മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുഖ്യമന്ത്രിയുടെ സൈക്കളോജിക്കല്‍ മൂവ്; അവസാന ആര്‍എസ്എസുകാരനെയും മനോരോഗിയാക്കും- പരിഹാസം

Google Oneindia Malayalam News

മലപ്പുറം: പരപ്പനങ്ങാടിയില്‍ മദ്രസ വിട്ടു വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ്. കുട്ടിയെ ആക്രമിച്ച തുന്നരുകണ്ടി രാമനാഥന് മനോരോഗമാണെന്ന് പോലീസ് പറഞ്ഞുവെന്ന റിപ്പോര്‍ട്ട് പങ്കുവച്ചാണ് അബ്ദുറബ്ബിന്റെ പരിഹാസം. പിണറായി വിജയന്‍ ഭരിക്കുന്ന കേരളത്തില്‍ സ്വബോധമുള്ള ആര്‍എസ്എസുകാര്‍ക്ക് നിലനില്‍പ്പില്ലാതാകുകയാണെന്ന് അദ്ദേഹം പറയുന്നു. അവസാന ആര്‍എസ്എസുകാരനെയും മാനസിക രോഗിയാക്കിയ ശേഷമേ ആഭ്യന്തരം കൈയ്യാളുന്ന മുഖ്യമന്ത്രിക്ക് വിശ്രമമുള്ളൂവെന്നും അബ്ദുറബ്ബ് വിമര്‍ശിക്കുന്നു.

എന്തുകൊണ്ട് കോമഡി ഉല്‍സവത്തില്‍ നിന്ന് ഒഴിവായി; ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മിഥുന്‍ രമേശ്എന്തുകൊണ്ട് കോമഡി ഉല്‍സവത്തില്‍ നിന്ന് ഒഴിവായി; ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മിഥുന്‍ രമേശ്

ചെട്ടിപ്പടിക്കടുത്ത കുപ്പിവളവിലാണ് മദ്രസ വിദ്യാര്‍ഥിക്ക് നേരെ ദിവസങ്ങള്‍ക്ക് മുമ്പ് ആക്രമണമുണ്ടായത്. ചെമ്മല റഷീദിന്റെ മകന്‍ ഖാജ (14) ആണ് ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ രാമനാഥന്‍ മര്‍ദ്ദിക്കുച്ചുവെന്നാണ് പരാതി. കുട്ടിയുടെ കണ്ണിന് ക്ഷതമേറ്റിട്ടുണ്ട്. മാതാപിതാക്കള്‍ പരപ്പനങ്ങളാടി പോലീസില് പരാതിപ്പെട്ടെങ്കിലും പോലീസ് കാര്യമായി എടുത്തില്ലത്രെ. പ്രതി ആര്‍എസ്എസുകാരനല്ലെന്നും ബൈക്കില്‍ പോകവെ കൈ തട്ടിയതാണെന്നുമാണ് പോലീസ് പറഞ്ഞത്. പ്രതിക്ക് മാനസിക രോഗമുണ്ടെന്ന് പോലീസ് പറഞ്ഞുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

p

ദിവസങ്ങള്‍ക്ക് മുമ്പ് റോഡ് തടസപ്പെടുത്തി ഭീഷണിപ്പെടുത്തിയെന്ന് നാട്ടുകാര്‍ രാമനാഥനെതിരെ പരാതിപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തുവത്രെ. തൊട്ടുപിന്നാലെയാണ് വിദ്യാര്‍ഥിക്ക് നേരെ ആക്രമണമുണ്ടായത്. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത പോലീസ് രാമനാഥനെ കസ്റ്റഡിയിലെടുക്കുകയും ജാമ്യത്തില്‍ വിടുകയും ചെയ്തു. ഇതോടെയാണ് പല കോണില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്ത പങ്കുവച്ചാണ് അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നേരത്തെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് മനോരോഗമാണെന്ന് പോലീസ് പറഞ്ഞിരുന്നുവെന്നും ഇത് പ്രതികളെ സഹായിക്കാനാണെന്നും നാട്ടുകാര്‍ പറയുന്നു. മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും വിമര്‍ശിച്ചാണ് അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

വേറിട്ട തന്ത്രവുമായി കോണ്‍ഗ്രസ്; ചെന്നിത്തലയ്ക്ക് 2 സംസ്ഥാനങ്ങളുടെ ചുമതല, 70 സെക്രട്ടറിമാര്‍ വരുംവേറിട്ട തന്ത്രവുമായി കോണ്‍ഗ്രസ്; ചെന്നിത്തലയ്ക്ക് 2 സംസ്ഥാനങ്ങളുടെ ചുമതല, 70 സെക്രട്ടറിമാര്‍ വരും

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തിലെ ആര്‍എസ്എസുകാര്‍ക്കിടയില്‍ പടരുന്ന മാനസിക രോഗങ്ങളെ കുറിച്ച് ശരിക്കും പഠനവിധേയമാക്കണം. അതില്‍ സഖാവ് പിണറായി വിജയനുള്ള പങ്ക് ചില്ലറയല്ല. എല്ലാ ആര്‍എസ്എസുകാരെയും മാനസിക രോഗിയാക്കിയ ശേഷമേ മുഖ്യമന്ത്രിക്ക് വിശ്രമമുള്ളൂ. മുഖ്യമന്ത്രിയുടെ സൈക്കളോജിക്കല്‍ മൂവാണിതെന്നും അബ്ദുറബ്ബ് പരിഹസിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...

ഇത്ര സിംപിളാണോ നയന്‍താര; ആളുകള്‍ നോക്കി നില്‍ക്കെ കുസൃതിച്ചിരി... പിന്നിട്ട ആറ് വര്‍ഷങ്ങള്‍

പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിൽ സ്വബോധമുള്ള RSS കാർക്ക് നിലനിൽപ്പില്ലാതാവുകയാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിലെ
RSS കാർക്കിടയിൽ പടരുന്ന 'മാനസിക രോഗങ്ങളെക്കുറിച്ച് ശരിക്കും പഠനവിധേയമാക്കിയാൽ അതിൽ സഖാവ് പിണറായി വിജയനുള്ള പങ്ക് ചില്ലറയല്ല. കേരളത്തിലെ അവസാനത്തെ RSS കാരനെയും മാനസിക രോഗിയാക്കിയ ശേഷമേ
ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രിക്ക് ഇനി വിശ്രമമുള്ളൂ.
കേരളത്തെ സമ്പൂർണ്ണ RSS മുക്തമാക്കാൻ മുഖ്യമന്ത്രിയുടെ 'സൈക്കളോജിക്കൽ മൂവ്'
പിണറായി ഡാ...!

Recommended Video

cmsvideo
നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

Malappuram
English summary
Ex Minister PK Abdu Rabb Criticized Pinarayi Vijayan Over RSS Worker Attacks a Student in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X