ഷിക്കാഗോ സര്‍വകലാശാലയില്‍ 6 കോടിയുടെ ഫെലോഷിപ്പ്; അപൂര്‍വ നേട്ടവുമായി മലപ്പുറത്തെ വിദ്യാര്‍ഥി
മലപ്പുറം: മഞ്ചേരി സ്വദേശിയായ ഗവേഷണ വിദ്യാര്‍ഥി അമേരിക്കയിലെ ഷിക്കാഗോ സര്‍വകലാശാലയുടെ ഫെലോഷിപ്പിന് അര്‍ഹനായി. കാരക്കുന്ന് സ്വദേശിയായ ഇഹ്‌സാനുല്‍ ഇഹ്തിസാമിനാണ് ആറ് കോടി രൂപയുടെ ഫെലോഷിപ്പ്. ഈ വര്‍ഷം ഷിക്കാഗോ സര്‍വകലാശാല ഈ ഗവേഷണത്തിന് തിരഞ്ഞെടുത്ത രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളാണ് ഇഹ്‌സാന്‍. മറ്റൊരു വിദ്യാര്‍ഥി അമേരിക്കക്കാരന്‍ തന്നെയാണ്. സൗത്ത് ഏഷ്യന്‍ ലാഗ്വേജസ് ആന്റ് സിവിലൈസേഷന്‍ വകുപ്പിലാണ് ഇഹ്‌സാന്‍ ഗവേഷണം നടത്തുക.
ഫെലോഷിപ്പ് സംബന്ധിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ അറിയിപ്പ് ലഭിച്ചിരുന്നു. ഇന്ന് അദ്ദേഹം പുറപ്പെടും. കാരക്കുന്ന് തൃക്കലങ്ങോട് ഹാജിയാര്‍ പടിയിലെ സുലൈമാന്‍-സുഹറ ദമ്പതികളുടെ മകനാണ് ഇഹ്‌സാന്‍. പ്രാഥമിക പഠനം കാരക്കുന്നിലെ അല്‍ ഫലാഹ് ഇംഗ്ലീഷ് മീഡിയം സ്‌കൂൡലായിരുന്നു. ശേഷം ഇരിങ്ങല്ലൂര്‍ മജ്മഇലും പഠിച്ചു. ഡല്‍ഹിയിലെ ജാമിയ മില്ലിയ സര്‍വകലാശാലയിലാണ് ബിരുദ പഠനംനടത്തിയത്. ജെഎന്‍യുവില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇഹ്‌സാന്‍ പിഎച്ച്ഡി ചെയ്യാന്‍ ഷിക്കാഗോയിലേക്ക് പോകുന്നത്.

എംഎസ്എഫ് ഡല്‍ഹി മുന്‍ വൈസ് പ്രസിഡന്റാണ്. നിലവില്‍ ജെഎന്‍യു എംഎസ്എഫ് ട്രഷററാണ്. ഇഹ്‌സാന് ഫെലോഷിപ്പ് കിട്ടിയ കാര്യം ടിഎന്‍ പ്രതാപന്‍ എംപി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. തന്റെ ഡല്‍ഹിയിലെ വസതിയില്‍ നടന്ന ഗസല്‍ സംഗമങ്ങളില്‍ പാട്ടുപാടിയ ഇഹ്‌സാനെ കുറിച്ചാണ് ടിഎന്‍ പ്രതാപന്‍ എടുത്തുപറയുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയുള്ള ശബ്ദ ചരിത്ര കൈമാറ്റങ്ങള്‍ സംബന്ധിച്ച വിഷയത്തിലാണ് ഗവേഷണം എന്ന് എംപി വിശദീകരിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ...
കഴിഞ്ഞ പെരുന്നാളിനും ഓണത്തിനും എന്റെ ഡൽഹിയിലെ വീട്ടിൽ നടന്ന ഗസൽ സംഗമങ്ങളിൽ മനോഹരമായി പാട്ടുപാടിയ Ihsan Ul Ihthisam എന്ന മിടുക്കനെ എന്റെ സുഹൃത്തുക്കൾ ശ്രദ്ധിച്ചുകാണുമല്ലോ. ഗായകൻ എന്ന നിലക്ക് മാത്രമല്ല ഇഹ്‌സാൻ നല്ലൊരു ഗവേഷക വിദ്യാർത്ഥി എന്ന നിലക്കും മിടുക്കനാണ്.
ആരാധകര്‍ക്ക് പിടികൊടുക്കാതെ മമ്മൂട്ടി മൂന്നാറില്‍; പിറന്നാള്‍ ആഘോഷം ലളിതം... കാണാം ചിത്രങ്ങള്‍
അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോയിൽ ഏകദേശം ആറ് കോടി രൂപയുടെ ഫെല്ലോഷിപ്പിന് അർഹനായിരിക്കുകയാണ് ഇപ്പോൾ ഇഹ്‌സാൻ. ഇത് അഭിമാനകരമായ ഒരു നേട്ടമാണ്. ഇന്ത്യൻ മഹാസമുദ്രത്തിലൂടെയുള്ള ശബ്ദ ചരിത്ര കൈമാറ്റങ്ങൾ സംബന്ധിച്ച വിഷയത്തിലാണ് ഗവേഷണം.
ജാമിഅ മില്ലിയ ഇസ്ലാമിയ കേന്ദ്ര സർവകലാശാല, ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയ ഇഹ്‌സാൻ ഇനി ഷിക്കാഗോ സർവ്വകലാശാലയിൽ പി എച് ഡി ചെയ്യും.
എനിക്കേറ്റവും പ്രിയപ്പെട്ട പാട്ടുകാരനും കൂട്ടുകാരനുമായ ഇഹ്സാന് ഹൃദയം നിറഞ്ഞ ഭാവുകങ്ങൾ.












Click it and Unblock the Notifications