കൊവിഡ് നെഗറ്റീവായി വീട്ടിലെത്തി: മലപ്പുറത്ത് 24 മണിക്കൂറിനുള്ളിൽ യുവാവ് മരിച്ചു, അന്ത്യം ആശുപത്രിയിൽ
മലപ്പുറം: കൊവിഡ് നെഗറ്റീവായി വീട്ടിലെത്തിയ യുവാവ് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ മരിച്ചു. അരീക്കോട് ഗ്രാമപഞ്ചായത്തിലെ ചെമ്പ്രക്കാട്ടൂരിലാണ് സംഭവം. കൊവിഡ് ബാധിച്ച് രോഗമുക്തി നേടി ഞായറാഴ്ച വീട്ടിലെത്തിയ രതീഷാണ് മരിച്ചത്. കുറുക്കൻകുന്നത് ശങ്കരൻ ചെട്ടിയാരുടെ മകനാണ്. ഏപ്രിൽ പന്ത്രണ്ടിന് നടത്തിയ പരിശോധനയിലാണ് രതീഷിന് രോഗം സ്ഥിരീകരിച്ചത്.
കൊവിഡ് സ്ഥിരീകരിച്ചതോടെ പെരിന്തൽമണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവായതിനെ തുടർന്നാണ് ആശുപത്രി വിട്ടത്. ഇതോടെ ഞായറാഴ്ച വീട്ടിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു. പത്ത് ദിവസം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് ഞായറാഴ്ച വീട്ടിലെത്തിയത്. ഈ മാസം ഇരുപത്തി അഞ്ചിന് നടത്തിയ പരിശോധനയിലായിരുന്നു കൊവിഡ് നെഗറ്റീവായത്.

പടനയിച്ച് മോർഗൻ, തലകുനിച്ച രാഹുൽ, കെകെആറിന്റെ തിരിച്ചു വരവ്, ചിത്രങ്ങൾ കാണാം
Recommended Video
ഞായറാഴ്ച രാവിലെ ശാരീരിക അസ്വസ്ഥകളനുഭവപ്പെട്ടതോടെ ബന്ധുക്കൾ അരീക്കോട് താലൂക്ക് ആശുപത്രിയിൽ വിവരമറിയിക്കുകയായിരുന്നു. ഇതോടെ ആംബുലൻസ് എത്തി രാവിലെ പത്ത് മണിയോടെ ആശുപത്രിയിൽ നിന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് രതീഷിന്റെ മരണം സംഭവിക്കുന്നത്. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ രതീഷിന്റെ പരിശോധനാ ഫലം പോസിറ്റീവായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. അരീക്കോട് പോലീസ് സ്ഥലത്തെത്തിയാണ് തുടർനടപടി സ്വീകരിച്ചത്. സ്വകാര്യ സ്റ്റീൽ കമ്പനിയിൽ എക്സിക്യൂട്ടീവായി ജോലി നോക്കി വരികയായിരുന്നു രതീഷ്. അമ്മുവാണ് അമ്മ,സഹോദരി രജിത.
തിരമാലകളെ തഴുകി ഷമ്മയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications