മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോത്തും പോര്‍ക്കും വരട്ടാനും ചെമ്പിന് കാവല്‍ നില്‍ക്കാനും സഖാക്കളേയുള്ളൂ... പരിഹസിച്ച് അബ്ദുറബ്ബ്

Google Oneindia Malayalam News

മലപ്പുറം: സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ഉയര്‍ത്തിവിട്ട ഹലാല്‍ വിവാദത്തിന് മറുപടിയായിട്ടാണ് ഡിവൈഎഫ്‌ഐ ഫുഡ് സ്ട്രീറ്റ് നടത്തിയത്. ബീഫിനൊപ്പം പോര്‍ക്ക് കൂടി വിളമ്പിയതോടെ സംഘപരിവാര്‍ അനുകൂലികള്‍ ഡിവൈഎഫ്‌ഐ ഫുഡ് സ്ട്രീറ്റിന് പിന്തുണ പ്രഖ്യാപിച്ചു. മലപ്പുറത്ത് പന്നിയിറച്ചി വിളമ്പാമോ എന്ന ചോദ്യവുമായി നടന്‍ ഹരീഷ് പേരടിയും രംഗത്തുവന്നു. ചര്‍ച്ചകള്‍ പലവിധമായതോടെ അനാവശ്യമായി സംഘപരിവാര്‍ പ്രചാരണങ്ങള്‍ക്ക് വാര്‍ത്താ പ്രാധാന്യം നല്‍കരുതെന്നാണ് ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീമിന്റെ അഭ്യര്‍ഥന. സാമൂഹിക അന്തരീക്ഷം വിഷലിപ്തമാക്കാനുള്ള സംഘപരിവാര്‍ ശ്രമം കേരളത്തില്‍ വിലപ്പോകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

പാതിരാ അട്ടിമറി ഇങ്ങനെ; ഒറ്റ രാത്രി കൊണ്ട് പ്രതിപക്ഷം മാറി... കളം വരച്ചത് പ്രശാന്ത് കിഷോര്‍പാതിരാ അട്ടിമറി ഇങ്ങനെ; ഒറ്റ രാത്രി കൊണ്ട് പ്രതിപക്ഷം മാറി... കളം വരച്ചത് പ്രശാന്ത് കിഷോര്‍

അതേസമയം, ഹലാല്‍, ബീഫ് വിരുദ്ധ പ്രചാരണം സംഘപരിവാര്‍ നടത്തുമ്പോള്‍ ബീഫ് വിളമ്പി പ്രതിഷേധം അറിയിക്കുന്നത് മനസിലാക്കാം, പോര്‍ക്കിനെതിരെ കേരളത്തില്‍ പ്രതിഷേധമില്ലാത്ത സാഹചര്യത്തില്‍ എന്തിന് ഡിവൈഎഫ്‌ഐ ബാലന്‍സ് ചെയ്യുന്നു എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. പോര്‍ക്ക് കൈവശം വച്ചതിന്റെ പേരില്‍ ആരെയും ഇതുവരെ അടിച്ച് കൊന്നിട്ടില്ലെന്നും ഈ വാദം ഉന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

p

ഡിവൈഎഫ്‌ഐയുടെ ഫുഡ് സ്ട്രീറ്റിനെ പരിഹസിച്ചാണ് മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് രംഗത്തുവന്നത്. വിവാദങ്ങള്‍ അന്തരീക്ഷത്തില്‍ നിലനിര്‍ത്താന്‍ ഫുഡ് സ്ട്രീറ്റ് നടത്തുന്നവര്‍ നാടിന്റെ സാമുഹിക അന്തരീക്ഷമാണ് മലിനമാക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈരാറ്റുപേട്ടയില്‍ എസ്ഡിപിഐയെയും കോട്ടയത്ത് ബിജെപിയെയും ഇടതുപക്ഷം കൂട്ടുപിടിച്ചില്ലേ എന്നും അദ്ദേഹം സൂചിപ്പിക്കുന്നു. അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം....

ഷൂട്ടിങ് തീര്‍ന്നു... പുതിയ ക്യാരക്ടര്‍ ഫോട്ടോ പുറത്ത്... വമ്പന്‍ താരനിര, ബിഗ് ബജറ്റ് ചിത്രം...

ഉത്തരേന്ത്യയിൽ ബീഫിൻ്റെ പേരിൽ കൊല ചെയ്യപ്പെട്ടവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ മലപ്പുറത്ത് വന്ന് ബീഫ് വരട്ടിയ അതേ
പാ(വാ)ചകക്കാരാണ് ഇന്നലെ അതേ പാത്രവുമായി
വന്ന് പന്നിയിറച്ചി വരട്ടിയത്.
ബീഫിനും, പോർക്കിനും വേണ്ടി എന്തു
ത്യാഗവും സഹിക്കുന്നവരാണ് DYFI സഖാക്കൾ,
തലശ്ശേരിയിലെ കുഞ്ഞിരാമേട്ടൻ പണ്ട് പളളിക്ക് കാവൽ നിന്നതു പോലെ ഈ സഖാക്കളും
ചരിത്രത്തിലിടം നേടും.. ഒരേ ചെമ്പിൽ
പോത്തും, പോർക്കും വരട്ടാനും, ആ ചെമ്പിന്
കാവൽ നിൽക്കാനും നമ്മുടെ നാട്ടിൽ സഖാക്കളേയുള്ളൂ, സഖാക്കൾ മാത്രം.
DYFI യുടെ പോർക്ക് വരട്ടിയത് കണ്ട് എല്ലാ
മൂർഖൻ പാമ്പുകളും മാളത്തിൽ നിന്നും
പുറത്തിറങ്ങിയിട്ടുണ്ട്, പതിവുനൃത്തമാടുന്നുണ്ട്.
മതേതര കേരളത്തിന് ആനന്ദലബ്ധിക്കിനിയെന്തു വേണം.
ഈരാറ്റുപേട്ടയിൽ SDPIയെയും,
കോട്ടയത്ത് ബി.ജെ.പിയെയും കൂട്ടിപ്പിടിച്ചതു പോലെ മാർക്സിസ്റ്റ് മതേതരത്വം വീണ്ടും
പത്തരമാറ്റ് തങ്കം പോലെ തിളങ്ങി നിൽക്കുന്നു.
-
-
പിൻകുറി:
എന്തു കഴിക്കണം, എന്തു കഴിക്കണ്ട എന്നൊക്കെ തീരുമാനിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യങ്ങൾക്കു മേൽ കൈ കടത്തുന്നത് ഫാഷിസമാണ്. ഹലാൽ / നോൺ ഹലാൽ വിവാദങ്ങൾ അന്തരീക്ഷത്തിൽ
നിലനിർത്താൻ ഫുഡ് സ്ട്രീറ്റ് നടത്തുന്നവരും
ഈ നാടിൻ്റെ സാമൂഹ്യാന്തരീക്ഷമാണ് മലിനമാക്കുന്നത്.

Recommended Video

cmsvideo
കേരളത്തിലെ മുസ്ലിം ഹോട്ടലുകളിൽ തുപ്പിയ ഭക്ഷണം മാത്രം..എനെറെ ദേഹത്തും തുപ്പി

Malappuram
English summary
Halal Food Controversy: Former Minister PK Abdu Rabb Mocks DYFI Food Street
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X