മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഞാന്‍ ഹംസ, നിന്നെ വാഹനമിടിച്ച് കൊലപ്പെടുത്തും; കെടി ജലീലിന് വധഭീഷണി, പരാതി

Google Oneindia Malayalam News

മലപ്പുറം: രണ്ടു ദിവസം മുമ്പ് വരെ വാര്‍ത്താസമ്മേളനങ്ങളും വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമായി മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു കെടി ജലീല്‍ എംഎല്‍എ. മുസ്ലിം ലീഗുമായി നിരന്തരം വാഗ്വാദങ്ങളിലും പോരിലും ഏര്‍പ്പെട്ട അദ്ദേഹം കാര്യമായും ലക്ഷ്യമിട്ടത് കുഞ്ഞാലിക്കുട്ടിയെ ആയിരുന്നു. ഒരുവേള പാണക്കാട് കുടുംബത്തെ പിന്തുണച്ചും കുഞ്ഞാലിക്കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ചും ജലീല്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് വധഭീഷണി സന്ദേശം വന്നിരിക്കുകയാണ്.

താലിബാന്‍ കാബൂളിലേക്ക്!! 'ഖത്തര്‍ വഴി' പുതിയ നീക്കം, ഭരണം പങ്കിടാമെന്ന് സര്‍ക്കാര്‍ ഓഫര്‍, ഗസ്‌നിയും പിടിച്ചുതാലിബാന്‍ കാബൂളിലേക്ക്!! 'ഖത്തര്‍ വഴി' പുതിയ നീക്കം, ഭരണം പങ്കിടാമെന്ന് സര്‍ക്കാര്‍ ഓഫര്‍, ഗസ്‌നിയും പിടിച്ചു

വാട്‌സ് ആപ്പ് വഴി ശബ്ദ സന്ദേശമായിട്ടാണ് ഭീഷണി വന്നതെന്ന് ജലീല്‍ പറയുന്നു. രേഖകള്‍ സഹിതം അദ്ദേഹം സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഭീഷണികള്‍ പതിവാണെങ്കിലും വധഭീഷണി ആയതിനാലാണ് പരാതി നല്‍കിയതത്രെ. വാഹനം ഇടിച്ച് കൊലപ്പെടുത്തുമെന്നാണ് സന്ദേശമയച്ച ആള്‍ പറയുന്നത്. ഞാന്‍ ഹംസയാണ് എന്നെ അറിയാമല്ലോ എന്ന് സന്ദേശത്തിലുണ്ടത്രെ. പേരു വിവരങ്ങളും ഭീഷണി വന്ന ഫോണ്‍ നമ്പറും ഉള്‍പ്പെടെയാണ് പരാതി നല്‍കിയിരിക്കുന്നത്.

പുറത്തുള്ളവര്‍ പാര്‍ലമെന്റില്‍ കയറി; വനിതാ എംപിമാരെയും വെറുതെവിട്ടില്ല, പ്രതിഷേധവുമായി പ്രതിപക്ഷംപുറത്തുള്ളവര്‍ പാര്‍ലമെന്റില്‍ കയറി; വനിതാ എംപിമാരെയും വെറുതെവിട്ടില്ല, പ്രതിഷേധവുമായി പ്രതിപക്ഷം

ഇരിക്കുന്ന കൊമ്പാണ് മുറിക്കുന്നത് എന്ന് ഓര്‍മ വേണം. വാഹന അപകടമുണ്ടാക്കി കൊലപ്പെടുത്തും. എന്നെല്ലാം സന്ദേശത്തിലുണ്ട്. രാഷ്ട്രീയ ശത്രുത കാരണമാണ് ഭീഷണി വന്നതെന്ന് ജലീല്‍ സംശയിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുസ്ലിം ലീഗുമായി നിരന്തര കലഹിക്കുകയായിരുന്നു കെടി ജലീല്‍. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ചന്ദ്രിക ബാങ്ക് അക്കൗണ്ടിലേക്ക് പണം വന്നതുമായി ബന്ധപ്പെട്ട് ഇഡി നോട്ടീസ് അയച്ചുവെന്നാണ് ജലീല്‍ ആദ്യം വെളിപ്പെടുത്തിയത്.

