Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെറസില്‍ നിന്ന് താഴേക്ക് വീണ് യുവാവ്; പോറല്‍ പോലുമില്ലാതെ കൈപ്പിടിയിലാക്കി സഹോദരന്‍, അമ്പരപ്പിക്കുന്ന വീഡിയോ

മലപ്പുറം: വീട് വൃത്തിയാക്കുന്നതിനിടെ ടെറസില്‍ നിന്ന് താഴേക്ക് വീണ യുവാവിനെ കൈപ്പിടിയില്‍ എടുത്ത് രക്ഷിച്ച് സഹോദരന്‍. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്താണ് സംഭവം. ചങ്ങരംകുളം ഒതളൂര്‍ കുറുപ്പത്ത് വീട്ടില്‍ ഷഫീഖ്് ആണ് മുകള്‍ നിലയില്‍ നിന്ന് കാല്‍ വഴുതി വീണത്. സഹോദരന്‍ സാദിഖ് ആണ് ടെറസില്‍ നിന്ന് കാല്‍ വഴുതി വീണ ഷഫീഖിനെ രക്ഷിച്ചത്.

ടെറസ് വൃത്തിയാക്കുന്നതിനിടെ ഷഫീഖ് സണ്‍ഷേഡില്‍ നിന്നും കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. അത്ഭുതകരമായ രക്ഷപ്പെടുത്തലിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

SSD

ഷഫീഖ് വീഴുന്ന സമയത്ത് തന്നെയുള്ള സാദിഖിന്റെ ഇടപെടല്‍ വലിയ അപകടം ഒഴിവാക്കിയതോടെ സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനം നിറയുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഷഫീഖ് ടെറസ് വൃത്തിയാക്കുമ്പോള്‍ താഴെ ഓസില്‍ നിന്ന് വെള്ളം അടിച്ചു കൊടുത്ത് കൊണ്ടിരിക്കുകയായിരുന്നു സാദിഖ്.

സണ്‍ഷേഡ് ഈര്‍പ്പം ഉള്ളതിനാല്‍ വൃത്തിയാക്കുമ്പോള്‍ വഴുതി വീഴുകയായിരുന്നു എന്ന് അപകടത്തില്‍പ്പെട്ട ഷഫീഖ് പറയുന്നു. മുറ്റം ഇന്റര്‍ലോക്ക് ചെയ്തതിനാല്‍ താഴെ വീണിരുന്നെങ്കില്‍ അവസ്ഥ മാറുമായിരുന്നു എന്നും തെല്ല് നെടുവീര്‍പ്പോടെ ഷഫീഖ് കൂട്ടിച്ചേര്‍ത്തു. വീഡിയോ വൈറലാകും എന്ന് പ്രതീക്ഷിച്ചില്ല എന്നും ഷഫീഖ് കൂട്ടിച്ചേര്‍ത്തു.

ക്ലീന്‍ ചെയ്യുമ്പോഴാണ് വീണത് എന്നും ജ്യേഷ്ഠന്‍ താഴെ ഉള്ളത് കൊണ്ടാണ് രക്ഷപ്പെട്ടത് എന്നും ഷഫീഖ് പറഞ്ഞു. ദൈവത്തിന് നന്ദി. സുഹൃത്തുക്കള്‍ക്കും ഫാമിലി വാട്സാആപ്പ് ഗ്രൂപ്പിലും പിന്നീട് സി സി ടി വി ദൃശ്യങ്ങള്‍ പങ്കുവെച്ചിരുന്നു എന്നും ഷഫീഖ് പറഞ്ഞു.

ഇവരുടെ വീട്ടിലെ തന്നെ സി സി ടി വിയില്‍ പതിഞ്ഞ ദൃശ്യമാണ് ഇപ്പോള്‍ വൈറലാവുന്നത്. എന്നാല്‍ എന്താണ് ഉണ്ടായതെന്ന് തനിക്ക് ഓര്‍മ്മയില്ല എന്നും ആളെ കൈയ്യില്‍ കിട്ടി എന്നും അത്ഭുതത്തോടെ സഹോദരന്‍ സാദിഖ് പറയുന്നു. അതേസമയം സാദിഖിനെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്യുന്നത്.

വന്നു...കണ്ടു...കീഴടക്കി; മീര അനിലിന്റെ പുതിയ ഫോട്ടോഷൂട്ടും കലക്കന്‍

കൃത്യസമയത്തെ ഇടപെടല്‍ ജീവന്‍ രക്ഷിച്ചു എന്നാണ് പലരുടേയും കമന്റ്. ഷഫീഖ് ഉയരത്തില്‍ നിന്ന് വീഴുമ്പോള്‍ പിടിച്ചതായതിനാല്‍ സാദിഖിന്റെ നടുവിനോ കൈക്കോ കാര്യമായി എന്തെങ്കിലും പറ്റി കാണും എന്നും എത്രയും പെട്ടെന്ന് ചികിത്സ തേടിയിട്ടുണ്ടാകും എന്ന് കരുതുന്നു എന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+