മലപ്പുറത്തെ ബാങ്കില്‍ സിനിമാ താരങ്ങള്‍ക്കും അക്കൗണ്ട്? വ്യാജന്‍... മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍
മലപ്പുറം: വ്യാപക ക്രമക്കേട് നടന്നുവെന്ന് ആരോപണം നേരിടുന്ന എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ സിനിമാ താരങ്ങളുടെ പേരിലും വ്യാജ അക്കൗണ്ട് ഉണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. ബാങ്കിലെ മുന്‍ ജീവനക്കാരി സെറീനയാണ് ഇക്കാര്യം ട്വന്റിഫോറിനോട് പറഞ്ഞത്. ബാങ്കിലെ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തനിക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചുവെന്ന് സെറീയ പറയുന്നു. ഇത് സംബന്ധിച്ച് തിരൂരങ്ങാടി പോലീസില്‍ ഇവര്‍ പരാതി നല്‍കിയിട്ടുണ്ടത്രെ.
ബാങ്കിലെ സെക്രട്ടറി ഹരികുമാറിന് സി മോനു എന്ന പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടായിരുന്നു. ഇതില്‍ നിരന്തരം ഇടപാട് നടന്നിരുന്നു. പലിശ വേണ്ടാത്ത അക്കൗണ്ട് ഉടമകളുടെയും ഗഹാന്‍ കമ്മീഷന്‍ തുകയും ഈ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നുവെന്നും മുന്‍ ജീവനക്കാരെ പറയുന്നു. കോടികളുടെ തിരിമറി നടന്നു എന്നാണ് സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ തെളിഞ്ഞത്. നടപടി വേണമെന്ന് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. ആദായ നികുതി വകുപ്പ് കഴിഞ്ഞ മാര്‍ച്ചില്‍ ഇവിടെ റെയ്ഡ് നടത്തിയിരുന്നു.

മിനി സ്ക്രീനിൽ സജീവമായി നവ്യ; വൈറലായി ചിത്രങ്ങൾ
110 കോടി രൂപയുടെ ക്രമക്കേട് ആണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. സംശയത്തിലുള്ള അക്കൗണ്ട് ഉടമകളോട് കെവൈസി ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഏതാനും ചിലര്‍ മാത്രമാണ് ഹാജരാക്കിയത്. ബാക്കി അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്. ഇതില്‍ കൂടുതലും ഒരു കുടുംബവുമായി ബന്ധമുള്ളരുടേതാണ് എന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു.
അതേസമയം, സഹകരണ വകുപ്പ് ബാങ്കിലെ തിരിമറി സംബന്ധിച്ച് പുതിയ അന്വേഷണം തുടങ്ങി എന്നാണ് വിവരം. കഴിഞ്ഞ ദിവസം ബാങ്ക് പ്രസിഡന്റ് ലത്തീഫ് രാജിവച്ചിരുന്നു. മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ളതാണ് ബാങ്കിന്റെ ഭരണ സമിതി. എന്നാല്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ സിപിഎം നേതാക്കളുടെ ബന്ധുക്കളാണ്. ഉന്നത ബന്ധങ്ങള്‍ ഇവര്‍ തട്ടിപ്പിന് മറയാക്കിയോ എന്ന കാര്യവും അന്വേഷണ വിധേയമാക്കുന്നുണ്ട്.












Click it and Unblock the Notifications