മലപ്പുറത്ത് ആര്യാടന്‍ ഷൗക്കത്തിനെ ഡിസിസി അധ്യക്ഷനാക്കി കോണ്‍ഗ്രസ്, പരിഹാര ഫോര്‍മുല നടപ്പാക്കി!!
നിലമ്പൂര്‍: ഹൈക്കമാന്‍ഡ് നിര്‍ദേശിച്ച പരിഹാര ഫോര്‍മുല നടപ്പാക്കി കോണ്‍ഗ്രസ്. മലപ്പുറത്തെ കോണ്‍ഗ്രസിന്റെ ഡിസിസി പ്രസിഡന്റായി ആര്യാടന്‍ ഷൗക്കത്തിനെ നിയമിച്ചിരിക്കുകയാണ്. ജില്ലാ പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതലയാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. നിലമ്പൂര്‍ മണ്ഡലത്തില്‍ ഇപ്പോഴത്തെ ഡിസിസി പ്രസിഡന്റ് വിവി പ്രകാശാണ് മത്സരിക്കുന്നത്. അതുകൊണ്ടാണ് ഡിസിസി അധ്യക്ഷ സ്ഥാനം ഷൗക്കത്തിന് ലഭിക്കുന്നത്. നാളെയാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്. അതേസമയം നേരത്തെ ആര്യാടന്‍ ഷൗക്കത്ത് മത്സരിക്കാനില്ലെന്ന് പറഞ്ഞത് ഡിസിസി അധ്യക്ഷ സ്ഥാനം മുന്നില്‍ കണ്ട് കൊണ്ടാണ്.

നിലമ്പൂരില്‍ മത്സരിക്കുന്നതിനായി പ്രകാശും സജീവ പരിഗണനയിലുള്ളതിനാല്‍ ഷൗക്കത്ത് സീറ്റ് നല്‍കുക ബുദ്ധിമുട്ടായിരുന്നു. കഴിഞ്ഞ തവണ തോറ്റ കാര്യം കൂടി പരിഗണിച്ചപ്പോഴാണ് ഷൗക്കത്തിനെ ഒഴിവാക്കിയത്. ഷൗക്കത്തിനെ ഒഴിവാക്കിയതിനെ തുടര്‍ന്ന് പ്രാദേശികമായി കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഷൗക്കത്ത് ഡിസിസി അധ്യക്ഷനായതോടെ ആ പ്രശ്‌നം പരിഹരിക്കപ്പെട്ടിരിക്കുകയാണ്. നേരത്തെ ഷൗക്കത്തിന് മത്സരിക്കാനായി പട്ടാമ്പി അടക്കമുള്ള സീറ്റുകള്‍ കോണ്‍ഗ്രസ് പറഞ്ഞിരുന്നു. എന്നാല്‍ മുസ്ലീം ലീഗിന് സ്വാധീനമുള്ള മണ്ഡലത്തില്‍ മത്സരിച്ചാല്‍ തോല്‍വി ഉറപ്പാണെന്ന് ഷൗക്കത്ത് കരുതിയിരുന്നു. അതുകൊണ്ട് മത്സരിക്കാന്‍ തയ്യാറായിരുന്നില്ല.
അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച കെപിസിസി സെക്രട്ടറി രമണി പി നായരെയും ഉമ്മന്‍ ചാണ്ടി അനുനയിപ്പിച്ചു. ഉമ്മന്‍ ചാണ്ടി രമണിയുടെ വീട്ടിലെത്തി കണ്ടിരുന്നു. പ്രചാരണ രംഗത്ത് സജീവമാകാന്‍ ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടെന്നും, ആ വാക്കുകള്‍ നിഷേധിക്കാനാവില്ലെന്നും രമണി പറഞ്ഞു. നേരത്തെ രമണി പി നായര്‍ രാജി നല്‍കിയിരുന്നെങ്കിലും കെപിസിസി സ്വീകരിച്ചിരുന്നില്ല. പ്രചാരണ പരിപാടികളില്‍ സജീവമാകാനാണ് അവരുടെ തീരുമാനം. ഇതോടെ പാലക്കാടിന് പുറമേ മറ്റൊരിടത്തും കൂടി ഉമ്മന്‍ ചാണ്ടിയുടെ ഇടപെടല്‍ ഫലം കണ്ടിരിക്കുകയാണ്.
അക്ഷര ഗൗഡയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
ഇരിക്കൂറില്‍ പക്ഷേ സമവായം ഉണ്ടായിട്ടില്ല. ഗ്രൂപ്പ് തര്‍ക്കം കാരണം ഇവിടെ യുഡിഎഫ്പ്രചാരണം വൈകുകകയാണ്. മണ്ഡലം കണ്‍വെന്‍ഷന്‍ ഇന്ന് കെസി ജോസഫ് ഉദ്ഘാടനം ചെയ്യും. അതേസമയം സ്ഥാനാര്‍ത്ഥി സജീവ് ജോസഫിനെതിരെ എ ഗ്രൂപ്പ് പ്രതിഷേധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളൊന്നും ഫലം കണ്ടിട്ടില്ല. ജില്ലയില്‍ എ ഗ്രൂപ്പിന് പ്രാതിനിധ്യമില്ലാത്ത അവസ്ഥയാണ്. അതുകൊണ്ട് ഡിസിസി പദം തന്നെ വേണമെന്ന പിടിവാശിയിലാണ് എ ഗ്രൂപ്പ്. സുധാകരന്‍ ഡിസിസി അധ്യക്ഷ സ്ഥാനം വിട്ടുകൊടുക്കാ ന്‍ താല്‍പര്യപ്പെടുന്നില്ല. അതേസമയം സോണി സെബാസ്റ്റിയന്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കില്ലെന്നാണ് സൂചന. പ്രചാരണത്തിനും ഇവരാരും ഇറങ്ങില്ല.












Click it and Unblock the Notifications