മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാഹുല്‍ ഗാന്ധി പങ്കുവച്ച മലപ്പുറത്തെ ആ വെള്ളച്ചാട്ടം ഇതാണ്... അറിയാം കേരളാംകുണ്ട് വെള്ളച്ചാട്ടത്തെ കുറിച്ച്

Google Oneindia Malayalam News

മലപ്പുറം: ഇന്ന് ലോക പരിസ്ഥിതി സംരക്ഷണ ദിനം. കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി പങ്കുവച്ചത് കരുവാരക്കുണ്ടിലെ വെള്ളച്ചാട്ടത്തിന്റെ മനോഹര ദൃശ്യം. പ്രകൃതി ഭംഗി നിലനിര്‍ത്തേണ്ട ആവശ്യകത ചൂണ്ടിക്കാട്ടുകയായിരുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയയില്‍ പലരും മലപ്പുറത്തെ ഈ വെള്ളച്ചാട്ടത്തെ പറ്റിയുള്ള വിവരങ്ങള്‍ അറിയാന്‍ ഇന്റര്‍നെറ്റ് പരതുകയാണിപ്പോള്‍.

ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്; മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ കോണ്‍ഗ്രസില്‍, 4 ജില്ലകളില്‍ ജയം ഉറപ്പ്ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്; മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ കോണ്‍ഗ്രസില്‍, 4 ജില്ലകളില്‍ ജയം ഉറപ്പ്

വയനാട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് കരുവാരക്കുണ്ട് പ്രദേശം. മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയമസഭാ മണ്ഡലങ്ങള്‍ വയനാട് ലോക്‌സഭാ മണ്ഡലത്തിന് കീഴിലാണ് വരിക. വയനാട് ലോക്‌സഭാ മണ്ഡലത്തിലും അതേസമയം, മലപ്പുറം ജില്ലയിലുമായി സ്ഥിതി ചെയ്യുന്ന കരുവാരക്കുണ്ടിലെ കേരളാംകുണ്ട് വെള്ളച്ചാട്ടമാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവച്ചത്.

r

രാഹുല്‍ ഗാന്ധി വയനാട് എന്ന പേജിലാണ് അദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നത്. പ്രശസ്ത തമിഴ് കവി തിരുവള്ളുവരുടെ ലോക പ്രസിദ്ധമായ പുസ്തകമാണ് തിരുക്കുറല്‍. ഈ ഗ്രന്ഥത്തിലെ വരികളും രാഹുല്‍ വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നു. ജലമില്ലാതെ ജീവനില്ല എന്ന ഭാഗമാണ് രാഹുല്‍ കുറിച്ചത്.

ദുല്‍ഖര്‍ സല്‍മാന് ജന്മദിനാശംസകള്‍; കുഞ്ഞിക്കയുടെ ഏറ്റവും പുതിയ അടിപൊളി ചിത്രങ്ങള്‍ കാണാം

മലപ്പുറത്തെ പ്രധാന വെള്ളിച്ചാടങ്ങളിലൊന്നാണ് കേരളാംകുണ്ടിലേത്. ഒലിപ്പുഴയിലാണ് ഈ വെള്ളച്ചാട്ടം. ഒട്ടേറെ സന്ദര്‍ശകര്‍ എത്തിയിരുന്ന ഇവിടെ കൊവിഡ് കാരണം കഴിഞ്ഞ കുറച്ച് കാലമായി ആളൊഴിഞ്ഞ മട്ടാണ്. 2018ലെ പ്രളയത്തില്‍ വെള്ളച്ചാട്ടത്തിന്റെ ദിശമാറിയിരുന്നു എങ്കിലും ഇപ്പോള്‍ കൂടുതല്‍ മനോഹാരിതയോടെ ജലമൊഴുക്ക് കാണാം.

രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

Malappuram
English summary
Congress Wayanad MP Rahul Gandhi shares Karuvarakkund Water Fall in Nature Conservation Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X