കൊലപ്പെടുത്തുമ്പോള്‍ ഗര്‍ഭിണി പാതി പ്രസവിച്ചു; മകനെയും വിട്ടില്ല... പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ
മഞ്ചേരി: പൂര്‍ണ ഗര്‍ഭിണിയെയും മകനെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം. വെട്ടിച്ചിറ കരിപ്പോള്‍ സ്വദേശി ശരീഫിനാണ് മഞ്ചേരി അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. രണ്ടേമുക്കാല്‍ ലക്ഷം രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു. പിഴയൊടുക്കിയില്ലെങ്കില്‍ രണ്ടുവര്‍ഷം അധികം ജയില്‍ ശിക്ഷ അനുഭവിക്കണം.
തന്റെ അവിഹിത ബന്ധം പുറത്തറിയാതിരിക്കാനാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയത് എന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2017 മെയ് 22നായിരുന്നു സംഭവം. കൊലപാതകമല്ല എന്ന് വരുത്തി തീര്‍ക്കാന്‍ പ്രതി ശ്രമിച്ചിരുന്നെങ്കിലും ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലത്തില്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ക്രൂരമായ കൊലപാതകമാണ് നാല് വര്‍ഷം മുമ്പ് കാടാമ്പുഴയില്‍ നടന്നത്...

ഇരട്ട ജീവപര്യന്തത്തിന് പുറമെ 15 വര്‍ഷം തടവും കോടതി വിധിച്ചിട്ടുണ്ട്. വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. യുവതി, മകന്‍, ഗര്‍ഭസ്ഥ ശിശു എന്നിവരെ കൊലപ്പെടുത്തിയത് മൂന്ന് കാര്യങ്ങളായിട്ട് തന്നെയാണ് കോടതി കണ്ടത്. കാടാമ്പുഴ സ്വദേശി ഉമ്മു സല്‍മയാണ് കൊല്ലപ്പെട്ടത്. ഇവര്‍ ഭര്‍ത്താവുമായി അകന്ന് തനിച്ച് താമസിക്കവെയാണ് ശരീഫുമായി അടുത്തത്.

കൊല്ലപ്പെടുമ്പോള്‍ ഉമ്മു സല്‍മ പത്ത് മാസം ഗര്‍ഭിണിയായിയിരുന്നു. പ്രസവം കഴിഞ്ഞാല്‍ വിവാഹം ചെയ്യണമെന്ന് യുവതി നിര്‍ബന്ധം പിടിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇത് തനിക്ക് മാനഹാനിയുണ്ടാക്കുമെന്ന് പ്രതി കരുതി. തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതത്രെ. യുവതിയും മകനും താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറിയായിരുന്നു കൊലപാതകം.

കാടാമ്പുഴ തുവ്വപ്പാറയിലാണ് 26കാരിയായ ഉമ്മു സല്‍മ താസമിച്ചിരുന്നത്. ഇവര്‍ക്ക് ഏഴ് വസയുള്ള ദില്‍ഷാദ് എന്ന മകനുണ്ടായിരുന്നു. കരാറുകാരനാണ് പ്രതി ഷരീഫ്. വീടുപണിക്ക് വന്ന വേളയിലാണ് ഉമ്മു സല്‍മയുമായി അടുത്തത്. ഉമ്മു സല്‍മ ഗര്‍ഭിണിയാകുകയും പ്രസവ ശേഷം വിവാഹം ചെയ്യണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്തിരുന്നുവത്രെ. വേറെ ഭാര്യയും മക്കളുമുള്ള ഷരീഫ് ബന്ധം പുറത്തറിയാതിരിക്കാനാണ് കൊലപാതകം നടത്തിയത്.

ആളില്ലാത്ത സമയം ഉമ്മു സല്‍മയുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന പ്രതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ വേളയിലാണ് മകന്‍ ദില്‍ഷാദ് കടന്നുവന്നത്. തുടര്‍ന്ന് മകനെയും സമാനമായ രീതിയില്‍ കൊലപ്പെടുത്തി. കൊലാപതാകത്തിനിടെ ഉമ്മു സല്‍മ പാതി പ്രസവിച്ചിരുന്നു. ശുശ്രൂഷ കിട്ടാത്തത് കാരണം കുഞ്ഞ് മരിച്ചു. കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെടാനുള്ള നീക്കങ്ങള്‍ നടത്തിയിരുന്നു.

മൃതദേഹങ്ങള്‍ ആ വീട്ടില്‍ നിന്ന് മാറ്റാതെ പ്രതി രക്ഷപ്പെട്ടു. നാട്ടുകാരാണ് ദിവസങ്ങള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പുഴുവരിച്ച നിലയെത്തിയിരുന്നു. ഇവരുടെ കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. കൊല്ലപ്പെട്ടവര്‍ ആത്മഹത്യ ചെയ്തതാണ് എന്ന് വരുത്താനായിരുന്നു ഇത്. എന്നാല്‍ മരണ വിവരം അറിഞ്ഞിട്ടും പ്രതിയില്‍ കാര്യമായ ഭാവമാറ്റം പ്രകടമായില്ല. മാത്രമല്ല, പരാതിപ്പെട്ടതുമില്ല. ഇതാണ് പോലീസിന് സംശയമായത്.

ഷരീഫ് വീട്ടില്‍ നിത്യ സന്ദര്‍ശകനായിരുന്നു എന്ന് പോലീസിന് വിവരം ലഭിച്ചു. അപ്പോള്‍ തന്നെ അയാള്‍ പോലീസിന്റെ നിരീക്ഷത്തിലായിരുന്നു. ദൃക്‌സാക്ഷികളില്ലാത്തതിനാല്‍ പോലീസ് ശാസ്ത്രീയ പരിശോധന നടത്തി. കൊലപ്പെടുത്തിയ ശേഷമാണ് കൈ ഞരമ്പ് മുറിച്ചതെന്ന് കണ്ടെത്തി. മാത്രമല്ല ഉമ്മു സല്‍മയുടെ ഫോണ്‍ പോലീസ് വിശദമായി പരിശോധിച്ചപ്പോഴും ശരീഫില്‍ സംശയം ബലപ്പെട്ടു.
സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

വളാഞ്ചേരി സിഐ കെഎ സുലൈമാനാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സി വാസു ഹാജരായി. മഞ്ചേരി അഡീഷനല്‍ സെഷന്‍സ് ജഡ്ജി ടോമി വര്‍ഗീസ് ആണ് ശിക്ഷ വിധിച്ചത്. വീട്ടില്‍ അതിക്രമിച്ച് കയറിയതിന് 5 വര്‍ഷം തടവും 25000 രൂപ പിഴയുമാണ് ശിക്ഷ. യുവതിയെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപയുമാണ് ശിക്ഷ. മകനെ കൊലപ്പെടുത്തിയതിനും സമാനമായ ശിക്ഷ തന്നെ വിധിച്ചു. ഗര്‍ഭസ്ഥ ശിശുവിനെ കൊലപ്പെടുത്തിയതിന് 10 വര്‍ഷം തടവും കോടതി വിധിച്ചു. ഇന്ന് ശിക്ഷ വിധിക്കും മുമ്പ് പ്രതി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.












Click it and Unblock the Notifications