Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യം കൊണ്ടാണ് യുവതി രക്ഷപ്പെട്ടത്; പ്രതി ജൂഡോ ചാംപ്യന്‍ എന്ന് എസ്പി, കൂടുതല്‍ വിവരങ്ങള്‍

മലപ്പുറം: കൊണ്ടോട്ടിയില്‍ 21കാരിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പിടിയിലായത് 15കാരന്‍. പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു. പ്രതി ജൂഡോ ചാംപ്യനാണ് എന്ന് എസ്പി എസ് സുജിത്ത് ദാസ് പറഞ്ഞു. യുവതി ഫൈറ്റ് ചെയ്തത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. പ്രതി യുവതിയുടെ കഴുത്തില്‍ നന്നായി അമര്‍ത്തിയിരുന്നുവെന്നും എസ്പി പറഞ്ഞു.

പ്രതിയെ വീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ശരീരത്തില്‍ നേരിയ മുറിവുകളുണ്ട്. നായ ഓടിച്ചപ്പോള്‍ വീണതാണ് എന്നായിരുന്നു പ്രതി വീട്ടുകാരോട് പറഞ്ഞത്. പോലീസ് ചെന്നപ്പോഴും ഇതുതന്നെയാണ് പറഞ്ഞത്. പ്രതി വലിയ സൗഹൃദങ്ങളില്ലാത്ത വ്യക്തിയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഓണ്‍ലൈന്‍ പഠനം കാരണം എല്ലാ കുട്ടികളും മൊബൈല്‍ ഉപയോഗിക്കുന്നവരാണ്. ഓണ്‍ലൈന്‍ ദുരുപയോഗം സംഭവത്തിന് കാരണമായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...

1

പ്രതി ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ യുവതി ചെറുത്തിരുന്നു. നഖം കൊണ്ടുള്ള മുറിവ് പ്രതിയുടെ കൈയ്യിലും കഴുത്തിലും ചുണ്ടിലുമുണ്ട്. ആസൂത്രണം നടന്നോ എന്ന് ഇപ്പോള്‍ വ്യക്തമല്ല. ഇക്കാര്യം അനേഷിക്കും. പ്രതിയുടെ വസ്ത്രവും മറ്റും പോലീസ് കണ്ടെടുത്തു. വ്യക്തമായ തെളിവുകള്‍ ലഭിച്ചു. യുവതി ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. തലയിലെ മുറിവ് ഭാഗ്യവശാല്‍ സാരമല്ല. പ്രതി കഴുത്തില്‍ നന്നായി അമര്‍ത്തിയിരുന്നു. മരണം വരെ സംഭവിക്കാമായിരുന്നു. ഫൈറ്റ് ചെയ്തത് കൊണ്ടാണ് യുവതി രക്ഷപ്പെട്ടതെന്നും എസ്പി പറഞ്ഞു.

2

പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കും. വൈദ്യ പരിശോധന അതിന് ശേഷമാകും. പ്രതിക്ക് 15 വയസ് കഴിഞ്ഞിട്ടുണ്ട്. 15 മുതല്‍ 18 വരെ വയസുള്ള കുട്ടികളുടെ മാനസിക-ആരോഗ്യ അവസ്ഥ ബോര്‍ഡ് വിലയിരുത്തുകയാണ് ചെയ്യുക. ശേഷമാണ് ജുവനൈല്‍ ജസ്റ്റിസ് കോടതിയാണോ അതോ മജിസ്‌ട്രേറ്റ് കോടതിയാണോ വിചാരണ ചെയ്യേണ്ടത് എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക എന്ന് എസ്പി പറഞ്ഞു.

