Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്ന്; മലപ്പുറത്ത് പദ്ധതി തുടങ്ങി, രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി

മലപ്പുറം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് വിതരണത്തിന് ജില്ലയില്‍ തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വി അബ്ദുറഹിമാന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സ്‌കൂള്‍ തുറക്കുന്നതിന്റെ മുന്നോടിയായി വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ആയുഷ് ഹോമിയോപ്പതി വകുപ്പാണ് പ്രതിരോധ മരുന്ന് വിതരണം നടത്തുന്നത്. പദ്ധതി പ്രകാരം എല്ലാ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഹോമിയോപ്പതി ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്ന് നല്‍കും. 21 ദിവസ ഇടവേളയിലാണ് കോവിഡ് 19 പ്രതിരോധത്തിനായി മരുന്ന് നല്‍കുക. ആദ്യഘട്ട വിതരണം ഇന്ന് മുതല്‍ 27 വരെ ഗവ. ഹോമിയോപ്പതി ഡിസ്പെന്‍സറികള്‍ വഴി ആരംഭിച്ചു.

h

സ്‌കൂളുകള്‍ വീണ്ടും പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുമ്പോള്‍ വലിയ രീതിയിലുള്ള മുന്‍കരുതലുകളാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ഈ അവസരത്തിലാണ് ഹോമിയോപ്പതി വിഭാഗം വികസിപ്പിച്ചെടുത്ത ഹോമിയോ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് വിതരണം ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അധ്യായന വര്‍ഷം തീരുന്നതുവരെ മരുന്ന് നല്‍കാനാണ് തീരുമാനമെന്നും അതുവരെ കുട്ടികള്‍ക്ക് മരുന്ന് നല്‍കാനുള്ള എല്ലാവിധ തയ്യാറെടുപ്പുകളും പൂര്‍ത്തിയായെന്നും ഹോമിയോ വിഭാഗം ഡി.എം.ഒ ഡോ. റംലത്ത് കുഴിക്കാട്ടില്‍ പറഞ്ഞു.

മരുന്ന് ലഭിക്കുന്നതിന് മൊബൈല്‍ ആപ് മുഖേന രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മരുന്ന് എന്ന്, എവിടെ വച്ച് ലഭിക്കുമെന്ന വിവരം ലഭിക്കും. സ്പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവുമുണ്ട്. മാതാപിതാക്കളുടെ സമ്മതപത്രം ലഭിച്ച ശേഷം മാത്രമാണ് രജിസ്‌ട്രേഷന്‍ നടത്തുക. ഒക്ടോബര്‍ 27ന് ശേഷവും രജിസ്റ്റര്‍ ചെയ്യാം. അധ്യാപകര്‍ക്ക് ഒരുമിച്ച് എത്ര കുട്ടികള്‍ക്കാണ് മരുന്ന് വേണ്ടതെങ്കില്‍ രജിസ്റ്റര്‍ ചെയ്ത് മരുന്ന് വാങ്ങാം. സ്‌കൂളുകള്‍ തുറന്ന ശേഷമാണ് മരുന്ന് വിതരണം. അഞ്ച് മുതല്‍ 17 വയസുവരെയുള്ള കുട്ടികള്‍ക്കാണ് പദ്ധതി പ്രകാരം ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ നല്‍കുക.

പ്ലസ് ടുവിന് തളിരിട്ട പ്രണയം!! ഒടുവില്‍ ടൊവിനോ ലിഡിയയുടെ കൈപ്പിടിച്ചു... ഇന്നേക്ക് 7 വര്‍ഷം

ഹോമിയോ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ നല്‍കുന്നത് വഴി കുട്ടികളുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ജില്ലയില്‍ 1,222 വിദ്യാലയങ്ങളിലായി ആറ് ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് പ്രതിരോധമരുന്ന് നല്‍കുന്നത്. ആര്‍സ് ആല്‍ബ് 30 എന്ന ഗുളിക രൂപത്തിലുള്ള പ്രതിരോധമരുന്ന് നല്‍കുന്നത്. മൂന്ന് ഗുളികകള്‍ അടങ്ങിയ സ്ട്രിപ്പായിട്ടാണ് വിതരണം.

അതേസമയം, ജില്ലയില്‍ തിങ്കളാഴ്ച 396 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 6.33 ശതമാനമാണ് ടിപിആര്‍. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. 345 പേര്‍ കോവിഡ് മുക്തരായി. ജില്ലയില്‍ നിലവില്‍ 18,739 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 5,399 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+