ക്രമക്കേട്; എആര്‍ നഗര്‍ ബാങ്ക് പ്രസിഡന്റ് രാജിവച്ചു, സഹകരണ വകുപ്പ് അന്വേഷിക്കും
മലപ്പുറം: വന്‍ ക്രമക്കേട് കണ്ടെത്തിയ എആര്‍ നഗരര്‍ സഹകരണ ബാങ്കിന്റെ പ്രസിഡന്റ് രാജിവച്ചു. ക്രമക്കേട് പുറത്തുവരികയും ആദായ നികുതി വകുപ്പിന്റെ ആവശ്യപ്രകാരം സഹകരണ വകുപ്പ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരിക്കെയാണ് രാജി. മുസ്ലിം ലീഗില കെടി ലത്തീഫ് ആണ് ബാങ്ക് പ്രസിഡന്റ്. നിരവധി ആരോപണങ്ങളാണ് ബാങ്കിനെതിരെ ഉയര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ ആദായ നികുതി വകുപ്പ് ഇവിടെ പരിശോധ നടത്തുകയും 110 കോടിയടെ അനധികൃത നിക്ഷേപമുള്ളതായി കണ്ടെത്തുകയും ചെയ്തിരുന്നു. 50 ലധികം അക്കൗണ്ടുകള്‍ മരവിപ്പിച്ചു. രേഖകള്‍ ഹാജരാക്കിയാല്‍ നടപടി ഒഴിവാക്കാമെന്ന് അറിയിച്ചെങ്കിലും ചില അക്കൗണ്ട് ഉടമകള്‍ മാത്രമാണ് രേഖകള്‍ ഹാജരാക്കിയതത്രെ.

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് വീണ്ടും സുഹാന; ഷാരൂഖിന്റെ മകളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ
ബാങ്കിന്റെ സെക്രട്ടറിക്കെതിരെയും പലവിധ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ബിനാമി പേരില്‍ അക്കൗണ്ടുകള്‍ തുടങ്ങിയെന്നാണ് സഹകരണ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. നടപടി ശുപാര്‍ശ ചെയ്തിരുന്നെങ്കിലും തുടര്‍ ചലനങ്ങളുണ്ടായില്ല. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഈ ബാങ്കില്‍ വന്‍ നിക്ഷേപമുണ്ട് എന്നാണ് വിവരം.
അതേസമയം, ബാങ്കിലെ ക്രമക്കേട് സംബന്ധിച്ച് സഹകരണ വകുപ്പ് പുതിയ അന്വേഷണം നടത്തും. തിരൂരങ്ങാടി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വിശദമായ അന്വേഷണം ആവശ്യമാണെന്ന് ആദായ നികുതി വകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു. സംശയത്തിലുള്ള അക്കൗണ്ട് ഉടമകളോട് കെവൈസി രേഖകള്‍ ഹാജരാക്കാന്‍ വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications