• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Elections 2019

മലപ്പുറത്ത് മധ്യവയസ്‌കനെ കൊലപ്പെടുത്തി; ഡിവൈഎഫ്ഐ നേതാവ് അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍!!

  • By Desk

മലപ്പുറം: മധ്യവയസ്‌കനെ മര്‍ധിച്ചു കൊലപ്പെടുത്തിയ കേസില്‍ ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെടെ അഞ്ചു പേരെ വേങ്ങര പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം പൊട്ടിപ്പാറയില്‍ കോയ ജോലി ചെയ്യുന്ന വളം നിര്‍മ്മാണ ശാലക്കു മുന്നില്‍ വാഹനം നിര്‍ത്തിയിട്ടതുമായി ബന്ധപ്പെട്ടുണ്ടായ വാക്കു തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കയിയിരുന്നു. ഡിവൈഎഫ്ഐ നേതാവ് മൂച്ചിക്കുന്നന്‍ ജബ്ബാറിന്റെ നേതൃത്വത്തിലുള്ള സംഘം കോയയെ വീട്ടില്‍ കയറി മര്‍ധിച്ചതായി നാട്ടുകാര്‍ പറഞ്ഞിരുന്നു.

ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും!! ഇന്റര്‍നെറ്റ് ബാങ്കിംഗ് റദ്ദാക്കുമെന്ന് എസ്ബിഐ, അറിയേണ്ടത്

പറപ്പൂര്‍ ആലചുള്ളിയിലെ പൂവന്‍ വളപ്പില്‍ കോയ ( 60) ആണ് അഞ്ചംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്. കഴിഞ്ഞദിവസം പൊട്ടിപ്പാറയില്‍ കോയ ജോലിചെയ്യുന്ന വളം നിര്‍മാണ ശാലക്ക് മുന്നില്‍ വാഹനം നിര്‍ത്തിയിട്ട തുമായി ബന്ധപ്പെട്ട് വാക്ക് തര്‍ക്കം ഉണ്ടായിരുന്നു .സംഭവം നാട്ടുകാര്‍ ഈ പെട്ട് രമ്യതയിലൈത്തിച്ചിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കോയ ജോലി ചെയ്യുന്ന ഗോഡൗണില്‍ എത്തിയ അഞ്ചംഗ സംഘവുമായി ഉണ്ടായ വാക്കേറ്റത്തെ തുടര്‍ന്നു്‌നുണ്ടായ സംഘട്ടനത്തില്‍ ഗുരുതരമായി പരിക്കേറ്റ കോയ യെ കോട്ടക്കല്‍ അല്‍മാാസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രാത്രി പത്തുമണിക്ക് ആശുപത്രിയില്‍ വെച്ച്് ഇയാള്‍ മരണപ്പെടുകയായിരുന്നു.. കോഴിക്കോട്് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്്‌റ്‌മോട്ടത്തിനു ശേഷം ചോലക്കുണ്ട് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.

Koya

മര്‍ധനത്തില്‍ ബോധരഹിതനായി വീണ കോയയുടെ നെഞ്ചി ചവിട്ടുകയും സംഘം ചേര്‍ന്ന് മര്‍ധിക്കുകയുമായിരുന്നു. ഇതു ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതം വരുത്തു തന്മൂലം രാത്രി 9.30നു മരണപെടുകയായിരുന്നു. ചങ്കുവട്ടി സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയ ചെയ്തു വെങ്കിലും കരളില്‍ നിന്നും രക്തം വാര്‍ന്നൊലിച്ചതു മരണത്തിനു കാരണമായി. ആള്‍കൂട്ട കൊലയില്‍ പ്രതിഷേധിച്ചു ഇന്നലെ വിവിധ സംഘടനക്ക് അനുശോചന യോഗം ചേര്‍ന്നു. പ്രാദേശത്തു സമാധാനന്തരീക്ഷം നിലനിര്‍ത്താന്‍ അക്രമികളെ ഒറ്റപ്പെടുത്താന്‍ ജാതി രാഷ്ട്രീയ ബേധമന്യേ ഒരുമിക്കുമെന്നും യോഗം തീരുമാനിച്ചു.

പ്രതിക ളായ 5 പേരെ വേങ്ങര പോലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ജബ്ബാര്‍ മൂരിക്കുന്നന്‍ (34) മൊയ്തീന്‍ ഷാ എന്ന കുഞ്ഞ(42) വടക്കന്‍ വീട്,, നൗഫല്‍ (28) ചുള്ളിക്കാട്ടില്‍ വീട്, ഹഖിംിം മുരിക്കുന്നുന്‍ (30), ഹസ്‌ക്കര്‍ പെയ്യാം തൊടി (38)എന്നിവരെയാണ് എസ്.ഐ. സംഗീത് പുനത്തില്‍ അറസ്റ്റ് ചെയ്തത്.അഞ്ചുു പേരും പൊട്ടിപ്പാറ സ്വദേശികളാണ്. ആസ്യയാണ് കോയയുടെ ഭാര്യ. മക്കള്‍: മുഹമ്മദലി,സിദീഖ്, നജ്മുനീസ,സുലൈഖ,റംല. മരുമക്കള്‍: റുഖിയ,ജംസീന, മുജീബ്,ശിഹാബ്, റഫീഖ്

Malappuram

English summary
Five DYFI workers arrested for murder case in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more