ലീഗിൻ്റെ 'പുലിക്കുട്ടി' നടത്തുന്ന ഹിമാലയൻ സാമ്പത്തികത്തട്ടിപ്പ്, കുഞ്ഞാലിക്കുട്ടിക്കെതിരെ ജലീൽ
മലപ്പുറം: മുസ്ലീം ലീഗ് എംഎല്‍എ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ കെടി ജലീല്‍ വീണ്ടും രംഗത്ത്. മലപ്പുറത്തെ എആര്‍ നഗര്‍ ബാങ്കിനെ മറയാക്കി കുഞ്ഞാലിക്കുട്ടിയും മകനും കോടികളുടെ അഴിമതി നടത്തി എന്നാണ് കെടി ജലീല്‍ ആരോപിക്കുന്നത്.
കഴിഞ്ഞ ദിവസം കേസിലെ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രതികരണം ജലീലിനെ തള്ളുന്നതാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ജലീലിനെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിന്തുണയ്ക്കുകയുമുണ്ടായി. ഇതോടെ വീണ്ടും കുഞ്ഞാലിക്കുട്ടിക്കെതിരെ കച്ച മുറുക്കിയിരിക്കുകയാണ് ജലീല്‍.

എആർ നഗർ സർവീസ് കോപ്പറേറ്റീവ് ബാങ്കിൽ 1029 കോടി രൂപയുടെ തീവെട്ടിക്കൊള്ളയാണ് നടന്നത് എന്നാണ് കെടി ജലീൽ ആരോപിക്കുന്നത്. സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സഹകരണ വകുപ്പ് മന്ത്രിക്കും കെടി ജലീൽ പരാതി നൽകിയിരിക്കുകയാണ്. സഹകരണ ഇൻസ്പെക്ഷൻ വിംഗിൻ്റെ റിപ്പോർട്ടിൻ്റെ കോപ്പിയും കൈമാറിയിട്ടുണ്ട്. ആവശ്യമെങ്കിൽ വിജിലൻസ് അന്വേഷണവും ആവാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി കെടി ജലീൽ വ്യക്തമാക്കുന്നു.
നിറചിരിയോടെ കാവ്യയ്ക്ക് ഒപ്പം ദിലീപ്, താരദമ്പതികളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറൽ

എ.ആർ നഗർ ബാങ്ക് ലീഗ് നേതാക്കളുടെ സ്വിസ് ബാങ്ക് ആണെന്നാണ് കെടി ജലീൽ ആരോപിക്കുന്നത്. ബാങ്കിൽ 1021 കോടിരൂപയുടെ ദേശദ്രോഹ, കള്ളപ്പണ, ബിനാമി ഇടപാടുകളാണ് സഹകരണ വകുപ്പ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഈ തട്ടിപ്പിന്റെ മുഖ്യസൂത്രധാരർ മുസ്ലിംലീഗ് നേതാവും മുൻ വ്യവസായ വകുപ്പ് മന്ത്രിയുമായ ശ്രീ പി.കെ കുഞ്ഞാലിക്കുട്ടി MLAയും അദ്ദേഹത്തിൻ്റെ ബിനാമി ദീർഘകാലം ബാങ്ക് സെക്രട്ടറിയുമായിരുന്ന ഹരികുമാറുമാണ് എന്നും ജലീൽ ആരോപിക്കുന്നു. പി.കെ കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിക് പാണ്ടിക്കടവത്തിനെതിരെയും കെടി ജലീൽ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

എആർ നഗർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ടുളള ആരോപണങ്ങളുടെ പേരിൽ കെടി ജലീലിനെ മുഖ്യമന്ത്രി വിളിച്ച് വരുത്തി ശാസിച്ചതായുളള റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മുഖ്യമന്ത്രി വിളിച്ച് വരുത്തിയത് അല്ലെന്നും താൻ മാസത്തിലൊരിക്കൽ മുഖ്യമന്ത്രിയെ കാണാൻ പോകാറുണ്ടെന്നുമാണ് കെടി ജലീൽ പ്രതികരിച്ചത്. കെടി ജലീൽ സിപിഎം സഹയാത്രികനാണ് എന്നും അത് അങ്ങനെ തന്നെ തുടരും എന്നുമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

