പ്രതീക്ഷിക്കാതെ ആ ഭാഗ്യം രജീഷിനെ തേടിയെത്തി; കാരുണ്യ പ്ലസ് ഒന്നാം സമ്മാനം ചുമട്ടുതൊഴിലാളിക്ക്
മലപ്പുറം: സൗഭാഗ്യം ഏത് നേരത്താണ് നമ്മളെ തേടിയെത്തുകയെന്ന് പറയാന്‍ പോലും സാധിക്കില്ല. അങ്ങനെ ഒരു നേരത്താണ് പനമ്പറ്റ മേലാറ്റുവീട്ടില്‍ രജീഷിനെ തേടി ഒരു സൗഭാഗ്യം എത്തിയത്.
കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് കാരപ്പുറം അങ്ങാടിയിലെ ചുമട്ടുതൊഴിലാളിയായ രജീഷ് എന്ന ഉണ്ണിയെ തേടിയെത്തിയത്. കാരപ്പുറം അങ്ങാടിയിലെ വിഘ്നേശ്വര എന്ന ഷോപ്പില്‍ നിന്നുമാണ് രജീഷ് ലോട്ടറി എടുത്തത്. പലപ്പോഴും ലോട്ടറി എടുക്കാറുള്ള രജീഷ്, വ്യാഴാഴ്ചയും പതിവ് പോലെ ഒരു ടിക്കറ്റ് എടുക്കുക ആയിരുന്നു.
ശരീര ഭാരം കുറയ്ക്കണോ: ഈ അഞ്ച് പാനീയങ്ങള്‍ സ്ഥിരമാക്കൂ

ഇവിടെ നിന്നും എടുത്ത PZ 588340 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രാവിലെ വീട്ടില്‍ കിടന്നുറങ്ങവെ റേഷന്‍ കടയില്‍ പോവാന്‍ അമ്മ വിളിച്ചപ്പോഴാണ് ഫോണില്‍ ഫലം നോക്കിയത്. ആദ്യം ഫലം നോക്കിയപ്പോള്‍ ഒന്നാം സമ്മാനം തനിക്കാണെന്ന് വിശ്വസിക്കാന്‍ സാധിച്ചില്ല. പിന്നീട് താന്‍ ടിക്കറ്റെടുത്ത അതേ ഏജന്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് അറിഞ്ഞതോടെയാണ് സമ്മാനം ഉറപ്പിച്ചെന്ന് മനസിലായത്. ഉടന്‍ തന്നെ കാരപ്പുറത്തെ മുത്തേടം പഞ്ചായത്ത് വനിത സഹകരണ ബാങ്കില്‍ ടിക്കറ്റ് ഏല്‍പ്പിച്ചു. ഒരിക്കലും നിനച്ചിരിക്കാത്ത നേരത്ത് ലഭിച്ച ഈ ഭാഗ്യത്തില്‍ അതീവ സന്തോഷവാനാണെന്ന് രജീഷ് പറഞ്ഞു.
എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിക്ക് ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനമായി പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനവുമായി ഒരു ലക്ഷം രൂപയും ലഭിക്കും. സമാശ്വാസ സമ്മാനമായി 10000 രൂപ ലഭിക്കും. 40 രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ ടിക്കറ്റ് വില.
1st Prize - ₹80,0,00,000/-
PZ 588340
Consolation Prize - ₹8,000/-
PN 588340 PO 588340 PP 588340
PR588340 PS 588340 PT 588340
PU 588340 PV 588340 PW 588340
PX 588340 PY 588340
2nd Prize - ₹10,00,000/-
PN 410304
3rd Prize - ₹1,00,000/-
PN 922694 PO 208413 PP 723507 PR 231238
PS 122003 PT 713213 PU 581612 PV 413122
PW 165375 PX 275959 PY 310003 PZ 173267












Click it and Unblock the Notifications