അച്ഛന്‍റെ മരണമറിഞ്ഞ് ബസില്‍ പൊട്ടികരഞ്ഞ് യുവതി; സുരക്ഷിതമായി വീട്ടിലെത്തിച്ച് സഹയാത്രിക
മലപ്പുറം: അച്ഛൻ മരിച്ചതറിഞ്ഞ് പൊട്ടിക്കരഞ്ഞ യുവതിക്ക് അധ്യാപികയുടെ സ്നേഹ കരുതല്‍.വളയംകുളം അസ്സബാഹ് കോളേജിലെ അധ്യാപിക അശ്വതിയാണ് യുവതിയെ സുരക്ഷിതയായി വീട്ടിലെത്തിച്ച് മടങ്ങിയത്. നൂറിലേറെ കിലോമീറ്റാണ് അശ്വതി യുവതിക്കൊപ്പം സഞ്ചരിച്ചത്.
കൊച്ചിയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസില്‍ വെച്ചായിരുന്നു സംഭവം.

അധ്യാപികമാരായ അശ്വതിയും മജ്മയും ജോലിസ്ഥലത്തേക്കു പോകാന്‍ ബസില്‍ പോകാൻ കയറിയപ്പോഴാണ് സീറ്റിലിരുന്നു കരയുന്ന യുവതിയെ കണ്ടത്.ആദ്യം കാര്യം തിരക്കിയില്ലെങ്കിലും യുവതിയുടെ കരച്ചില്‍ കൂടിയതോടെ അരികിലെത്തി കാര്യം തിരക്കുകയായിരുന്നു. ഇൻഫോപാര്‍ക്ക് ജോലിക്കാരിയായ യുവതി,
അച്ഛന്റെ രോഗവിവരമറിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് മരണ വാര്‍ത്ത എത്തിയത്. ദുഃഖത്തില്‍ ഒപ്പം ചേര്‍ന്ന അധ്യാപികമാര്‍ യുവതിയെ ആശ്വസിപ്പിച്ചു.
തുടര്‍ന്ന് യുവതിയെ ഒറ്റ വിടാൻ മടിച്ച അശ്വതി ഒപ്പം പോകുകയായിരുന്നു. കോഴിക്കോട്ടെത്തി പയ്യോളിയിലേക്ക് മറ്റൊരു ബസില്‍ക്കയറി വീട്ടുകാരുടെ കരങ്ങളില്‍ ആ യുവതിയെ സുരക്ഷിതമായി ഏല്‍പ്പിച്ചാണ് അശ്വതി മടങ്ങിയത്.
ഹോട്ട് ആന്‍ഡ് ക്യൂട്ട്; ദീപ്തി... എജ്ജാതി ലുക്ക്, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications