മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് വീശിയടിച്ച് ചുഴലിക്കാറ്റ്; 40 ഓളം വീടുകൾ തകർന്നു, വ്യാപക നാശനഷ്ടം

Google Oneindia Malayalam News

മലപ്പുറം: വണ്ടൂർ ഏമങ്ങാട് വീശിയടിച്ച ചുഴലിക്കാറ്റിൽ വ്യാപക നഷ്ടം. നിരവധി വീടുകൾ തകർന്നതായും മരങ്ങൾ കടപുഴകിയതായും റിപ്പോർട്ട്. ഏക്കർ കണക്കിന് കൃഷിയും നശിച്ചു.

വ്യാഴാഴ്ച രാവിലെയാണ് ചുഴലിക്കാറ്റ് ഉണ്ടായത്. ഏമങ്ങാട് ജുമാ മസ്ജിദിന് സമീപം ഏതാനും സെക്കന്‍റുകള്‍ ആയിരുന്നു കാറ്റ് വീശയത്. ഏമങ്ങാടും ശാന്തി നഗറിലും ആയി ഏകദേശം നാൽപതിലധികം വീടുകൾക്കാണ് നാശനഷ്ടം ഉണ്ടായത്. 30 ഓളം വൈദ്യുതി തൂണുകളും തകർന്നു.ജുമാ മസ്ജിദിനും നാശനഷ്ടം ഉണ്ടായി.

heavy-rain-1529130703-1621

വലിയ തോതിലുള്ള കൃഷിനാശമാണ് സംഭവിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. റബർ, തേക്ക്, വാഴ, കമുക്, കുരുമുളക് കൃഷികൾ നശിച്ചതായും പ്രദേശവാസികൾ വ്യക്തമാക്കി.

'കള്ളകൃഷ്ണനും എട്ട് സുന്ദരികളും', റാംപ് വാക്ക് ഞെട്ടിച്ചല്ലോ';ഡോ റോബിൻ രാധാകൃഷ്ണന്റെ ആറാട്ട്, വൈറൽ ചിത്രങ്ങൾ

കഴിഞ്ഞ ദിവസം തൃശ്ശൂർ അന്നമനടയിലും ചുഴലിക്കാറ്റ് വീശിയിരുന്നു. വെറും അഞ്ച് മിനിറ്റ് മാത്രം വീശിയ കാറ്റിൽ കനത്ത നാശനഷ്ടമായിരുന്നു സംഭവിച്ചത്. അന്നമനട പഞ്ചായത്തിലെ പാലശ്ശേരി,എരയാംകുടി പ്രദേശത്താണ് കാറ്റടിച്ചത്. ജാതി,പ്ലാവ്,തേക്ക് അടക്കം ഇരുന്നൂറോളം മരങ്ങളും നൂറോളം വാഴകളും നിലംപൊത്തി.നിരവധി വീടുകളുടെ മേൽക്കൂരകൾ തകരുകയും വൈദ്യുതി ലൈനുകൾ പൊട്ടി വീഴുകയും ചെയ്തിരുന്നു.

'ദിലീപ് കേസിൽ ഫ്രാങ്കോ കേസിലെ അതേ നീക്കം..'മറ്റൊരു സ്ത്രീയുടെ ശബ്ദം'എന്ന വാദം; ബൈജു കൊട്ടാരക്കര'ദിലീപ് കേസിൽ ഫ്രാങ്കോ കേസിലെ അതേ നീക്കം..'മറ്റൊരു സ്ത്രീയുടെ ശബ്ദം'എന്ന വാദം; ബൈജു കൊട്ടാരക്കര

Malappuram
English summary
Cyclone in Malappuram; About 40 houses were destroyed and the damage was extensive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X