Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച് ഇന്നോവ; ഭർത്താവ് തൽക്ഷണം മരിച്ച,ഭാര്യ തെറിച്ച് വീണു..ഞെട്ടിക്കുന്ന വീഡിയോ

മലപ്പുറം; കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. പുത്തനത്താണി കരിങ്കപ്പാറ കുന്നത്തോടത്ത് അബ്ദുള്‍ഖാദര്‍ (48) ആണ് മരിച്ചത്. ഭാര്യ റുഖിയയെ (40) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരൂർ റോഡിലെ മഞ്ചാടിയിൽ ശനിയാഴ്ച വൈകീട്ട് 4.30 ഓടെയാണ് അപകടം നടന്നത്.

accident

കുറ്റിപുറത്ത് നിന്ന് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരന്നു അബ്ദുൾ ഖാദറും റുഖിയും. എതിരെവന്ന ഇന്നോവ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ തടകർന്നു.

അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാർ എതിർഭാഗത്ത് നിന്ന് തെറ്റായ ദിശയിൽ കയറി വന്ന് സ്കൂട്ടറിന് മുകളിലേക്ക് ഇടിച്ച് കയറുന്നത് ദൃശ്യങ്ങളിൽ കാണാം. ഇടിയുടെ ആഘാതത്തിൽ യുവതി തെറിച്ച് സമീപത്തെ കടയിൽ വീഴുന്നതിന്റെ ദൃശ്യങ്ങളും ഉണ്ട്.

ഭാവന ഈസ് ബാക്ക്...സാരിയിൽ അപ്പപ്പ എന്തൊരു ലുക്ക്, ';വൈറൽ ഫോട്ടോസ്

അബ്ദുള്‍ഖാദറിന്റെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിനുശേഷം കരിങ്കപ്പാറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മക്കള്‍: ഫാത്തിമ ജുമൈലത്ത്, മുഹമ്മദ് ജിനാന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+