മലപ്പുറത്ത് 7 സീറ്റ് പിടിക്കാന്‍ സിപിഎം, യു ഷറഫലിയെ ഏറനാട്ടില്‍ മത്സരിപ്പിച്ചേക്കും!!
മലപ്പുറം: മുസ്ലീം ലീഗിന്റെ ഉരുക്കുകോട്ടയില്‍ പുതിയ തന്ത്രങ്ങള്‍ പയറ്റി സിപിഎം. ജില്ലയില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും സജീവമായിരിക്കുകയാണ്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മുന്‍ താരം യു ഷറഫലിയെ ഏറനാട്ടില്‍ മത്സരിപ്പിക്കാനുള്ള നീക്കങ്ങള്‍ സജീവമാണ്. അരീക്കോട് സ്വദേശിയാണ് ഷറഫലി. കഴിഞ്ഞ ദിവസം തന്നെ മലപ്പുറത്ത് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളുണ്ടാവുമെന്ന് മന്ത്രി കെടി ജലീല്‍ പറഞ്ഞിരുന്നു. അതുപ്രകാരമാണ് തന്നെയാണ് സിപിഎം മുന്നോട്ട് പോകുന്നത്. പൊതു സ്വതന്ത്രര്‍ ഇത്തവണ ധാരാളമുണ്ടാകും. സ്ഥിരം ജയിക്കുന്ന സീറ്റുകള്‍ക്ക് പുറമേ ചിലത് പിടിച്ചെടുക്കാന്‍ കൂടിയാണ് സിപിഎമ്മിന്റെ ശ്രമം.

നിലവില്‍ മലപ്പുറത്ത് നാല് സീറ്റാണ് എല്‍ഡിഎഫിന് ഉള്ളത്. ഇത് ഏഴാക്കി ഉയര്‍ത്തുകയാണ് സിപിഎം ശ്രമം. സിറ്റിംഗ് എംഎല്‍എമാര്‍ എല്ലാവരും മത്സരിക്കാനാണ് എല്‍ഡിഎഫ് താല്‍പര്യപ്പെടുന്നത്. ഇതിന് പുറമേ പുതുമുഖങ്ങളെയും കൂടി മത്സരിപ്പിച്ച് നേട്ടമുണ്ടാക്കാനാവുമെന്നാണ് വിലയിരുത്തല്‍. മലപ്പുറത്ത് മുസ്ലീം ലീഗിനെ വീഴ്ത്തുക എന്നത് ഇത്തവണ പ്രഖ്യാപിത ലക്ഷ്യമായിട്ടാണ് സിപിഎം കാണുന്നത്. ലീഗിനെതിരെയുള്ള പ്രചാരണവും ശക്തമാക്കിയത് ഇതിന്റെ ഭാഗമാണ്. ലീഗിന് മലപ്പുറത്ത് ഉള്ള ആധിപത്യം തകര്‍ക്കാനാണ് എല്‍ഡിഎഫ് ശ്രമം.
പൊന്നാനിയില്‍ പി ശ്രീരാമകൃഷ്ണനും തവനൂരില്‍ കെടി ജലീലും നിലമ്പൂരില്‍ പിവി അന്‍വറും തെന്നെ മത്സരിക്കും. അതേസമയം ഏറനാട്ടില്‍ ഷറഫലിയെ കളത്തിലിറക്കാനുള്ള തീരുമാനത്തിന് പിന്നില്‍ വേറെയും ചില ലക്ഷ്യങ്ങളുണ്ട്. ഫുട്‌ബോളിന്റെ ഈറ്റില്ലമായിട്ടാണ് ഏറനാട് അറിയപ്പെടുന്നത്. ഇവിടെ ഫുട്‌ബോള്‍ താരം വരുന്നതിലൂടെയുള്ള നേട്ടമാണ് സിപിഎം മുന്നില്‍ കാണുന്നത്. നിലവില്‍ സിപിഐയുടെ കൈവശമാണ് ഏറനാട് മണ്ഡലമുള്ളത്. 2016ല്‍ കെടി അബ്ദുറഹ്മാനായിരുന്നു ഇവിടെ സ്ഥാനാര്‍ത്ഥി. അബ്ദുറഹ്മാനെയും സീറ്റിലേക്ക് പരിഗണിക്കുന്നുണ്ട്. സിപിഐ ഈ സീറ്റ് വിട്ടുകൊടുത്താല്‍ ഷറഫലി തന്നെ ഇവിടെ മത്സരിക്കും.
അതേസമയം തിരൂരങ്ങാടിയില്‍ പികെ അബ്ദുറബ്ബിന്റെ ഭൂരിപക്ഷം കുത്തനെ ഇടിച്ച നിയാസ് പുളിക്കലകത്ത് ഇത്തവണയും സ്ഥാനാര്‍ത്ഥിയാവാനാണ് സാധ്യത. സിഡ്‌കോ ചെയര്‍മാന്‍ കൂടിയാണ് നിയാസ്. താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാന്‍ മണ്ഡലം മാറിയേക്കും. സ്വന്തം നാടായ തിരൂരില്‍ മത്സരിക്കുമെന്നാണ് സൂചന. പത്ത് വര്‍ഷം തിരൂര്‍ നഗരസഭാ കൗണ്‍സിലറും വൈസ് ചെയര്‍മാനുമായിരുന്നു അബ്ദുറഹ്മാന്‍. അങ്ങനെയെങ്കില്‍ മുന്‍ സ്ഥാനാര്‍ത്ഥിമാരെ ഇവിടെ പരിഗണിക്കും. 2016ല്‍ തിരൂരിലെ സ്ഥാനാര്‍ത്ഥിയായിരുന്ന ഗഫൂര്‍ പി ലില്ലീസോ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ഇ ജയനോ താനൂരില്‍ മത്സരിച്ചേക്കും.
Recommended Video
പെരിന്തല്‍മണ്ണയില്‍ മുന്‍ എംഎല്‍എ വി ശശികുമാറിനെയോ മുന്‍ നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലീമിനിയോ മത്സരിപ്പിക്കാനാണ് സാധ്യത. കഴിഞ്ഞ തവണ ശശികുമാറിനെ തോല്‍പ്പിച്ച് വെറും അഞ്ഞൂറില്‍ പരം വോട്ടിനാണ്. ഇത്തവണ വിജയസാധ്യത ശക്തമാണെന്ന് സിപിഎം വിലയിരുത്തുന്നു. മങ്കടയിലും നേരിയ വിജയമാര്‍ജിനാണ് അഡ്വ ടികെ റഷീദലി തോറ്റത്. അഹമ്മദ് കബീറിനോടായിരുന്നു തോല്‍വി. വെറും രണ്ടായിരത്തില്‍ താഴെ വോട്ടിന് തോറ്റ മണ്ഡലത്തില്‍ റഷീദലി തന്നെ ഇത്തവണയും മത്സരിക്കും.












Click it and Unblock the Notifications