മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാരിയംകുന്നത്തും ആലി മുസ്ലിയാരും രക്തസാക്ഷിത്വം വരിച്ചത് നാടിന് വേണ്ടി; ശശികലക്ക് സിപിഎമ്മിന്റെ മറുപടി

Google Oneindia Malayalam News

മലപ്പുറം: മലബാര്‍ സമരസേനാനി വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെ സ്മാരകം പണിതാല്‍ തകര്‍ക്കുമെന്ന ഹിന്ദു ഐക്യ വേദി നേതാവ് ശശികലയുടെ ഭീഷണിക്ക് മറുപടിയുമായി സി പി ഐ എം. നാടിന്റെ സമാധാനന്തരീക്ഷവും മതസൗഹാര്‍ദവും തകര്‍ക്കാനും, മതസ്പര്‍ദ്ധ വളര്‍ത്താനുമാണ് മലബാര്‍ കലാപത്തെ ഇകഴ്ത്തി കാണിക്കുന്നതിലൂടെ സംഘപരിവാര്‍ ശ്രമിക്കുന്നത് എന്ന് സി പി ഐ എം മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

മലബാര്‍ കലാപത്തിലെ പോരാളികള്‍ക്ക് നാടിന്റെ പലഭാഗത്തും സ്മാരകങ്ങള്‍ ഉണ്ടെന്നിരിക്കെ മലപ്പുറത്ത് സ്മാരകം നിര്‍മിക്കാനുള്ള തീരുമാനത്തിനെതിരായ ഹിന്ദു ഐക്യവേദിയുടെ പേരിലുള്ള സമരം കരുതികൂട്ടിയുള്ളതാണ് എന്നും ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി. മലപ്പുറം ടൗണ്‍ ഹാള്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്മരണയിലാണ് എന്നും സി പി ഐ എം ഓര്‍മിപ്പിച്ചു.

ഇത് എന്റെ മുഖത്ത് നോക്കി പറയാന്‍ ധൈര്യമുണ്ടോ? അശ്ലീല കമന്റിന് മാളവികയുടെ കലക്കന്‍ മറുപടിഇത് എന്റെ മുഖത്ത് നോക്കി പറയാന്‍ ധൈര്യമുണ്ടോ? അശ്ലീല കമന്റിന് മാളവികയുടെ കലക്കന്‍ മറുപടി

1

സി പി ഐ എം പ്രസ്താവന ഇങ്ങനെയാണ്...നാടിന്റെ സമാധാനന്തരീക്ഷവും മതസൗഹാര്‍ദവും തകര്‍ക്കാനും, മതസ്പര്‍ദ്ധ വളര്‍ത്താനുമാണ് മലബാര്‍ കലാപത്തെ ഇകഴ്ത്തി കാണിക്കുന്നതിലൂടെ സംഘപരിവാര്‍ ശ്രമിക്കുന്നത്. മലബാര്‍ കലാപത്തിലെ പോരാളികള്‍ക്ക് നാടിന്റെ പലഭാഗത്തും സ്മാരകങ്ങള്‍ ഉണ്ട് എന്നിരിക്കെ മലപ്പുറത്ത് സ്മാരകം നിര്‍മിക്കാനുള്ള തീരുമാനത്തിനെതിരായ ഹിന്ദു ഐക്യവേദിയുടെ പേരിലുള്ള സമരം കരുതികൂട്ടിയുള്ളതാണ്.

2

സാമ്രാജ്യത്തെ വിരുദ്ധ പോരാട്ടത്തിന്റെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെയും ഭാഗമാണ് മലബാര്‍ കലാപം. അനുസ്മരിക്കപ്പെടേണ്ട രക്തസാക്ഷികളുടെ പട്ടികയിലാണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും, ആലി മുസ്ലിയാരുടെയും സ്ഥാനം. പൂക്കോട്ടൂരിലെ പോരാളികള്‍ രക്തസാക്ഷിത്വം വരിച്ചത് നാടിനു വേണ്ടിയാണ്. ഇതൊന്നും തിരസ്‌കരിക്കാന്‍ ആര്‍ക്കും കഴിയില്ല.

3

മലപ്പുറം ടൗണ്‍ ഹാള്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്മരണയിലാണ്. തിരൂരിലെ ടൗണ്‍ഹാള്‍ മലബാര്‍ കലാപത്തിന്റെ ഭാഗമായി നടന്ന അതിക്രൂരമായ വാഗന്‍ കൂട്ടക്കൊലയുടെ സ്മാരകമാണ്. പന്തല്ലൂരില്‍ ആലി മുസ്ലിയാരുടെ സ്മരണയില്‍ മുനിസിപ്പല്‍ ലൈബ്രറിയും ഉണ്ട്. ഇത് ഉള്‍പ്പെടെയുള്ള നിരവധി സ്മാരകങ്ങള്‍ ജില്ലയിലുണ്ട്.

4

ഇതൊക്കെയുണ്ടായിട്ടും നാടിന്റെ ഐക്യവും സൗഹൃദവും തകര്‍ക്കാനാണ് ഹിന്ദു ഐക്യവേദിയുടെ ഇപ്പോഴത്തെ ശ്രമം. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ഉള്ള സംഘപരിവാര്‍ നീക്കത്തെ ജാഗ്രതയോടെ കാണേണ്ടതുണ്ട്.

ആര്‍ഭാടജീവിതം നയിച്ച് കടത്തിലായി, കടം വീട്ടാന്‍ ഹണിട്രാപ്പ്; വൈറല്‍ ദമ്പതികള്‍ പിടിയിലായതിങ്ങനെ<br />ആര്‍ഭാടജീവിതം നയിച്ച് കടത്തിലായി, കടം വീട്ടാന്‍ ഹണിട്രാപ്പ്; വൈറല്‍ ദമ്പതികള്‍ പിടിയിലായതിങ്ങനെ

5

നേരത്തെ വാരിയംകുന്നത്തിന് സ്മാരകം ഉണ്ടാക്കിയാല്‍ ലോകത്തിലെ ഹിന്ദുക്കള്‍ മലപ്പുറത്തേക്ക് എത്തുമെന്നായിരുന്നു ശശികലയുടെ പ്രസംഗം. ഇത് മലപ്പുറത്തെ മാത്രം ഹിന്ദുവിന്റെ വിഷയമല്ല എന്നും ലോകത്തെ ഹൈന്ദവ വിശ്വാസികളുടെ മുഴുവന്‍ പ്രശ്‌നമാണ് എന്നും ശശികല പറഞ്ഞിരുന്നു. മലപ്പുറത്ത് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ശശികലയുടെ വെല്ലുവിളി.

6

ഹിന്ദുക്കളെ കൊന്നുതള്ളിയ, കൊള്ളയടിച്ച, ആളുടെ സ്മാരകം ഈ 26 ശതമാനത്തിന് മുമ്പില്‍ പണിയുന്നത് കൊണ്ട് നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്നും ശശികല ചോദിച്ചിരുന്നു. ഇവിടുത്തെ ഹൈന്ദവ സമൂഹത്തെ വേദനിപ്പിക്കണമെന്ന് പാണക്കാട് തങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എന്നും ശശികല ചോദിച്ചിരുന്നു.

ഐവ.. നീറ്റ് ആന്റ് സ്വീറ്റ്... വീണ്ടും ഞെട്ടിച്ച് അദിതി രവി, വൈറല്‍ ചിത്രങ്ങള്‍

Malappuram
English summary
here is what CPIM Malappuram reply against hindu aikya vedi's Sasikala's provocative speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X