'വാരിയംകുന്നന്റെ സ്മാരകം തകർക്കാൻ ലോകത്തെ ഹിന്ദുക്കൾ മലപ്പുറത്തേക്ക് എത്തും'; വെല്ലുവിളിയുമായി ശശികല
മലപ്പുറം: വാരിയംകുന്നന്റെ സ്മാരകം പണിതാൽ തകർക്കാൻ ലോകത്തിലെ ഹിന്ദുക്കൾ മലപ്പുറത്തേക്ക് എത്തുമെന്ന് ഹിന്ദു ഐക്യവേദി നേതാവ് ശശികല. മലപ്പുറത്തെ ചെറിയ ശതമാനം ഹിന്ദുക്കളെ ഭയപ്പെടുത്താനാണോ നിങ്ങളുടെ ശ്രമം. തീരുമാനവുമായി മുന്നോട്ട പോയാൽ കല്ലിൻമോൽ കല്ലില്ലാതാക്കാൻ ലോകത്തെ ഹൈന്ദവ വിശ്വാസികൾ മലപ്പുറത്തേക്ക് എത്തും എന്നും ശശികല പറഞ്ഞു.
ഇത് മലപ്പുറത്തെ മാത്രം ഹിന്ദുവിന്റെ വിഷയമല്ല. ലോകത്തെ ഹൈന്ദവ വിശ്വാസികളുടെ മുഴുവൻ പ്രശ്നമാണ്. സമാധനത്തിന്റെ അപ്പോസ്തലനും വെള്ളരിപ്രാവുമായ പാണക്കാട് തങ്ങൾ മറുപടി പറയണമെന്നും ശശികല വെല്ലുവിളിച്ചു. മലപ്പുറത്ത് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയിലാണ് ശശികലയുടെ വെല്ലുവിളി.

ശശികലയുടെ വാക്കുകൾ:
'വെറും 26 ശതമാനം ഹിന്ദുക്കളെ മലപ്പുറത്തുള്ളു. ഈ ഹിന്ദുക്കൾ നിങ്ങളുടെ ശത്രുക്കളാണോ, പറയേണ്ടെത് സുടാപ്പികളല്ല, പോപ്പുലർ ഫ്രണ്ടുകാരനല്ല, ഐഎസുകാരനല്ല, പറയേണ്ടത് പാണക്കാട് തങ്ങളടക്കമുള്ള മലപ്പുറത്തിന്റെ മത നേതൃത്വം. ഈ 26 ശതമാനത്തെ ഭയപ്പെടുത്തണോ നിങ്ങൾക്ക്, ഹിന്ദുക്കളെ കൊന്നുതള്ളിയ, കൊള്ളയടിച്ച, ആളുടെ സ്മാരകം ഈ 26 ശതമാനത്തിന് മുമ്പിൽ പണിയുന്നത്കൊണ്ട നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്'.

'അടിമത്ത മനോഭാവം മാറാതെ അവരിവിടെ ജീവിക്കണം എന്നാണോ നിങ്ങൾ കരുതുന്നത്. ഇവിടുത്തെ ഹൈന്ദവ സമൂഹത്തെ വേദനിപ്പിക്കണമെന്ന് പാണക്കാട് തങ്ങൾ ആഗ്രഹിക്കുന്നുണ്ടോ.സമാധാനത്തിന്റെ അപ്പോസ്തലനായി വിശേഷിപ്പിക്കപ്പെടുന്ന പാണക്കാട് തങ്ങ അങ്ങനെയെന്ന് ഞങ്ങൾ വിശ്വസിക്കണമെങ്കിൽ ഈ സമയത്ത് മൌനം വെടിയണം'.

'ഇങ്ങനെയാണോ നിങ്ങൾ സമാധാനം ഉണ്ടാക്കുന്നത്.100 വർഷങ്ങൾക്ക് മുമ്പ് ഞങ്ങളുടെ പൂർവികരെ ഈ മണ്ണിൽ പെടാപ്പാട്പെടുത്തിയവർ. എന്നിട്ടും എല്ലാം ക്ഷമിച്ച് ജീവിക്കുന്ന ഒരു ജനതയോട് വീണ്ടും യുദ്ധപ്രഖ്യാപനം നടത്തി ഇവിടെ ഒരു സ്മാരകം പണിയുന്നതിനെ പറ്റി എന്താണ് അഭിപ്രായം. പാലക്കാട് തങ്ങൾ എന്ന മുസ്ലീം ലീഗ് നേതാവിനോടല്ല ചോദിക്കുന്നത്, പാണക്കാട് തങ്ങളെന്ന ആത്മീയ നേതാവിനോടാണ് ചോദിക്കുന്നത്'.

'ഇവിടുത്തെ ഹിന്ദുക്കളെ ഇനിയും കുത്തി നോവിക്കണോ, അതിന്റെ അനന്തര ഫലം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ. ആ സ്മാരകം ഈ മണ്ണിൽ നിലയുറപ്പിച്ച് നിർത്താൻ നിങ്ങളുയർത്തുന്നു ശബ്ദം മതിയാകില്ല. ഇത് മലപ്പുറത്തെ ഹിന്ദുവിന്റെ വിഷയമല്ല, കേരളത്തിലെയോ ഭാരതത്തിലെയോ അല്ല, ലോകം മുഴുഴൻ നിറഞ്ഞ് നിൽക്കുന്ന ഹൈന്ദവ വിശ്വാസികളുടെയും, ജനാധിപത്യ വിശ്വാസികളുടെയും വിഷയമാണ്. അതുകൊണ്ട് തന്നെ കല്ലിൻമോൽ കല്ലില്ലാതാക്കാൻ ലോകത്തെ മുഴുവൻ ഹൈന്ദവ ശക്തിയും ഈ മണ്ണിലേക്ക് വരും എന്ന മുന്നറിയിപ്പ് നിങ്ങൾക്ക് തരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു'.
സ്റ്റൈലിഷ് ലുക്കും ക്യൂട്ട് പോസും... പുത്തൻ ചിത്രങ്ങളിലും തിളങ്ങി ദേവിക സഞ്ജയ്












Click it and Unblock the Notifications