12 വയസ്സുകാരിയെ പീഡിപ്പിച്ച സഹോദരന് 123 വര്‍ഷം തടവ്; കോടതിയില്‍ പ്രതിയുടെ ആത്മഹത്യാ ശ്രമം
മലപ്പുറം: പന്ത്രണ്ടുവയസ്സുകാരിയെ പീഡിപ്പിച്ച സഹോദരന് 123 വര്‍ഷത്തെ തടവ്. മഞ്ചേരി പോക്‌സോ കോടതിയുടേതാണ് വിധി. 19 വയസ്സുള്ള സഹോദരനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തടവിന് പുറമേ 7 ലക്ഷം രൂപ പിഴയും ഒടുക്കണം. ഈ തുക പെണ്‍കുട്ടിയുടെ ക്ഷേമത്തിനായി കൈമാറും.
പീഡനത്തെ തുടര്‍ന്ന് അരീക്കോട് സ്വദേശിയായ പെണ്‍കുട്ടി ഗര്‍ഭിണിയാവുകയും, കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തിരുന്നു. നേരത്തെ കേസിന്റെ സമയത്ത് പ്രതിയെ രക്ഷിക്കാന്‍ പെണ്‍കുട്ടിയുടെ മാതാവും ബന്ധുക്കളും അടക്കം ശ്രമിച്ചിരുന്നു. എന്നാല്‍ പോലീസിന്റെയും ജുഡീഷ്യറിയുടെയും ശക്തമായ ഇടപെടലാണ് പ്രതിക്ക് ശിക്ഷ വാങ്ങികൊടുക്കുന്നതില്‍ നിര്‍ണായകമായത്.

ഡിഎന്‍എ ടെസ്റ്റ് അടക്കമുള്ള ശാസ്ത്രീയ തെളിവുകളിലൂടെയാണ് സഹോദരനാണ് പ്രതി എന്ന് ഉറപ്പിക്കുന്നത്. 2019ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അതേസമയം വിധി കേട്ടയുടന്‍ കോടതിയില്‍ നാടകീയ സംഭവങ്ങളാണ് നടന്നത്. പ്രതി കൈയ്യില്‍ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.












Click it and Unblock the Notifications