വാഹന പരിശോധനയ്ക്കിടയില്‍ തര്‍ക്കം,പൊലീസുകാരന് യുവാവിന്റെ കടി; താടിയില്‍ പ്ലാസ്റ്റിക് സർജറി
മലപ്പുറം:വാഹന പരിശോധനയ്ക്കിടെ യുവാവ് പൊലീസ് ഉദ്യോഗസ്ഥനെ കടിച്ച് പരിക്കേല്‍പ്പിച്ചു. താനൂർ ഒഴൂർ വെട്ടുകുളത്താണ് സംഭവം. താടിയിൽ കടിയേറ്റ പൊലീസ് ഉദ്യോഗസ്ഥന് പ്ലാസ്റ്റിക് സർജറി വേണ്ടി വന്നു. താനൂർ ഒഴൂർ വെട്ടുകുളത്താണ് വാഹന പരിശോധനക്കിടെ പിടിയിലായ യുവാവാണ് അക്രമസക്തനാണ്.
ഹെൽമറ്റ് ധരിക്കാത്തതിനായിരുന്നു യുവാവിനെ പിടികൂടിയത്. റോഡരികിൽ നടന്ന വാക്കു തർക്കമാണ് അക്രമണത്തിൽ കലാശിച്ചത്. ഇരുവരും തമ്മിലുള്ള വാക്കുതർക്കും സമീപത്തുള്ള വീട്ടുമുറ്റത്തേക്ക് നീങ്ങി. അക്രമസക്തനായ യുവാവ് അവിടെയുണ്ടായിരുന്ന ചെടിച്ചട്ടി എസ്ഐയ്ക്ക് നേരെ എറിഞ്ഞു. ഇതിനിടയിലാണ് പൊലീസ് ഉദ്യോഗസ്ഥനെ യുവാവ് കടിച്ചത്.

താനൂർ പൊലീസ് സ്റ്റേഷനിലെ സിപിഒ പ്രശോഭിനാണ് യുവാവിന്‍റെ കടിയേറ്റത്. ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് യുവാവിനെ കീഴടക്കാൻ സാധിച്ചത്.വർഷങ്ങളായി മാനസിക പ്രശ്‌നത്തിന് ചികിത്സ തേടുന്ന ആളാണ് പരാക്രമം കാട്ടിയതെന്ന് പൊലീസ് അറിയിച്ചു. താടിയിൽ കടിയേറ്റ പൊലീസ് ഉദ്യോഗസ്ഥന് പ്ലാസ്റ്റിക് സർജറി വേണ്ടി വന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്.
മിന്നിത്തിളങ്ങുന്ന ലുക്കില്‍ സംയുക്ത; ക്യൂട്ട് ചിരിയെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications