• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒന്ന് പോടോ, മെസ്സിക്ക് ഇനിയും കളിയുണ്ടല്ലോ; അര്‍ജന്റീനയുടെ കുഞ്ഞാരാധികയുടെ വീഡിയോ വൈറല്‍

Google Oneindia Malayalam News

മലപ്പുറം: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ കണ്ണീര്‍ വീഴ്ത്തി കഴിഞ്ഞ ദിവസം സൗദി അറേബ്യ ഞെട്ടിച്ച വിജയം നേടിയിരുന്നു. കപ്പടിക്കാന്‍ വന്ന അര്‍ജന്റീനയ്ക്ക് വലിയ നാണക്കേടായി മാറിയിരുന്നു ഈ തോല്‍വി. കേരളത്തില്‍ നിരവധി പേര്‍ അര്‍ജന്റീനയുടെ തോല്‍വി മനം തകര്‍ന്നിരിപ്പാണ്. ടീമിന് വ്യാപകമായ ട്രോളുകളാണ് നേരിടേണ്ടി വരുന്നത്.

ബ്രസീല്‍ ആരാധകരാണ് രൂക്ഷമായി അര്‍ജന്റീനയെ പരിഹസിക്കുന്നത്. അത്തരമൊരു പരിഹാസത്തിന് ഒരു പെണ്‍കുട്ടി നല്‍കുന്ന മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ലയണല്‍ മെസ്സിയെ പറഞ്ഞപ്പോള്‍ തനിക്ക് സഹിച്ചില്ലെന്ന് പെണ്‍കുട്ടി പറയുന്നു. വിശദമായ വിവരങ്ങളിലേക്ക്.....

1

മലപ്പുറത്തെ മംഗലം സ്വദേശി ലുബ്‌ന ഫാത്തിമയാണ് ബ്രസീല്‍ ആരാധകരോട് ഏറ്റുമുട്ടിയത്. ആരാധകരുടെ പരിഹാസങ്ങള്‍ക്ക് കട്ടയ്ക്ക് നിന്ന് മറുപടി പറയുന്നുണ്ട് ലുബ്‌ന. അര്‍ജന്റീനയുടെയും ലയണല്‍ മെസ്സിയുടെയും കടുത്ത ആരാധികയാണ് മെസ്സി. ഇനിയും മെസ്സി കളിക്കുമല്ലോ? അപ്പോള്‍ കാണാമെന്നുമാണ് കുട്ടി പറയുന്നത്. ബ്രസീല്‍ തോല്‍ക്കട്ടെ പടക്കം പൊട്ടിക്കുമെന്നും, വാശിയോടെ തന്നെ പെണ്‍കുട്ടി എതിരാളികളോട് പറയുന്നുണ്ട്.

2

പലതവണ എടുത്തിട്ടും അടിച്ചില്ല; പഴ്‌സ് വൃത്തിയാക്കുന്നതിനിടെ കിട്ടിയ ടിക്കറ്റിന് യുവതിക്ക് 60 കോടിപലതവണ എടുത്തിട്ടും അടിച്ചില്ല; പഴ്‌സ് വൃത്തിയാക്കുന്നതിനിടെ കിട്ടിയ ടിക്കറ്റിന് യുവതിക്ക് 60 കോടി

ആരാധികയുടെ വീറും വാശിയും അര്‍ജന്റീന ഫാന്‍സ് ക്ലബില്‍ അടക്കം തരംഗമായിരുന്നു. അര്‍ജന്റീനയുടെ ജഴ്‌സി അണിഞ്ഞ കൂട്ടുകാരിയും ലുബ്‌നയ്‌ക്കൊപ്പമുണ്ട്. മെസ്സി തോറ്റപ്പോള്‍ എനിക്ക് സഹിച്ചില്ല. മെസ്സിയുടെ ഫോട്ടോ വെച്ചതൊക്കെ ആരാധകര്‍ ചീത്തയാക്കിയെന്നും, അതൊന്നും തനിക്ക് സഹിച്ചില്ലെന്നും ലുബ്‌ന പറയുന്നു. അതുകൊണ്ടാണ് അവരെ വാക്കുകള്‍ കൊണ്ട് നേരിട്ടതെന്നും കുഞ്ഞാരാധിക പറയുന്നു. ആദ്യമൊക്കെ താന്‍ ക്രിസ്റ്റ്യാനോ ഫാനായിരുന്നു. പിന്നീട് മെസ്സി ഗോള്‍ അടിക്കുന്നത് കണ്ട് അങ്ങോട്ട് മാറിയതാണെന്നും ലുബ്‌ന പറഞ്ഞു.

