ചരിത്രകാരന്‍ ഡോ എം ഗംഗാധരന്‍ അന്തരിച്ചു, അന്ത്യം 89ാം വയസ്സില്‍
മലപ്പുറം: പ്രമുഖ ചരിത്രകാരന്‍ ഡോ എം ഗംഗാധരന്‍ അന്തരിച്ചു. പരപ്പനങ്ങാടിയിലെ വീട്ടിലായിരുന്നു അന്ത്യം. പ്രായാധിക്യ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ഇരിക്കെയായിരുന്നു വിയോഗം. പികെ നാരായണ്‍ നായരുടെയും മുറ്റയില്‍ പാറുകുട്ടിയമ്മയുടെയും മകനായി 1933ലായിരുന്നു ഗംഗാധരന്റെ ജനനം. 1954ല്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം കരസ്ഥമാക്കി. പിന്നീട് മദിരാശിയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓഡിറ്ററായിരുന്നു. അതിന് ശേഷം ചരിത്രാധ്യാപകനായിരുന്നു. മലബാര്‍ കലാപത്തെ കുറിച്ച് അടക്കമുള്ള പല വിഷയങ്ങളിലും മലയാളിയുടെ തെറ്റിദ്ധാരണ മാറ്റി കണ്ണുതുറപ്പിച്ച ചരിത്രകാരനായിരുന്നു ഗംഗാധരന്‍.

മലപ്പുറത്തെ കുറിച്ച് അടക്കം രാജ്യത്ത് പ്രചരിക്കപ്പെട്ട തെറ്റിദ്ധാരണകള്‍ തിരുത്തിയത് ഗംഗാധരന്റെ കണ്ടെത്തലുകളാണ്. 1986ലാണ് അദ്ദേഹം മലബാര്‍ കലാപത്തെ കുറിച്ച് പ്രബന്ധം അവതരിപ്പിച്ചതില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കിയത്. ആറ് വര്‍ഷം വിസിറ്റിംഗ് പ്രൊഫസറായി കൊല്ലം, കോട്ടയം, സര്‍വകലാശാലകളില്‍ സേവനം അനുഷ്ഠിച്ചു. 1970-75 വരെ തവനൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും, 1975 മുതല്‍ 88 വരെ കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അധ്യാപകനായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ചരിത്രം, സംസ്‌കാരം, തുടങ്ങിയ വിഷയങ്ങളില്‍ മികച്ച പഠനങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്.
മലബാര്‍ റെബല്യണ്‍ 1921-22 എന്ന അദ്ദേഹത്തിന്റെ പഠനം മാപ്പിള ലഹള സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നു എന്ന് വിലയിരുത്തി. വസന്തത്തിന്റെ മുറിവ് എന്ന ഗ്രന്ഥത്തിന് വിവര്‍ത്തന സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഉണര്‍വിന്റെ ലഹരിയില്‍ എന്ന കൃതിക്ക് സാഹിത്യ വിമര്‍ശനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. മലബാര്‍ കലാപത്തെ ചുറ്റിപറ്റി ഉണ്ടായിരുന്ന പല കെട്ടുകഥകളും ഇല്ലാതാക്കിയത് ഗംഗാധരനാണ്. ആധികാരികമായി രേഖകള്‍ സഹിതം വിലയിരുത്തി. വര്‍ഗീയമായ ദിശതെറ്റലും ചൂണ്ടിക്കാമിച്ചു. ഇത് കൂടാതെ മാപ്പിള പഠനങ്ങള്‍ എന്ന പുസ്തകത്തിലും അദ്ദേഹം മലബാറിലെ മാപ്പിളമാരെ കുറിച്ച് വിശദമായ പഠനങ്ങള്‍ അവതരിപ്പിച്ചിരുന്നു.












Click it and Unblock the Notifications