മലപ്പുറത്ത് ബക്രീദ് നിയന്ത്രണങ്ങള്‍ ഓര്‍മിപ്പിച്ച് കളക്ടര്‍; തെറ്റായ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടി
മലപ്പുറം: ബലി പെരുന്നാളിനോട് അനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും ആഘോഷം അതിര് കടക്കരുതെന്ന് ഉണര്‍ത്തി ജില്ലാ കളക്ടര്‍. ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് മാത്രമാകും പ്രവേശനം. ഇവര്‍ വാക്‌സിന്‍ സ്വീകരിച്ചവരോ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവരോ ആയിരിക്കണമെന്നും കളക്ടര്‍ പ്രത്യേകം അറിയിച്ചു.

'അന്ന് സിനിമ ജീവിതം അവസാനിച്ചെന്ന് കരുതി'; വെളിപ്പെടുത്തലുമായി കത്രീന കൈഫ്
ബലി പെരുന്നാളിനോട് അനുബന്ധിച്ചുള്ള ഇളവുകളില്‍ സോഷ്യല്‍ മീഡിയയില്‍ പല വിധ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. തെറ്റായ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ആരാധനാലയങ്ങളില്‍ എത്തുന്നവര്‍ക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തണം. ബലികര്‍മം നടക്കുന്ന സ്ഥലത്ത് കുറച്ച് പേര്‍ മാത്രമേ ഒത്തുകൂടാവൂ. പള്ളിയില്‍ ആരാധനയ്ക്ക് എത്തുമ്പോഴുള്ള നിബന്ധനകള്‍ ബലി കര്‍മം നടക്കുന്ന പ്രദേശത്തും പാലിക്കണം. മാംസം വീടുകളിലേക്ക് പാര്‍സലായി വിതരണം ചെയ്യാന്‍ സൗകര്യം ഒരുക്കണം.
പെരുന്നാളിനോട് അനുബന്ധിച്ചുള്ള കുടുംബ വീട് സന്ദര്‍ശനം പരമാവധി ഒഴിവാക്കണം. കുട്ടികളും പ്രായമായവും അനാവശ്യമായി പുറത്തിറങ്ങരുത്. കടകളില്‍ തിരക്കുണ്ടാകുന്ന സാഹചര്യം ഒഴിവാക്കണം. മാനദണ്ഡങ്ങള്‍ കടകളിളും പാലിക്കണം. സാനിറ്റൈസര്‍ ലഭ്യമാക്കണമെന്നും കളക്ടര്‍ അറിയിച്ചു.












Click it and Unblock the Notifications