കരിപ്പൂര്‍ വിമാനത്താവള സ്വര്‍ണ്ണക്കടത്ത്: ഒത്താശ ചെയ്ത 11 കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു
കോഴിക്കോട്: കസ്റ്റംസില്‍ കൂട്ടപിരിച്ചുവിടല്‍. കരിപ്പൂര്‍ വിമാനത്താവള കള്ളക്കടത്തില്‍ പേരുള്ള പതിനൊന്ന് ഉദ്യോഗസ്ഥന്‍മാരെ ആണ് പിരിച്ച് വിട്ടിരിക്കുന്നത്. രണ്ട് കസ്റ്റംസ് സൂപ്രണ്ടുമാരെയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. 2021 ജനുവരി 12-ാം തിയതി കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ കള്ളക്കടത്തുമായി ബന്ധപ്പെട്ടാണ് നടപടി. അഞ്ച് ഇന്‍സ്പെക്ടര്‍മാരെയും രണ്ട് ഹെഡ് ഹവില്‍ദാര്‍മാരെയും കസ്റ്റംസ് സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാന്‍ ആണ് ഉത്തരവിട്ടിരിക്കുന്നത്.
മറ്റൊരു സൂപ്രണ്ടിന്റെ ശമ്പള വര്‍ധന തടയാനും തീരുമാനിച്ചിട്ടുണ്ട്. കേസിന്റെ കാലയളവില്‍ വിരമിച്ച ഒരു സൂപ്രണ്ടിന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങലും തടയും. സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട സൂപ്രണ്ടുമാര്‍ക്ക് ഇനി സര്‍ക്കാര്‍ ജോലികള്‍ക്ക് അപേക്ഷിക്കാനാകില്ല എന്നതാണ് ശ്രദ്ധേയം. രണ്ട് വര്‍ഷം മുന്‍പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്.

കരിപ്പൂരില്‍ സൂപ്രണ്ടുമാരായിരുന്ന എസ് ആശ, ഗണപതി പോറ്റി എന്നിവരെ ആണ് സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടിരിക്കുന്നത്. ഇന്‍സ്പെക്ടര്‍മാരായ യോഗേഷ്, യാസര്‍ അറാഫത്ത്, സുധീര്‍ കുമാര്‍, നരേഷ് ഗുലിയ, മിനിമോള്‍, ഹെഡ് ഹവില്‍ദാര്‍മാരായ അശോകന്‍, ഫ്രാന്‍സിസ് എന്നിവരെ കസ്റ്റംസ് സര്‍വീസില്‍ നിന്ന് നീക്കും. സൂപ്രണ്ട് സത്യമേന്ദ്ര സിംഗിന്റെ രണ്ട് ഇന്‍ക്രിമെന്റുകള്‍ തടയും. സര്‍വീസില്‍ നിന്ന് വിരമിച്ച സൂപ്രണ്ട് കെ എം ജോസ് ആണ്. നേരത്തെ കേസിന്റെ പശ്ചാത്തലത്തില്‍ എല്ലാവരേയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കരിപ്പൂര്‍ വിമാനത്താവളം വഴി 70 ലക്ഷം രൂപയുടെ ബാഗേജുകള്‍ അനധികൃതമായി ഉദ്യോഗസ്ഥര്‍ ഇടപെട്ട് കടത്തി കൊടുത്തു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആറര ലക്ഷം രൂപയുടെ സാധനങ്ങള്‍ ഉള്‍പ്പടെയാണ് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്ന് കടത്തിയിരിക്കുന്നത്. സാധനങ്ങള്‍ കടത്താന്‍ പ്രതികളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പ്രതിഫലം വാങ്ങി എന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസില്‍ ഉള്‍പ്പെട്ട കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഗുരുതരമായ കൃത്യവിലോപം കാണിച്ചു എന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്.
Astro Tips: കുന്നും മലയും ഇഷ്ടമല്ല, മടുക്കാത്തത് ബീച്ച് മാത്രം എന്തുകൊണ്ടെന്നറിയാമോ?












Click it and Unblock the Notifications