മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എംഎല്‍എമാര്‍ എന്ന് കെടി ജലീല്‍; 'ഐഡന്റിറ്റിയാണ് പ്രശ്‌നം'

Google Oneindia Malayalam News

മലപ്പുറം: സ്വതന്ത്ര എംഎല്‍എമാര്‍ എന്നത് എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ലെന്ന് തവനൂര്‍ എംഎല്‍എ കെടി ജലീല്‍. സിപിഐ സമ്മേളനത്തില്‍ കെടി ജലീലിനും നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനുമെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രതികരണം. രണ്ട് എംഎല്‍എമാരുടെയും നിലപാടുകള്‍ ഇടതുമുന്നണിയുടെ ഐക്യത്തെ ബാധിക്കുന്നു, ജലീല്‍ നടത്തിയ ചില പ്രസ്താവനകള്‍ മതനിരപേക്ഷ മനസുകളെ അകറ്റാന്‍ കാരണമായി തുടങ്ങിയ കുറ്റപ്പെടുത്തലുകള്‍ സിപിഐ ജില്ലാ സമ്മേളനത്തിലുണ്ടായിരുന്നു. എന്നാല്‍ സിപിഐയുടെ പേരെടുത്ത് പറയാതെയാണ് ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്. ജലീലിന്റെ കുറിപ്പിന് മുഹമ്മദ് അഷറഫ് എന്ന വ്യക്തി നല്‍കിയ കമന്റും ഏറെ ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. നിങ്ങളുടെ ഐഡന്റിറ്റിയാണ് പ്രശ്‌നമെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.

k

ജലീലിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം- എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എം.എല്‍.എമാര്‍. മാധ്യമങ്ങളും വലതുപക്ഷവും നിശ്ചയിക്കുന്ന അജണ്ടകള്‍ക്ക് ചൂട്ടു പിടിക്കുന്നവര്‍ ആത്യന്തികമായി ദുര്‍ബലമാക്കുന്നത് ഏതുചേരിയെയാണെന്ന് ഗൗരവപൂര്‍വ്വം ആലോചിച്ചാല്‍ നന്നാകും. യഥാര്‍ത്ഥ മതനിരപേക്ഷ മനസ്സുകള്‍ ആന കുത്തിയാലും നില്‍ക്കുന്നേടത്ത് നിന്ന് ഒരിഞ്ചും അകലില്ല. അകലുന്നുണ്ടെങ്കില്‍ 'അസുഖം' വേറെയാണ്. അതിനുള്ള ചികില്‍സ വേറെത്തന്നെ നല്‍കണം.

ലോകകപ്പ് ഫുട്‌ബോള്‍ ഖത്തറില്‍; വിജയം ഉറപ്പിച്ച് ദുബായ്... അമ്പരപ്പിക്കും ഈ നീക്കം, വന്‍ ഓഫര്‍ലോകകപ്പ് ഫുട്‌ബോള്‍ ഖത്തറില്‍; വിജയം ഉറപ്പിച്ച് ദുബായ്... അമ്പരപ്പിക്കും ഈ നീക്കം, വന്‍ ഓഫര്‍

മുഹമ്മദ് അഷറഫിന്റെ കമന്റ് ഇങ്ങനെ- ''ജലീലിനും അന്‍വറിനും ഒക്കെ ഉള്ള ഒരു പ്രശ്‌നം അവരുടെ മുസ്ലിം ഐഡന്റിറ്റിയാണ്. അത് പാര്‍ട്ടിയില്‍ ആയാലും ഒറ്റക്ക് ആയാലും ഒരു പ്രശ്‌നമായി തന്നെ തുടരും. ആ ഐഡന്റിറ്റി കണ്ണിലൂടെ മാത്രമേ നിങ്ങളെ നമ്മുടെ സമൂഹത്തിലെ ഏതൊരാള്‍ക്കും കാണാന്‍ കഴിയൂ. അതൊക്ക പുള്ളിപ്പുലിയുടെ പുള്ളി പോലെയാണ്, മായ്ച്ചു കളയുക എന്നുള്ളത് അത്ര എളുപ്പമുള്ള സംഗതിയല്ല.സാംസ്‌കാരിക ഹിന്ദുത്വം കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ പോലും ശക്തമാണ്. അതൊന്നും ഇനി ശുദ്ധീകരിക്കാന്‍ പോലും കഴിയില്ല.

മതേതരത്വം അത് ഹിന്ദുവിനും ക്രിസ്ത്യാനിക്കും മാത്രം സാധ്യമാവുന്ന ഒന്നാണ് എല്ലാ മുസ്ലിമിന്റെ ഉള്ളിലും ഒരു പൊട്ടന്‍ഷ്യല്‍ ജിഹാദി ഉള്ളത് കൊണ്ട് അവരുടെ മതേതരത്വം ഒരിക്കലും വിശ്വസിക്കാന്‍ കൊള്ളില്ല ഇതൊക്കെയാണ് കമ്യുണിസ്റ്റ് നേതാക്കളുടെ പോലും ചിന്തകള്‍. മുസ്ലിമിന്റെ സാന്നിധ്യം എവിടെയെങ്കിലും കണ്ടാല്‍ ഉടനെ നേതാക്കളുടെ നാവില്‍ വരുന്നത് 'തീവ്രവാദി' എന്നുള്ള പേരാണ് . പിന്നെ പ്രധാന ശത്രു ലീഗും ജമാഅത്തും ആയതു കൊണ്ട് അവരില്‍ നിന്നും ഒരു നന്മയും ദയയും പ്രതീക്ഷിക്കേണ്ട. കമ്യുണിസ്റ്റ് പാര്‍ട്ടി വഴി ഒരു മുസ്ലിം അധികാര സ്ഥാനത്ത് എത്തുന്നത് അവരുടെ സമുദായ രാഷ്ട്രീയ അജണ്ടകള്‍ക്ക് ഏല്‍ക്കുന്ന കനത്ത പ്രഹരമാണ്''.

Malappuram
English summary
KT Jaleel MLA Write Up Against CPI Malappuram Conference Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X