3

യുവതിയെ പ്രതി പിന്തുടര്‍ന്നിരുന്നു എന്ന് വ്യക്തമാണ്. സംഭവം നടന്ന സ്ഥലത്ത് നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് പ്രതിയുടെ വീട്. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയ വേളയിലാണ് ആക്രമിച്ചത്. പ്രതിയെ തവനൂരിലെ ജുവനൈല്‍ ബോര്‍ഡിന് മുമ്പാകെയാണ് ഹാജരാക്കുക. വേഗത്തില്‍ അറസ്റ്റ് ചെയ്യാന്‍ സാധിച്ചത് ആശ്വാസമാണെന്ന് എസ്പി പറഞ്ഞു.

4

പ്രതിയുടെ പിതാവിന്റെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്തത്. പത്താം ക്ലാസില്‍ പഠിക്കുന്നു. ജില്ലാ തലത്തില്‍ ജൂഡോ ചാംപ്യനാണ്. ഉടനെ അറസ്റ്റ് രേഖപ്പെടുത്തും. പ്രതി കുറ്റം സമ്മതിച്ചു. പെണ്‍കുട്ടി ചില സൂചനകള്‍ നല്‍കിയിരുന്നു. അക്രമിക്ക് താടിയും മീശയുമില്ല എന്ന് പറഞ്ഞിരുന്നു. കണ്ടാല്‍ തിരിച്ചറിയുമെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. പിന്നീട് സിസിടിവി കൂടി പരിശോധിച്ചപ്പോഴാണ് പ്രതിയിലേക്ക് എത്തിയത്.

5

സംശയത്തില്‍ മറ്റു ചില വ്യക്തികളുമുണ്ടായിരുന്നു. എന്നാല്‍ വിശദമായ ചോദ്യം ചെയ്തപ്പോഴാണ് 15കാരനിലേക്ക് എത്തിയതെന്നും എസ്പി സുജിത്ത് വിശദീകരിച്ചു. തിങ്കളാഴ്ച കൊണ്ടോട്ടി കോട്ടൂക്കരയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കോളജിലേക്ക് പോകുകയായിരുന്നു യുവതി. അക്രമി വരുന്നത് അവര്‍ കണ്ടിരുന്നില്ല. പിന്നിലൂടെ വന്ന് വായ പൊത്തുകയായിരുന്നു.

പ്ലസ് ടുവിന് തളിരിട്ട പ്രണയം!! ഒടുവില്‍ ടൊവിനോ ലിഡിയയുടെ കൈപ്പിടിച്ചു... ഇന്നേക്ക് 7 വര്‍ഷം

6

പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് പറഞ്ഞാണ് അക്രമി വായ പൊത്തിയത്. ശേഷം തൊട്ടടുത്ത വാഴത്തോട്ടത്തിലേക്ക് മതിലിന് മുകളിലൂടെ യുവതിയെ തള്ളിയിട്ടു. തുടര്‍ന്ന് വലിച്ചിഴച്ച് കൊണ്ടുപോകാനായിരുന്നു ശ്രമം. ഈ വേളയില്‍ കുതറിയോടിയ യുവതി അക്രമി കല്ലു കൊണ്ട് മുഖത്തും തലയ്ക്കുമടിച്ചു. വസ്ത്രങ്ങള്‍ കീറുകയും ചെയ്തു. 100 മീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് യുവതി ഓടിക്കയറി.

7

പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ കീറിപ്പറഞ്ഞിരുന്നു. ഷാള്‍ വായില്‍ തിരുകിയിരുന്നു. ദേഹത്ത് മണ്ണ് പറ്റിയിരുന്നു. അരയ്ക്ക് മുകളില്‍ വസ്ത്രമുണ്ടായിരുന്നില്ലെന്നും യുവതി ഓടിക്കയറിയ വീട്ടിലെത്തിയ അധ്യാപിക പറഞ്ഞു. പ്രദേശത്തെ സിസിടിവികള്‍ പരിശോധിച്ചതോടെയാണ് സംശയമുള്ളവരുടെ പട്ടിക തയ്യാറാക്കിയതും വിശദമായി ചോദ്യം ചെയ്തതും. കൊണ്ടോട്ടി സിഐ കെ അഷ്‌റഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+