ആണ്‍-പെണ്‍ വേര്‍തിരിവില്ല;ത്രീഫോര്‍ത്തും ഷര്‍ട്ടുമിട്ട് വിദ്യാർത്ഥികൾ;ജെന്‍ഡര്‍ ന്യൂട്രലിൽ മലപ്പുറം
മലപ്പുറം : സ്കൂൾ വിദ്യാർത്ഥികളുടെ യൂണിഫോമിൽ ഇനി ആൺ - പെൺ വ്യത്യാസമില്ല. ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കി മറ്റൊരു സ്കൂൾ കൂടി കേരളത്തിന് മാതൃക. എടപ്പാള്‍ തുയ്യം ജിഎല്‍പി സ്കൂളാണ് ജെൻഡർ ന്യൂട്രൽ യൂണിഫോമിലേക്ക് മാറിയിരിക്കുന്നത്.
നാലാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ത്രീഫോർത്തും ഷർട്ടും ആണ് യൂണിഫോം. സ്കൂൾ പി ടി എയുടെയും രക്ഷിതാക്കളുടെയും പൂർണ്ണ പിന്തുണ ഈ ആശയത്തിന് പിന്നിലുണ്ട്. സ്കൂൾ ഹെഡ്മാസ്റ്റർ കെ സേതുമാധവന്റെ നേതൃത്വത്തിൽ നടന്ന ആലോചനകൾക്കും ചർച്ചകൾക്കും ഒടുവിലാണ് ഈ തീരുമാനം.

സ്കൂളിന്റെ തീരുമാനത്തെ വിദ്യാർത്ഥികളും സ്വീകരിച്ചു. ലിംഗ ഭേദം ഇല്ലാതെ സ്കൂളിനുള്ളിലെ പ്രവർത്തികളിൽ ഏർപ്പെടാൻ കഴിയുന്നുവെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കുന്നു. സർക്കാറിന്റെ യൂണിഫോം വിതരണ പദ്ധതി നിന്നും എല്ലാ വിദ്യാർത്ഥികൾക്കും സ്കൂളിൽ നിന്നും തുണികൾ നൽകിയിരുന്നു.
കേരളത്തിലെ വിവിധ സ്കൂളുകളിൽ ആൺ - പെൺ വ്യത്യാസത്തിന്റെ ആവശ്യം ഇല്ലെന്ന ആശയത്തിൽ നിന്നും ആണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കാന്‍ സർക്കാർ തീരുമാനിച്ചത്. ഇതിനെ പിന്തുണച്ച് നിരവധി സ്കൂളുകളാണ് ഇപ്പോൾ മുന്നോട്ട് വരുന്നത്.
എന്നാൽ, സർക്കാരിന്റെ ഈ ആശയത്തെ അംഗീകരിച്ച് ആദ്യം രംഗത്ത് വന്നത് കോഴിക്കോട് ബാലുശ്ശേരി സര്‍ക്കാര്‍ സ്‌കൂളായിരുന്നു. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ആദ്യം ഈ യൂണിഫോം നടപ്പാക്കി. ഈ വാർത്ത വൈറൽ ആയി മാറിയിരുന്നു.
എല്ലാവർക്കും തുല്യതയുടെ വേഷം;ജെൻഡർ ന്യൂട്രൽ യൂണിഫോം അണിഞ്ഞ് വിദ്യാർത്ഥികൾ;കോഴിക്കോട്ടെ സ്കൂളും മാതൃക
കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയത്തിലൂടെ കോഴിക്കോട് കൊയിലാണ്ടി കാവുംവട്ടം യു പി സ്‌കൂള്‍ ജന ശ്രദ്ധ പിടിച്ചു പറ്റുകയാണ്. സ്‌കൂളിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഒരേ യൂണിഫോം നടപ്പിലാക്കാനാണ് സ്കൂൾ അധികൃതരുടെ തീരുമാനം. ഇതിന്റെ ഭാഗമായി കൊയിലാണ്ടി എ ഇ ഒ സുധ പി പി ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പ്രഖ്യാപനം നടത്തുകയും ചെയ്തു.
എല്ലാ രക്ഷിതാക്കളുടെയും പൂര്‍ണ്ണ സമ്മതത്തോടെയാണ് സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് തുല്യതയുടെ യൂണിഫോം നടപ്പാക്കിയത്. ഇത്തരം ആശയത്തിലൂടെ തുല്യത എന്ന ചിന്തയിലേക്ക് ആദ്യ പടിയെന്ന നിലയിലാണ് യൂണിഫോം നടപ്പിലാക്കുന്നത് എന്ന് പി ടി എ വ്യക്തമാക്കി.
ഇവിടുളള പുരുഷ മേധാവിത്വ സമൂഹത്തില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുന്നത് കൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കില്ലെന്ന് പി ടി എ പ്രസിഡന്റ് ടി ഇ ബാബു വ്യക്തമാക്കി. അതേസമയം, ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കാൻ വേണ്ടി ഇക്കഴിഞ്ഞ മെയ് മാസത്തില്‍ തന്നെ ചര്‍ച്ചകള്‍ പൂർത്തിയായിരുന്നു. പുതിയ അധ്യയന വര്‍ഷത്തില്‍ ഇത് നടപ്പിലാക്കുമെന്നും സ്കൂൾ അധികൃർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഏറെ പ്രസ്ക്തമായ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം നടപ്പിലാക്കിയിരിക്കുന്നത്.
ഇതാണ് മണ്‍ഡേ മൂഡ്.... എന്താ ഒരു ഭംഗി, മീര ജാസ്മിന്‍ അല്ലെങ്കിലും പൊളിയാണ്, വൈറലായി ചിത്രങ്ങള്‍












Click it and Unblock the Notifications