മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കല്‍ക്കുളത്ത് കരടിയുണ്ടെന്ന് ഉറപ്പിച്ചു, വനംവകുപ്പിന്റെ ക്യാമറയില്‍ കുടുങ്ങി, അകറ്റാന്‍ കാടുവെട്ടും!

Google Oneindia Malayalam News

എടക്കര: കരടിയെ കണ്ടതോടെ ഒരു നാടുമുഴുവന്‍ ഭീതിയിലായിരുന്നു. ചിലര്‍ പറഞ്ഞു ഉണ്ടെന്ന്, ഉറപ്പില്ലെന്നായിരുന്നു മറ്റുള്ളവരുടെ മറുപടി. ശരിക്കും പറഞ്ഞാല്‍ കുടുങ്ങിയത് വനംവകുപ്പാണ്. കരടി ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പിക്കാനാവാത്ത അവസ്ഥ. ഒടുവില്‍ മൂത്തേടം കല്‍ക്കുളത്ത് കരടിയുണ്ടെന്ന് ഉറപ്പിച്ചിരിക്കുകയാണ്. ഇവിടെ നാട്ടുകാരുടെ ഭീതിയെ തുടര്‍ന്ന് വനംവകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ കരടിയുടെ ചിത്രം പതിഞ്ഞു.

1

അതേസമയം കരടിയെ എങ്ങനെ ജനവാസ പ്രദേശത്ത് നിന്ന് അകറ്റി നിര്‍ത്തുമെന്നാണ് നാട്ടുകാരുടെയും വനംവകുപ്പിന്റെയും അടുത്ത ആശങ്ക. കരടിയുണ്ടെന്ന് വനംവകുപ്പ് സ്ഥിരീകരിച്ച് കഴിഞ്ഞു. കരടിയെ അകറ്റുന്നതിനായി തീയിടാനും വനാതിര്‍ത്തിയില്‍ കാടുവെട്ടാനും തീരുമാനമായി. നാട്ടുകാരുടെ ഭീതി ഇതുകൊണ്ട് അവസാനിക്കുമെന്നാണ് പ്രതീക്ഷ. കല്‍ക്കുളം ജനവാസ കേന്ദ്രത്തില്‍ മൂന്ന് ആഴ്ച്ചകളോളമായി കരടി ഇറങ്ങി ഭീതി വിതയ്ക്കാന്‍ തുടങ്ങിയിട്ട്.

ഏത് നിമിഷവും കരടി മനുഷ്യനെ ആക്രമിക്കുമെന്ന ഭയം നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. നാട്ടുകാരെ പ്രതിഷേധത്തെ തുടര്‍ന്നാണ് കരടിയുടെ സാന്നിധ്യം മനസ്സിലാക്കാന്‍ രണ്ട് ദിവസം മുമ്പ് സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ വനംവകുപ്പ് ക്യാമറ സ്ഥാപിച്ചത്. രണ്ട് ദിവസവും ക്യാമറയില്‍ കരടിയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. ഇതോടെ ഇവിടെ ഈ കരടി സ്ഥിരസാന്നിധ്യമാണോ എന്നാണ് സംശയം.

അതേസമയം നാട്ടുകാരും പൗരസമിതി അംഗങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ചര്‍ച്ച നടത്തി. കരടി നാട്ടിലേക്കിറങ്ങുന്നതായി കണ്ടെത്തിയ പടുക്ക വനം സ്റ്റേഷന്‍ മുതല്‍ സൊസൈറ്റിപ്പടി വരെയുള്ള വനാതിര്‍ത്തിയില്‍ പത്ത് മീറ്റര്‍ വീതിയില്‍ കാടുവെട്ടും. ഇവിടെയുള്ള കിടങ്ങിന് ആഴവും കൂട്ടും. രാത്രിയിലെ പട്രോളിംഗും ശക്തമാക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. തീയിടുന്നതിലൂടെ കരടിയെ അകറ്റാനാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തുടര്‍ന്നും കരടി കാട്ടിലേക്ക് പോയിട്ടില്ലെങ്കില്‍ കൂട് സ്ഥാപിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Malappuram
English summary
malappuram:bear's presence confirmed in kalkulam, forest department gets visuals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X