23

ഇക്കാര്യം ശരിവച്ച് പിന്നീട് മാധ്യമങ്ങളെ കണ്ട പികെ കുഞ്ഞാലിക്കുട്ടി ചോദ്യം ചെയ്യാനല്ല ഉദ്യോഗസ്ഥര്‍ വന്നതെന്നും ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് വന്നതെന്നും പറഞ്ഞു. തൊട്ടുപിന്നാലെ പണം തിരിമറി നടത്തിയത് കുഞ്ഞാലിക്കുട്ടിയാണെന്നും പാണക്കാട് കുടുംബത്തെ മറയാക്കിയാണ് ഇവരുടെ പ്രവര്‍ത്തനമെന്നും കെടി ജലീല്‍ ആരോപിച്ചു.

താങ്കള്‍ സ്വര്‍ണം പണയം വച്ചിട്ടുണ്ടോ? മോഹന്‍ലാല്‍ നിര്‍ത്തണം ഈ പരിപാടി... തുറന്നടിച്ച് ബൈജു കൊട്ടാരക്കരതാങ്കള്‍ സ്വര്‍ണം പണയം വച്ചിട്ടുണ്ടോ? മോഹന്‍ലാല്‍ നിര്‍ത്തണം ഈ പരിപാടി... തുറന്നടിച്ച് ബൈജു കൊട്ടാരക്കര

ചന്ദ്രികയിലെ ഇഡി നോട്ടീസുമായി ബന്ധപ്പെട്ട് വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനുമായ മുഊനലി ശിഹാബ് തങ്ങള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ആഞ്ഞടിച്ചു. മുഈനലിയെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ റാഫി വാര്‍ത്താസമ്മേളനം നടത്തുന്ന ഹാളിലെത്തി തെറി വിളിച്ചു. മുഈനലിക്കെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു. തെറി വിളിച്ച ലീഗ് പ്രവര്‍ത്തകനെതിരെ നടപടി വേണമെന്നും ആവശ്യമുയര്‍ന്നു.

ജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടി; മന്ത്രിമാരെ ഇറക്കിയിട്ടും തോറ്റു, പാലായില്‍ യുഡിഎഫ് തന്നെ...ജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടി; മന്ത്രിമാരെ ഇറക്കിയിട്ടും തോറ്റു, പാലായില്‍ യുഡിഎഫ് തന്നെ...

മുഈനലിയെ പിന്തുണച്ച് ജലീല്‍ വീണ്ടും രംഗത്തുവന്നു. മുഈനലിക്കെതിരെ നടപടിയെടുത്താന്‍ കുഞ്ഞാലിക്കുട്ടിക്കെതിരായ ശബ്ദരേഖ പുറത്തുവിടുമെന്നായിരുന്നു ജലീലിന്റെ മുന്നറിയിപ്പ. മുഈനലിക്കെതിരെ മുസ്ലിം ലീഗ് നടപടിയെടുത്തില്ല. ജലീല്‍ ശബ്ദരേഖ പുറത്തുവിട്ടതുമില്ല. ജലീലിനെ കൊട്ടിയുള്ള മുഈനലിയുടെ പുതിയ പ്രതികരണത്തോടെ വിവാദങ്ങള്‍ കെട്ടടങ്ങി. പിന്നീട് മുഹറം വിപണി വിവാദത്തിലും മുസ്ലിം ലീഗിനെതിരെ കെടി ജലീല്‍ രംഗത്തുവന്നിരുന്നു. ഇത്തരത്തില്‍ തുടര്‍ച്ചയായി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കെയാണ് ജലീലിന് വധഭീഷണി വന്നിരിക്കുന്നത്. അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നാണ് പോലീസിന്റെ പ്രതികരണം.

ഈ ചിത്രത്തില്‍ എന്താണ് ഒളിപ്പിച്ചത്? 'എനിക്ക് വേണ്ടത് സ്‌നേഹം മാത്രം'; വൈറലായി ശ്വേത മേനോന്റെ ഫോട്ടോ

Recommended Video

cmsvideo
Threat letter to Thiruvachoor radhakrishnan | Oneindia Malayalam

Malappuram
English summary
KT Jaleel MLA Lodged Complaint to Kerala Police Chief after Life Threat WhatsApp Message
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X