കെടി ജലീലിന്റെ പ്രതികരണം: ''എആർ നഗർ സഹകരണ ബാങ്കിൽ ഹരികുമാറിനെ മുന്നിൽ നിർത്തി കുഞ്ഞാലിക്കുട്ടിയും സംഘവും നടത്തുന്ന കോടാനുകോടികളുടെ കള്ളപ്പണ-അഴിമതി- ഹവാല-റിവേഴ്സ് ഹവാല ഇടപാടുകൾ പുറത്ത് കൊണ്ട് വരുന്നതിനുള്ള പോരാട്ടത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം നൽകുന്ന കരുത്ത് അളവറ്റതാണ്. സാധാരണ ഗതിയിൽ ഒരു പ്രാഥമിക സഹകരണ സംഘത്തിൽ പതിനായിരത്തിനും പതിനയ്യായിരത്തിനുമിടയിൽ അംഗങ്ങളും ഇരുപതിനായിരത്തിൽ താഴെ അക്കൗണ്ടുകളും ഉണ്ടാകാനേ ഇടയുള്ളൂ.

കൂടിയാൽ ഇരുപതിനായിരത്തോളം അംഗങ്ങളും ഇരുപത്തയ്യായിരത്തോളം അക്കൗണ്ടുകളും. എന്നാൽ AR നഗർ പ്രാഥമിക കാർഷിക സഹകരണ സംഘത്തിൽ അറുപതിനായിരത്തിലധികം അംഗങ്ങളും എൺപതിനായിരത്തിലധികം അക്കൗണ്ടുകളുമാണ് ഉള്ളത്. ഇതിൽ നിന്നുതന്നെ കാര്യങ്ങളുടെ 'ഗുട്ടൻസ്' ആർക്കും പിടികിട്ടും. AR നഗർ ബാങ്കിൽ ലക്ഷങ്ങളുടെയും കോടികളുടെയും നിക്ഷേപമുള്ള അധികപേരും അവരുടെ നിക്ഷേപങ്ങളുടെ നൂറിലൊന്ന് നിക്ഷേപിക്കാൻ പോലും വകയില്ലാത്തവരാണ്.

നിക്ഷേപകരുടെ അറിവോടെ നടത്തുന്ന കള്ളപ്പണ ഇടപാടുകൾക്ക് നിക്ഷേപ സംഖ്യക്ക് ലഭിക്കുന്ന പലിശയുടെ പകുതിയാണത്രെ പ്രതിഫലമായി സമുദായപ്പാർട്ടിയുടെ നേതാവ് 'കുഞ്ഞാപ്പ' നൽകുന്നത്. വ്യാജ അക്കൗണ്ടുകളിലുള്ള നിക്ഷേപങ്ങളുടെ പലിശയടക്കം എല്ലാം 'കമ്പനി'ക്കാണ്. ഒരു സഹകരണ ധനകാര്യ സ്ഥാപനത്തെ മറയാക്കി മുസ്ലിം ലീഗിൻ്റെ 'പുലിക്കുട്ടി' നടത്തുന്ന അഴിമതിപ്പണമുപയോഗിച്ച ഹിമാലയൻ സാമ്പത്തികത്തട്ടിപ്പ് പുറത്തുകൊണ്ട് വരൽ ഓരോ പൗരൻ്റെയും കടമയാണ്. ആ ബാധ്യതാ നിർവ്വഹണ പാതയിൽ പിണറായി സർക്കാർ മുന്നിലുണ്ടെന്ന സന്ദേശം പോരാളികൾക്ക് പകരുന്ന ആവേശത്തിന് സമാനതകളില്ല''.












Click it and Unblock the Notifications