എൽഡിഎഫിന്റെ നേട്ടം:മലബാറിന് പുതുപ്രതീക്ഷ,രാമനാട്ടുകര ടെക്നോളജി പാര്‍ക്ക്'; ഉദ്ഘാടനം ഇന്ന്
മലപ്പുറം : വിവര സാങ്കേതിക വിദ്യ വ്യവസായ രംഗത്ത് മലബാറിൻറെ പുത്തൻ പ്രതീക്ഷയാണ് കോഴിക്കോട് രാമനാട്ടുകരയിലുള്ള കിന്‍ഫ്ര അഡ്വാന്‍സ്ഡ് ടെക്നോളജി പാര്‍ക്ക്. വ്യവസായ വകുപ്പ് മന്ത്രി പി രാജാവിന്റെ ഇടപെടലിനെ തുടർന്നാണ് മലബാറിനെ തേടി പുത്തൻ പ്രതീക്ഷ എത്തിയത്.
ടെക്നോളജി പാര്‍ക്കിന്റെ ഒന്നാം ഘട്ട വികസന പ്രവർത്തനങ്ങൾ പൂർത്തിയായി കഴിഞ്ഞു. ഇന്ന് ഉദ്ഘാടന ചടങ്ങ് നടക്കും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ആണ് അഡ്വാന്‍സ്ഡ് ടെക്നോളജി പാര്‍ക്ക് സ്റ്റാന്‍റേര്‍ഡ് ഡിസൈന്‍ ഫാക്ടറിയുടെ ഉദ്ഘാടനം നിർവഹിക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റ് വഴി ഇക്കാര്യം പൊതു ജനങ്ങളോട് വ്യക്തമാക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിന് പൂർണരൂപം വായിക്കാം.

'മലബാറിന്‍റെ പുതുപ്രതീക്ഷയായി രാമനാട്ടുകര ടെക്നോളജി പാര്‍ക്ക്'
മുഹമ്മദ് റിയാസിന്റെ വാക്കുക്കൾ:-
'വിവര സാങ്കേതിക വിദ്യാ വ്യവസായ രംഗത്ത് മലബാറിന്റെ പുതു പ്രതീക്ഷയാണ് വ്യവസായ വകുപ്പിന്‍റെ കീഴിലുള്ള കോഴിക്കോട് രാമനാട്ടുകരയിലെ കിന്‍ഫ്ര അഡ്വാന്‍സ്ഡ് ടെക്നോളജി പാര്‍ക്ക്. ഇതിന്‍റെ ഒന്നാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ജൂണ്‍ 13 - ന് ബഹു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അഡ്വാന്‍സ്ഡ് ടെക്നോളജി പാര്‍ക്ക് സ്റ്റാന്‍റേര്‍ഡ് ഡിസൈന്‍ ഫാക്ടറി ഉദ്ഘാടനം ചെയ്യും.
കോഴിക്കോട് കിന്‍ഫ്ര ടെക്നോളജി പാര്‍ക്കിന്‍റെ തടസ്സങ്ങള്‍ നീക്കുന്നതിനായി വ്യവസായ വകുപ്പു മന്ത്രിയുമായി സംസാരിക്കുകയും അദ്ദേഹം സജീവമായി തന്നെ ഇടപെടല്‍ നടത്തുകയും ചെയ്തു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നടത്തിയ ഇടപെടലിന് പ്രത്യേകം നന്ദി പറയുന്നു.
2021 ഡിസംബര്‍ മാസത്തില്‍ വ്യവസായ വകുപ്പ് മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിൽ ആണ് ബേപ്പൂര്‍ മണ്ഡലത്തിലെ രാമനാട്ടുകരയില്‍ കിന്‍ഫ്ര ടെക്നോളജി പാര്‍ക്ക് സ്ഥാപിക്കുന്നതിലുള്ള തടസ്സങ്ങള്‍ നീങ്ങിയത്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരത്തുക സംബന്ധിച്ച് അന്തിമ ധാരണയായത് ആ യോഗത്തില്‍ വെച്ചായിരുന്നു.
2022 ജനുവരിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം രാമനാട്ടുകരയില്‍ 80 ഏക്കര്‍ ഭൂമിയില്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ വ്യവസായ വകുപ്പിന് 222.83 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. ഇതോടെ രണ്ട് പതിറ്റാണ്ട് കാലത്തോളം ജനങ്ങള്‍ കാത്തിരുന്ന കിന്‍ഫ്ര ടെക്നോളജി പാര്‍ക്ക് എൽ ഡി എഫ് സര്‍ക്കാരിന്‍റെ ഇഛാശക്തിയില്‍ യാഥാര്‍ത്ഥ്യമായി.
മകൾക്കൊപ്പം ഇത്തിരി നേരം! പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ചിത്രങ്ങൾ വ്യത്യസ്തവും കിടിലൻ വൈറലും!
27 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയായിരിക്കുന്നത്. പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ അഭ്യസ്ത വിദ്യരായ യുവാക്കള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും വന്‍തോതില്‍ തൊഴില്‍ ലഭിക്കും..'












Click it and Unblock the Notifications