Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടിയെ ജനം തിരുത്തും; പൊന്നാനിയില്‍ സിപിഎമ്മിനെതിരെ അണികളുടെ പ്രതിഷേധം, സംസ്ഥാനത്ത് ആദ്യം

പൊന്നാനി: സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുള്ള സിപിഎമ്മിലെ തര്‍ക്കം തെരുവിലേക്ക്. പാര്‍ട്ടി തീരുമാനത്തിനെതിരെ അണികള്‍ കൂട്ടത്തോടെ തെരുവിലിറങ്ങി. സ്ത്രീകളും കുട്ടികളുമടങ്ങുന്നവര്‍ പൊന്നാനിയില്‍ പ്രകടനം നടത്തി. പാര്‍ട്ടിയുടെ ആലോചനയിലുള്ള സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്നും പ്രാദേശിക ഘടകങ്ങള്‍ ആവശ്യപ്പെട്ട സ്ഥാനാര്‍ഥി വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു സ്ഥാനാര്‍ഥിക്ക് വേണ്ടി പരസ്യമായി ജനങ്ങള്‍ റോഡിലിറങ്ങുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ....

അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    ശബരിമല വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തൽ | Oommen Chandy Exclusive Interview | Oneindia Malayalam

    രണ്ടു പേര്‍ പട്ടികയില്‍

    രണ്ടു പേര്‍ പട്ടികയില്‍

    രണ്ടുതവണ മല്‍സരിച്ചവരെ മാറ്റി നിര്‍ത്തണമെന്ന സിപിഎം നേതൃത്വത്തിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് പി ശ്രീരാമകൃഷ്ണന്‍ മല്‍സര രംഗത്ത് നിന്ന് ഒഴിഞ്ഞത്. പകരം ആര് എന്ന ചര്‍ച്ച വന്നപ്പോള്‍ രണ്ടു പേരാണ് പ്രധാനമായും പൊന്നാനിയില്‍ ഉയര്‍ന്നത്. സിഐടിയു ദേശീയ സെക്രട്ടറി പി നന്ദകുമാര്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടിഎം സിദ്ദിഖ്.

    രണ്ടുതവണ മാറ്റി നിര്‍ത്തി

    രണ്ടുതവണ മാറ്റി നിര്‍ത്തി

    2011ല്‍ ടിഎം സിദ്ദിഖ് പൊന്നാനിയില്‍ സിപിഎം സ്ഥാനാര്‍ഥിയാകുമെന്ന് സൂചനയുണ്ടായിരുന്നു. അന്ന് ശ്രീരാമകൃഷ്ണനെ പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കി. സിദ്ദിഖ് മാറിക്കൊടുത്തു. 2016ലും സമാനമായിരുന്നു സാഹചര്യം. ശ്രീരാമകൃഷ്ണന്റെ വിജയത്തിന് പിന്നില്‍ സിദ്ദിഖിന്റെ പ്രവര്‍ത്തനമാണ് എന്നും അണികള്‍ പറയുന്നു.

    സംസ്ഥാന കമ്മിറ്റിയുടെ ഇടപെടല്‍

    സംസ്ഥാന കമ്മിറ്റിയുടെ ഇടപെടല്‍

    ശ്രീരാമകൃഷ്ണന്‍ മാറുമ്പോള്‍ സിദ്ദിഖ് സ്ഥാനാര്‍ഥിയാകണമെന്നാണ് പൊന്നിനിയിലെ സിപിഎം പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ സംസ്ഥാന കമ്മിറ്റി നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചു. ജില്ലാ കമ്മിറ്റിയില്‍ ഇതുസംബന്ധിച്ച് തര്‍ക്കമുണ്ടായെങ്കിലും സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം അംഗീകരിക്കുകയായിരുന്നു.

    തെരുവില്‍ പ്രതിഷേധം

    തെരുവില്‍ പ്രതിഷേധം

    എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറിമറിഞ്ഞു. സിദ്ദിഖിന് വേണ്ടി ഒരു കൂട്ടം സിപിഎം പ്രവര്‍ത്തകരും അനുഭാവികളും തെരുവിലിറങ്ങുകയായിരുന്നു. പാര്‍ട്ടി കൊടികളും ബാനറുകളും പിടിച്ചായിരുന്നു പ്രതിഷേധം. നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തുമെന്നായിരുന്നു മുദ്രാവാക്യം.

    അമര്‍ഷം പുകയുന്നു

    അമര്‍ഷം പുകയുന്നു

    സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കണം എന്നാവശ്യപ്പെട്ട് നിരവധി സിപിഎം പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബസില്‍ പുറപ്പെട്ടിരുന്നു. എന്നാല്‍ നേതാക്കള്‍ ഇടപെട്ട് തിരിച്ചുവിളിക്കുകയാണ് ചെയ്തത്. നന്ദകുമാര്‍ പൊന്നാനിയില്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഇന്ന് ഏകദേശ ഉറപ്പ് വന്നതോടെയാണ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.

     കരുത്തനാണ് ടിഎം സിദ്ദിഖ്

    കരുത്തനാണ് ടിഎം സിദ്ദിഖ്

    മുസ്ലിം ലീഗ് കോട്ടയില്‍ മികച്ച വിജയം നേടി രാഷ്ട്രീയരംഗത്തിറങ്ങിയ നേതാവാണ് സിദ്ദിഖ്. 1994ല്‍ വെളിയങ്കോട് പഞ്ചായത്തില്‍ മികച്ച വിജയം നേടിയ അദ്ദേഹം പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. 1991ല്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ ടിഎം സിദ്ദിഖ് 2001 മുതല്‍ 10 വര്‍ഷം ഏരിയ സെക്രട്ടറിയായിരുന്നു.

    ഏറെ കാലത്തെ പ്രവര്‍ത്തന പരിചയം

    ഏറെ കാലത്തെ പ്രവര്‍ത്തന പരിചയം

    2004 മുതല്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. 2017 മുതല്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും. പൊന്നാനിയില്‍ ഏറെ സ്വീകാര്യനായ നേതാവാണ് സിദ്ദിഖ്. പൊന്നാനി മേഖലയില്‍ സിപിഎമ്മിലുണ്ടായിരുന്ന ഭിന്നത ഇല്ലാതാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച നേതാവായിട്ടാണ് സിദ്ദിഖിനെ പരിഗണിക്കുന്നത്.

    കാതറിന്‍ ട്രിസയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+