പീഡിപ്പിക്കാൻ ശ്രമിച്ചതായി 15 കാരിയുടെ പരാതി; പോക്സോ കേസിൽ വീണ്ടും അധ്യാപകനെ അറസ്റ്റ് ചെയ്തു
മലപ്പുറം : പതിനഞ്ചുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മലപ്പുറത്ത് പോക്സോ കേസിൽ പ്രതിയായ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. മമ്പാട് സ്വദേശിയായ അബ്ദുൾ സലാമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ അന്വേഷണങ്ങൾക്കായി റിമാൻഡ് ചെയ്തു.
അധ്യാപകൻ പലതവണ തന്നെ പീഡനത്തിന് ഇരയാക്കിയെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെ ആണ് കേസിൽ കൂടുതൽ അന്വേഷണം നടത്തിയത്. ചൈൽഡ് ലൈൻ വഴി ആയിരുന്നു പരാതി പൊലീസിന് കിട്ടിയത്.

അതേസമയം, ജില്ലയിൽ മറ്റൊരു അധ്യാപകനെതിരെയും പോക്സോ കേസിൽ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. അറുപതോളം വിദ്യാർത്ഥികളെ അറസ്റ്റിലായ അധ്യാപകൻ ലൈംഗികമായി ഉപദ്രവിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മലപ്പുറം നഗരസഭയിലെ സിപിഎം കൗൺസിലറായിരുന്ന കെ വി ശശികുമാറിനെ ആയിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്തത്. പൂർവ വിദ്യാർത്ഥികൾ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ നടപടി. സംഭവത്തിന് പിന്നാലെ ശശികുമാർ ഒളിവിൽ പോയിരുന്നു. ഒടുവിൽ ജില്ലയിലുടനീളം വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ സംഭവിച്ചതിന് പിന്നാലെയാണ് പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്.
അറുപതോളം വിദ്യാർത്ഥിനികളെ പല കാലങ്ങളിലായി ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട് എന്നാണ് സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്‌മ വെളിപ്പെടുത്തിയത്. ഇക്കഴിഞ്ഞ മാർച്ചിലാണ് ശശികുമാർ സ്കൂളിൽ നിന്ന് വിരമിച്ചത്. പീഡന ആരോപണങ്ങൾക്ക് പിന്നാലെ ഇയാൾ നഗരസഭാംഗംത്വവും രാജി വെക്കുകയാണ് ചെയ്തത്. ഇതിനു പിന്നാലെ സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റിയിൽ നിന്നും ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു.
'സാരി ധരിച്ചു ഞാൻ'; സിംപിള്‍ ലുക്കിലെന്ന് കനിഹ; പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
അതേസമയം, 2019 - ൽ സ്കൂൾ അധികൃതരോട് വിദ്യാർത്ഥിനികൾ പരാതിപ്പെട്ടിരുന്നു. എന്നാൽ, യാതൊരു തരത്തിലുമുളള നടപടികൾ അധ്യാപകരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. അധ്യാപകനായി ജോലി ചെയ്യുന്ന സമയത്ത് ശശികുമാർ പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തു എന്നാണ് ഇയാൾക്കെതിരെ പൊലീസിന് കിട്ടിയ പരാതിയിൽ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications