മദ്യത്തിന് നികുതി കൊടുത്തു; ടിക്കറ്റ് എടുക്കില്ലെന്ന് മദ്യപന്‍, ഇറക്കി വിട്ട പിന്നാലെ ബസ് എറിഞ്ഞുടച്ചു
മലപ്പുറം: കെഎസ്ആര്‍ടിസി ബസില്‍ മദ്യപിച്ച് കയറിയ വ്യക്തി ടിക്കെറ്റെടുക്കാന്‍ തയ്യാറായില്ല. മദ്യം വാങ്ങിയപ്പോള്‍ സര്‍ക്കാരിന് നികുതി കൊടുത്തിട്ടുണ്ടെന്നും അതിനാല്‍ ടിക്കറ്റെടുക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു ഇയാളുടെ വാദം. തര്‍ക്കമായപ്പോള്‍ കണ്ടക്ടറും യാത്രക്കാരും ചേര്‍ന്ന് ഇറക്കിവിട്ടു. അരിശം മൂത്ത ഇയാള്‍ ബസിന് കല്ലെറിഞ്ഞു. പിന്‍ഭാഗത്തെ ചില്ല് തകര്‍ത്ത കല്ല് കണ്ടക്ടര്‍ സന്തോഷിന്റെ മുഖത്ത് കൊണ്ടു. വായക്കകത്ത് തുന്നലിട്ടിരിക്കുകയാണ് കണ്ടക്ടര്‍ക്ക്.

കോഴിക്കോട്-പാലാ റൂട്ടിലോടുന്ന പാലാ ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസില്‍ മലപ്പുറം പുത്തനത്താണിയില്‍ വച്ചാണ് സംഭവം. പുത്തനത്താണിയില്‍ നിന്നാണ് മദ്യപന്‍ ബസില്‍ കയറിയത്. ടിക്കറ്റെടുക്കില്ലെന്ന് പറഞ്ഞപ്പോള്‍ തര്‍ക്കമായി. തുടര്‍ന്നായിരുന്നു വിചിത്ര വാദങ്ങള്‍.
ഇറക്കിവിട്ട പിന്നാലെ കല്ലെറിയുകയായിരുന്നു. കല്ലേറിന് പിന്നാലെ ബസ് നിര്‍ത്തി. യാത്രക്കാര്‍ ഇറങ്ങി കല്ലെറിഞ്ഞ വ്യക്തിയെ തിരഞ്ഞെങ്കിലും ഇയാള്‍ ഓടിരക്ഷപ്പെട്ടു. പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
ആമിര്‍ ഖാന്റെയും കിരണ്‍ റാവുവിന്റെയും രസകരമായ ഫോട്ടോകള്‍ കാണാം












Click it and Unblock the Notifications