Get Updates
Get notified of breaking news, exclusive insights, and must-see stories!

കടലില്‍നിന്ന് പിടിച്ച കുഞ്ഞു മത്സ്യങ്ങളെ തിരിച്ച് കടലില്‍തന്നെ നിക്ഷേപിച്ചു

മലപ്പുറം: കടലില്‍ നിന്നുംചെറിയ മത്സ്യങ്ങളെ പിടികൂടുന്ന വള്ളങ്ങള്‍ ഫിഷറീസ് വകുപ്പ് പിടികൂടി. അഞ്ച് ടണ്‍ മത്സ്യക്കുഞ്ഞുങ്ങളെയാണ് അനധികൃതമായി പിടികൂടിയത്. പൊന്നാനിയില്‍ നിന്നും, മത്സ്യ ബന്ധനത്തിന് പോയ മൂന്നു ചെറിയ വള്ളങ്ങളും, ഒരു ഇന്‍ബോര്‍ഡ് വള്ളവുമാണ് അനധികൃതമായി ചെറിയ മത്സൃ ങ്ങളെ പിടികൂടുന്നതിനിടെ ഫിഷറീസ് വകുപ്പ് നടത്തിയ പരിശോധനയില്‍ പിടിയിലായത്. അഞ്ച് ടണ്ണോളം അയിലക്കുഞ്ഞുങ്ങളെയാണ് ഈ വള്ളങ്ങളില്‍ നിന്നും പിടിച്ചെടുത്തത്.

ട്രോളിംഗ് നിരോധന സമയത്ത് കടലിലിറങ്ങുന്ന പരമ്പരാഗത മത്സ്യ യാനങ്ങള്‍ക്ക് ചെറു മീനുകളെ പിടികൂടുന്നതിന് നിയന്ത്രണമുണ്ട്. എന്നാല്‍, ചെറിയ ലാഭത്തിന് വേണ്ടി പ്രജനന ഘട്ടത്തിലുള്ള ചെറുമീനുകളെ പിടികൂടുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കടലില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പിടികൂടിയ മത്സ്യക്കുഞ്ഞുങ്ങളെ ഉള്‍ക്കടലില്‍ കൊണ്ടുപോയി നിക്ഷേപിച്ചു. വള്ളത്തിന്റെ ഉടമകള്‍ക്കെതിരെ പിഴ ഈടാക്കുകയും ചെയ്തു. ഇത്തരത്തില്‍ അനധികൃത മത്സ്യബന്ധനം നടത്തുന്നത് തുടരുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കുമെന്ന് ഫിഷറീസ് ഡി.ഡി.സി. ജയനാരായണന്‍ പറഞ്ഞു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ രാജു ആനന്ദ്, ഫിഷറീസ് എസ്.ഐ. സുലൈമാന്‍, ബാബുരാജ്, കോസ്റ്റല്‍ പോലീസ് ഉദ്യോഗസ്ഥര്‍, റസ്‌ക്യൂ ഗാര്‍ഡുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അനധികൃത മത്സ്യബന്ധനം നടത്തിയവരെ പിടികൂടിയത്.

news

കടലോരമേഖലയില്‍ പട്ടിണിക്കാലമാണിപ്പോള്‍. ട്രോളിംഗ് നിരോധന സമയത്ത് കടലിലിറങ്ങുന്ന പരമ്പരാഗത മത്സ്യ യാനങ്ങള്‍ക്ക് ചെറു മീനുകളെ പിടികൂടുന്നതിന് നിയന്ത്രണമുണ്ടെങ്കിലും മറ്റു മീനുകളെ കിട്ടുന്നത് കുറവായതിനാലാണ് പലരും ഇത്തരത്തില്‍ ചെറിയ മീനുകളെയും പിടിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+