ഫുട്‌ബോള്‍ കളിച്ച് മടങ്ങുന്നതിനിടെ കുളത്തില്‍ കുളിക്കാനിറങ്ങിയ ആറാം ക്ലാസുകാരന്‍ മരിച്ചു
മലപ്പുറം: ഫുട്‌ബോള്‍ കളിച്ച് മടങ്ങുന്നതിനിടെ കുളത്തില്‍ കുളിക്കാനിറങ്ങിയ ആറാം ക്ലാസുകാരന്‍ സഹോദരങ്ങളുടെ കണ്‍മുന്നില്‍വെച്ച് മുങ്ങി മരിച്ചു. ഫുട്‌ബോള്‍ കളിച്ച് മടങ്ങവെ പൊതുകുളത്തില്‍ കുളിക്കാനിറങ്ങിയ ചുങ്കത്തറ പുലിമുണ്ട പെരിങ്ങോടന്‍ സുധീര്‍-ലൈല ദമ്പതികളുടെ മകന്‍ ഷിഫില്‍(12) ആണ് സഹോദരങ്ങളും കൂട്ടുകാരും നോക്കിനില്‍ക്കെ വെള്ളത്തില്‍ താഴ്ന്നത്.
അയോധ്യ കേസ്: സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും
ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ 6ാം തരം വിദ്യാര്‍ത്ഥിയാണ്. ചുങ്കത്തറ എം.പി.എം ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഫുഡ്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്ത് മടങ്ങവെ മാമ്പൊയിലിലുള്ള പഞ്ചായത്ത് കുളത്തില്‍ കുളിക്കുന്നതിനിടയിലാണ് അപകടം.

നീന്തലറിയാമായിരുന്ന ഷിഫില്‍ പൊടുന്നനെ വെള്ളത്തില്‍ താഴുകയായിരുന്നെന്ന് കുടെയുണ്ടായിരുന്ന സഹോദരന്‍ ഷിബിലും കൂട്ടുകാരും പറയുന്നു. കുട്ടികളുടെ കൂട്ടനിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഷിഫിലിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപതിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. സംസ്‌ക്കാരം ഇന്ന് രാവിലെ പതിനൊന്നിന് ചുങ്കത്തറ വലിയ ജുമാ മസ്ജിദില്‍. സഹോദരങ്ങള്‍: ഷിബില്‍(വിദ്യാര്‍ഥി എം.പി.എം.എച്ച് എസ്.എസ് ചുങ്കത്തറ), ഷിജില്‍ (വിദ്യാര്‍ഥി എം.ടി.എച്ച്.എസ്.എസ് ചുങ്കത്തറ).












Click it and Unblock the Notifications