3

Skin: ചര്‍മത്തിന് തിളക്കമേറണോ; അലോവേറ പൊളിയാണ്, ഈ ഗുണങ്ങള്‍ ഉറപ്പ്

തന്റെ കൂടെ വേറെയും അര്‍ജന്റീന ആരാധകരുണ്ടായിരുന്നു. ബ്രസീല്‍ ആരാധകര്‍ കൂകി വിളിച്ചതോടെ സഹിക്കാനാവാതെ അവരെല്ലാം വീട്ടില്‍ പോയെന്നും ലുബ്‌ന വ്യക്തമാക്കി. ഒരുപാട് പേര്‍ മെസ്സി തോറ്റെന്ന് പറഞ്ഞ് കരഞ്ഞിരുന്നു. അപ്പോള്‍ എനിക്കും സഹിച്ചില്ല. കളി കാണുന്നിടത്തുള്ള കുറേ പേര്‍ മെസ്സിയെ തെറി വിളിച്ചിരുന്നു. അത് കണ്ടപ്പോള്‍ നെയ്‌റിനെയും താന്‍ ഒരുപാട് കുറ്റം പറഞ്ഞുവെന്നും അര്‍ജന്റീന ആരാധിക വ്യക്തമാക്കി.

4

സൗദി ടീം നിരവധി ഫൗളുകള്‍ കാണിച്ചുവെന്നാണ് തോല്‍വിക്ക് കാരണമായി ലുബ്‌ന പറയുന്നത്. മെസ്സി പോയാല്‍ ഇവര്‍ക്ക് ഗോളടിക്കാമല്ലോ, അതിന് വേണ്ടിയാണെന്നും പെണ്‍കുട്ടി പറഞ്ഞു. അവസാന ഗോള്‍ അടിക്കാന്‍ വേണ്ടി ഞങ്ങള്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് സമയം തീര്‍ന്ന് പോയതെന്നും ലുബ്‌ന പറഞ്ഞു. അടുത്ത ദിവസം തന്നെ ബ്രസീലിന്റെ കളിയുണ്ട്. അവര്‍ തോല്‍ക്കട്ടെ, ഞങ്ങള്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്നും പെണ്‍കുട്ടി പറഞ്ഞു.

5

യൂറോപ്പിന്റെ പതനം കാണാം; 784 അടി ഉയരത്തില്‍ രാക്ഷസ തിരമാലകളെത്തും; പ്രവചനത്തില്‍ 3 കാര്യങ്ങള്‍യൂറോപ്പിന്റെ പതനം കാണാം; 784 അടി ഉയരത്തില്‍ രാക്ഷസ തിരമാലകളെത്തും; പ്രവചനത്തില്‍ 3 കാര്യങ്ങള്‍

ഇന്നലത്തെ പരിഹാസത്തില്‍ ഞങ്ങള്‍ വിഷമമായി. ഗതികെട്ടാണ് പ്രതികരിച്ചതെന്നും ലുബ്‌ന പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം അടക്കം അര്‍ജന്റീനയെ പരിഹസിച്ച് രംഗത്ത് വന്നിരുന്നു. ഷാഫി പറമ്പിലിനെയും ടീമിന്റെയും ഫോട്ടോ പോസ്റ്റ് ചെയ്തായിരുന്നു ബല്‍റാമിന്റെ ട്രോള്‍. കഴിഞ്ഞ ദിവസം ഇതുപോലെ അര്‍ജന്റീന തോല്‍ക്കുമെന്ന പ്രവചനവും സത്യമായി വന്നിരുന്നു. സ്‌കോര്‍ വരെ കൃത്യമായി ഇതില്‍ പ്രവചിച്ചിരുന്നു.

Malappuram
English summary
malappuram: argentina fan girl who replies to brazil fans goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X