സംഘപരിവാരവും ഖദറണിഞ്ഞ ഭരണകൂടവും വിചാരണ ചെയ്യപ്പെടും; മഹന്ത്‌ലാലിനെ ഓര്‍ത്ത് കെടി ജലീല്‍
മലപ്പുറം: 1992 ഡിസംബര്‍ ആറിനാണ് അയോധ്യയിലെ ബാബറി മസ്ജിദ് ഹിന്ദുത്വര്‍ തകര്‍ത്തത്. വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ രാമജന്മഭൂമി പ്രസ്ഥാനവും ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍കെ അദ്വാനി നടത്തിയ രഥയാത്രയുമെല്ലാം ബാബരി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. മൂന്ന് പതിറ്റാണ്ടിനോട് അടുക്കുമ്പോള്‍ മസ്ജിദ് തകര്‍ത്ത കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ടു. അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി രാമക്ഷേത്ര നിര്‍മാണത്തിന് സുപ്രീംകോടതി വിട്ടുകൊടുക്കുകയും ചെയ്തു. ഇപ്പോള്‍ അവിടെ ക്ഷേത്ര നിര്‍മാണം നടക്കുകയാണ്.

അയോധ്യ പോലെ മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദും പൊളിച്ചുനീക്കമമെന്ന് ആവശ്യം ശക്തമാക്കിയിരിക്കുകയാണ് ഹിന്ദുത്വ സംഘടനകള്‍. ഡിസംബര്‍ ആറിന് ഈദ്ഗാഹ് മസ്ജിദില്‍ കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്നാണ് ഭീഷണി. തുടര്‍ന്ന് വലിയ സുരക്ഷ സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ് മഥുരയില്‍. ഒരു ഡിസംബര്‍ ആറ് കൂടി വരുമ്പോള്‍ ഇന്ന് ഡിവൈഎഫ്‌ഐ യുവജന സംഗമം നടത്തുകയാണ്. എസ്ഡിപിഐ പ്രതിഷേധ ധര്‍ണകള്‍ സംഘടിപ്പിക്കുന്നു. ബാബരി മസ്ജിദുമായി ബന്ധപ്പെട്ട ഓര്‍മകള്‍ പറഞ്ഞ് പിഡിപി നേതാവ് അബ്ദുന്നാസര്‍ മദനി അടക്കമുള്ളവര്‍ പ്രതികരിക്കുകയും ചെയ്തു.
ബാബരി മസ്ജിദ് തകര്‍ത്തവരും അതിന് സഹായം ചെയ്ത ഖദറിട്ട ഭരണാധികാരികളും കാലത്തിന്റെ പ്രതിക്കൂട്ടില്‍ വിചാരണ ചെയ്യപ്പെടുമെന്നാണ് കെടി ജലീല്‍ എംഎല്‍എ പ്രതികരിച്ചത്. കോണ്‍ഗ്രസ് ഭരണത്തിലുള്ളപ്പോഴാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. പിവി നരസിംഹ റാവു ആയിരുന്നു അന്ന് പ്രധാനമന്ത്രി. ഇക്കാര്യം കൂടിയാണ് കെടി ജലീല്‍ സൂചിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ...
സന്തോഷം നിറച്ച് നൈല ഉഷ; പ്രിയ നടിയുടെ രസകരമായ ചിത്രങ്ങള്‍
ഡിസംബര്‍ 6 മതേതര ഇന്ത്യയുടെ മുഖത്തേല്‍പ്പിച്ച കറുത്ത പാട് മനുഷ്യനുള്ളേടത്തോളം നിലനില്‍ക്കും. ബാബരി മസ്ജിദിന്റെ താഴികക്കുടം ഇടിച്ച് തകര്‍ത്ത സംഘ് പരിവാരങ്ങളും ആ ഹീനകൃത്യം കണ്ട് കയ്യുംകെട്ടി നിര്‍വികാരരായി നോക്കിനിന്ന ഖദറണിഞ്ഞ ഭരണകൂടവും കാലമൊരുക്കിയ പ്രതിക്കൂട്ടില്‍ വിചാരണ ചെയ്യപ്പെട്ടുകൊണ്ടേയിരിക്കും.
ഭ്രാന്തമായ ആവേശത്തോടെ അയോദ്ധ്യയിലെ പള്ളി തകര്‍ക്കാന്‍ ഓടിക്കൂടിയ വര്‍ഗ്ഗീയവാദികളെ തടഞ്ഞു നിര്‍ത്തി 'നിങ്ങള്‍ ആ മന്ദിരം തകര്‍ക്കരുതെന്ന്' ചങ്കുപൊട്ടുമാറുച്ഛത്തില്‍ വിളിച്ചു പറഞ്ഞ മഹന്ത്‌ലാല്‍ ദാസ് എന്ന സന്യാസിവര്യന്റെ ഇടറിയ ശബ്ദം എക്കാലവും ഒരു സംഗീതം പോലെ ഭാരതീയരുടെ കാതുകളില്‍ അലയടിക്കും.
ആര്‍ എസ്.എസിന്റെ വാദമുഖങ്ങളെ വസ്തുതകളുടെ വെളിച്ചത്തില്‍ പൊളിച്ചടുക്കിയ കമ്മ്യൂണിസ്റ്റ് ചരിത്രകാരന്‍മാരായ ഡോ: ആര്‍.എസ്. ഷര്‍മ്മയും ഡോ: റൊമീല ഥാപ്പറും ഡോ: ഇര്‍ഫാന്‍ ഹബീബും രാജ്യത്തിന്റെ മതേതര മനസ്സില്‍ അനശ്വരമായി ജീവിക്കും.












Click it and Unblock the Notifications