഓട്ടോ ഡ്രൈവര്‍ ജലീഷ് ബാബുവിനെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തതായി പോലീസ് അറിയിച്ചു.

rape

കഴിഞ്ഞ ദിവസം ജില്ലയിലെ കാവനൂരിലും പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡനം നടന്നിരുന്നു. ആസം സ്വദേശിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത് . സംഭവത്തിൽ ബംഗാള്‍ സ്വദേശിയായ മഹീന്ദ്രനെയാണ് (27) അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ കാണാതായതിന് പിന്നാലെ കുടുംബം അരീക്കോട് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് എറണാകുളത്ത് നിന്നും പ്രതിയോടൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തിയത്.

ഒന്ന് സൂക്ഷിച്ചാൽ അഡിസിറ്റി എന്ന വില്ലനെ അകറ്റി നിർത്താം... ഈ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി

ഇരുവരും എറണാകുളത്തുണ്ടെന്ന് മനസിലാക്കിയ അരീക്കോട് പൊലീസ് എറണാംകുളത്തെത്തി ഇരുവരേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കിയാണ് വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയതെന്ന് പോലീസ് കണ്ടെത്തി. കൊച്ചിയിലേക്കുള്ള യാത്രക്കിടയില്‍ പലയിടത്ത് താമസിച്ച് യുവാവ് പെണ്‍കുട്ടിയെ പലതവണ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.

പിടിയിലായ പ്രതി മഹീന്ദ്രന് നാട്ടില്‍ ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഇയാള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കി മഹീന്ദ്രനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അരീക്കോട് എസ്. എച്ച്. ഒ എം. അബ്ബാസ് അലിയുടെ നേതൃത്വത്തില്‍ അഡീഷനല്‍ എസ്. ഐ അമ്മദ്, എ. എസ്. ഐ കബീര്‍, ജയസുധ, സജീര്‍, സ്വയംപ്രഭ, ഷിബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

പതിനഞ്ചുവയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ മൂന്നുപേരും പി്ടിയിലായിരുന്നു. കുറ്റിപ്പാല ചെനപ്പുറം സ്വദേശികളായ കുണ്ടില്‍ മുസ്തഫ (55), തവരംകുന്നത്ത് റസാഖ് (39), കുന്നത്തേടത്ത് സമീര്‍ (38) എന്നിവരാണ് അറസ്റ്റിലായത്.ചൈല്‍ഡ് ലൈനിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയനാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+