'കുരങ്ങൻ ഉത്തര കടലാസില്‍ മൂത്രമൊഴിച്ചു'; വീണ്ടും പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥിനി
മലപ്പുറം: കുരങ്ങൻ ഉത്തര പേപ്പറിലേക്ക് മൂത്രമൊഴിച്ചതിനാല്‍ പരീക്ഷ വീണ്ടും എഴുതണമെന്ന ആവശ്യവുമായി പ്ലസ് വണ്‍ വിദ്യാര്‍ഥിനി. മലപ്പുറം എടയൂർ മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി ഷിഫ്ല കെ.ടിയാണ് ആവശ്യവുമായി അധികൃതര്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. ക്ലാസ് റൂമിന് മുകളിലെത്തിയ കുരങ്ങൻ ഉത്തര പേപ്പറിലേക്ക് മൂത്രമൊഴിച്ചെന്നും അതിനാല്‍ പരീക്ഷ പൂര്‍ത്തിയാക്കാൻ സാധിച്ചില്ലന്നുമാണ് വിദ്യാര്‍ഥിയുടെ പരാതി. ഇത് സംബന്ധിച്ച് ഷിഫ്ലയുടെ പിതാവ് ഹബീബ് റഹ്മാൻ ഹയർ സെക്കൻഡറി ഡയറക്ടർക്ക് പരാതി നൽകി.
കഴിഞ്ഞ മാസം 24ന് നടന്ന പ്ലസ് വൺ ബയോളജി പരീക്ഷക്കിടെയാണ് സംഭവം. പരീക്ഷ പുരോഗമിക്കുന്നതിനിടെ ഹാളിൻ്റെ മുകളിലിരുന്ന കുരങ്ങ് മൂത്രമൊഴിച്ചാണ് വിദ്യാര്‍ഥിയുടെ ആരോപണം. ഇതോടെ ചോദ്യ പേപ്പറും ഉത്തര കടലാസുമെല്ലാം നനഞ്ഞുവെന്നും വിദ്യാര്‍ഥി പറയുന്നു. കാടിനടുത്ത് സ്ഥിതി ചെയ്യുന്ന സ്കൂളിൽ കുരങ്ങന്മാർ കയറുന്നത് പതിവ് കാഴ്ചയാണ്.

'താൻ ക്ലാസിന്‍റെ പിറകിലായിരുന്നു ഇരുന്നത്. ക്ലാസിലുണ്ടായിരുന്ന ടീച്ചർ മൊബൈലിൽ എന്തോ എടുക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് മുകളിൽ കുരങ്ങനെ കണ്ടത്. വളരെ പെട്ടന്ന് അത് മൂത്രം ഒഴിക്കുകയായിരുന്നു. തന്‍റെ ഉത്തരപേപ്പറും, ഹാൾടിക്കറ്റും, ചോദ്യ കടലാസ്സുമെല്ലാം നനഞ്ഞു'. ഷിഫ്ല പറയുന്നു.
പരീക്ഷ തുടങ്ങി 15 മിനിറ്റിനകത്താണ് സംഭവം ഉണ്ടായത്. ക്ലാസിലുണ്ടായിരുന്ന ടീച്ചറോട് വിവരം പറഞ്ഞപ്പോൾ വേറെ ചോദ്യപേപ്പർ ഇല്ലെന്നായിരുന്നു മറുപടി.
പ്രൻസിപ്പലിനെ അറിയിച്ച് പുതിയ ചോദ്യ പേപ്പര്‍ കിട്ടിയപ്പോള്‍ ഏറെ വൈകിയെന്നും വിദ്യാര്‍ഥിനി പറഞ്ഞു.
പ്രശ്നം പ്രിൻസിപ്പലിനെ അറിയിച്ചപ്പോള്‍ വിഷയം ഗൗരവത്തിലെടുത്തില്ലന്നും സേ പരീക്ഷ എഴുതാം എന്നാണ് മറുപടി ലഭിച്ചെതെന്നും വിദ്യാർഥി പരാതിപ്പെടുന്നു. ക്ലാസിലുണ്ടായിരുന്ന ടീച്ചർ കുരങ്ങനെ ഓടിക്കാനൊന്നും ശ്രമിച്ചില്ലയെന്നും ഷിഫ്ല ആരോപിക്കുന്നു. വിഷയം സ്കൂള്‍ അധികൃതര്‍ വേണ്ടത്ര ഗൗരവത്തിൽ എടുത്തില്ലന്നാണ് ഷിഫ്ലയുടെ പിതാവ് ഹബീബിന്‍റെയും പരാതി.
തുടര്‍ന്നാണ് വിദ്യാര്‍ഥിനിയും പിതാവും ഹയർ സെക്കൻഡറി ഡയറക്ടർക്ക് പരാതി നൽകിയത്. പരീക്ഷ തടസ്സപ്പെട്ടത് തൻ്റെ പിഴവ് കൊണ്ടല്ലാത്തതിനാല്‍ വീണ്ടും പരീക്ഷ എഴുതാൻ അനുവദിക്കണം എന്ന ഉറച്ച നിലപാടിലാണ് ഷിഫ്ല.
'എന്നാലും സോനാരെ ഇത് വല്ലാത്ത പൊളിച്ചടുക്കലായി പോയി', വൈറലായി മമിതയുടെ ഫോട്ടോകൾ












Click it and Unblock the Notifications